#founddead |അച്ഛനു ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

#founddead |അച്ഛനു ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ
May 1, 2024 08:43 AM | By Susmitha Surendran

മുളങ്കുന്നത്തുകാവ് (തൃശൂർ) : (truevisionnews.com)  അച്ഛനു ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ ആയുർവേദ ഡോക്ടർ നേപ്പാളിൽ കുളത്തിൽ മരിച്ചു.

എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മകൻ മയൂർനാഥാണ് (26) മരിച്ചത്. ഒരു വർഷം മുൻപാണ് ഇയാൾ അച്ഛനു പ്രാതലിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്.

ജാമ്യത്തിലിറങ്ങിയ യുവാവിനെ ചികിത്സയ്ക്കായി ബന്ധുക്കൾ മലപ്പുറം ജില്ലയിൽ ഒരു സ്വകാര്യ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു.

ഇവിടെ നിന്ന് ഒരാഴ്ച മുൻപ് ആരോടും പറയാതെ രക്ഷപ്പെട്ടു. അപസ്മാര രോഗിയായിരുന്ന മയൂർനാഥ് നേപ്പാളിൽ താമസിച്ചിരുന്ന കേന്ദ്രത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചതായാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.

യുവാവിന്റെ ബാഗിൽ നിന്നു കണ്ടെടുത്ത ഫോൺ നമ്പറിൽ പൊലീസ് വിവരം അറിയിക്കുകയായിരുന്നു. നേപ്പാളിലെത്തിയ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം അവിടെ സംസ്കരിച്ചു.

#accused #case #killing #his #father #poisoning #his #food #dead

Next TV

Related Stories
 #Complaint|സ്കൂൾ പ്രധാന അധ്യാപികയെ പിടിഎ അംഗവും അധ്യാപകനും ചേര്‍ന്ന് അധിക്ഷേപിച്ചെന്ന് ആരോപണം; വനിതാ കമ്മീഷനിൽ പരാതി

May 21, 2024 05:28 PM

#Complaint|സ്കൂൾ പ്രധാന അധ്യാപികയെ പിടിഎ അംഗവും അധ്യാപകനും ചേര്‍ന്ന് അധിക്ഷേപിച്ചെന്ന് ആരോപണം; വനിതാ കമ്മീഷനിൽ പരാതി

പരാതി പരിഗണിച്ചപ്പോള്‍ ഈ സ്‌കൂളില്‍ തൊഴിലിടങ്ങളിലെ പരാതികൾ പരിഹരിക്കാനുള്ള ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടില്ലെന്ന് വ്യക്തമാവുകയും...

Read More >>
#AryaRajendran | കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ പരാതിയിൽ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തി

May 21, 2024 05:28 PM

#AryaRajendran | കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ പരാതിയിൽ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തി

മേയർ സഞ്ചരിച്ച വാഹനം അമിത വേഗത്തിൽ ബസ് മറികടന്നോ എന്ന് അറിയാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും ബസ്സിൽ നിന്ന് കിട്ടിയില്ല. പക്ഷെ പരാതിക്കാരിയുടെ...

Read More >>
#shockdeath|വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

May 21, 2024 05:04 PM

#shockdeath|വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

കുറ്റിക്കാട്ടൂരിൽ വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് അടിയന്തരധനസഹായം നൽകാൻ സര്‍ക്കാര്‍...

Read More >>
#attack | വീണ്ടും ഗുണ്ടാ വിളയാട്ടം; യുവാവിനെ മുട്ടിൽ നിർത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

May 21, 2024 04:02 PM

#attack | വീണ്ടും ഗുണ്ടാ വിളയാട്ടം; യുവാവിനെ മുട്ടിൽ നിർത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

യുവാവിനെ മുട്ടിൽ നിർത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന്...

Read More >>
#attack | വിവാഹ വീട്ടിലേക്ക് വാഹനം ഓടിച്ചുകയറ്റി, ചോദ്യം ചെയ്ത സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതികൾ റിമാൻഡിൽ

May 21, 2024 03:23 PM

#attack | വിവാഹ വീട്ടിലേക്ക് വാഹനം ഓടിച്ചുകയറ്റി, ചോദ്യം ചെയ്ത സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതികൾ റിമാൻഡിൽ

അക്രമികള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേരെ കൂടി പിടികൂടാനുണ്ടെന്ന് ഡിവൈ.എസ്.പി എ.എം. ബിജു...

Read More >>
Top Stories