#congress |'എസ്ഐ വിജയന്റെ ആത്മഹത്യാശ്രമത്തിന് പിന്നിൽ സിപിഎം സമ്മര്‍ദ്ദം', ആരോപണവുമായി കോണ്‍ഗ്രസ്

#congress |'എസ്ഐ വിജയന്റെ ആത്മഹത്യാശ്രമത്തിന് പിന്നിൽ സിപിഎം സമ്മര്‍ദ്ദം', ആരോപണവുമായി കോണ്‍ഗ്രസ്
May 1, 2024 08:38 AM | By Susmitha Surendran

കാസര്‍കോട് : (truevisionnews.com)   ബേഡകത്തെ അഡീഷണല്‍ എസ്ഐ വിജയന്‍ ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെ രാഷ്ട്രീയ ആരോപണവുമായി കോണ്‍ഗ്രസ്.

വോട്ടെടുപ്പ് ദിവസത്തെ തര്‍ക്കവുമായി ബന്ധപ്പെട്ട് എസ്ഐ അന്വേഷിക്കുന്ന കേസില്‍ സിപിഎം സമ്മര്‍ദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് ആരോപണം.

ഇന്നലെയാണ് ബേഡകം അഡീഷണല്‍ എസ്ഐ വിജയനെ വിഷം കഴിച്ച നിലയില്‍ ക്വാര‍്ട്ടേഴ്സില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം.

കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് എസ്ഐ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപണം. തെരഞ്ഞെടുപ്പ് ദിവസം നടന്ന വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിഎം ഉനൈസിനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.

കേസ് അന്വേഷിക്കാന്‍ എസ്ഐ വിജയനെയാണ് ചുമതലപ്പെടുത്തിയത്. സിപിഎം പാര്ട്ടി തലത്തിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥ തലത്തിലും കേസില്‍ ഇടപെടലുണ്ടായതോടെ വിജയന്‍ സമ്മര്‍ദ്ദത്തിലാവുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസിനെ കൊല്ലുമെന്ന് ഡിവൈഎഫ്ഐ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്ത് വിട്ടു. യുഡിഎഫ് ബേഡകത്ത് വിശദീകരണ യോഗവും വിളിച്ചിട്ടുണ്ട്.

#Congress #alleges #CPM #pressure #behind #SI #Vijayan's #suicide #attempt'

Next TV

Related Stories
#Accident | സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

May 21, 2024 10:57 PM

#Accident | സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

ബൈക്ക് യാത്രക്കാരായ ഇരിങ്ങാലക്കുട സ്വദേശികളായ ഷെറിന്‍, റോസ്മി എന്നിവര്‍ക്കാണ്...

Read More >>
#drugs | കോഴിക്കോട്ടെ വാടക വീട്ടിൽ എത്തിയപ്പോൾ കണ്ടെത്തിയത് രണ്ട് കോടിയുടെ മയക്കുമരുന്നുകൾ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

May 21, 2024 10:54 PM

#drugs | കോഴിക്കോട്ടെ വാടക വീട്ടിൽ എത്തിയപ്പോൾ കണ്ടെത്തിയത് രണ്ട് കോടിയുടെ മയക്കുമരുന്നുകൾ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് പുതിയങ്ങാടി എടക്കല്‍ ഭാഗത്തെ വീട്ടില്‍ നിന്നാണ് രണ്ട് കോടിയോളം വില വരുന്ന ലഹരി ഉല്‍പന്നങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ്...

Read More >>
#Unbornbabydeath | ഗർഭസ്ഥ ശിശു മരിച്ച സംഭവം: പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി

May 21, 2024 10:40 PM

#Unbornbabydeath | ഗർഭസ്ഥ ശിശു മരിച്ച സംഭവം: പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി

വൈകിട്ടോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.പതോളജിക്കൽ എക്സാമിനേഷൻ ലാബിലായിരുന്നു ഗർഭസ്ഥ ശിശുവിന്റെ...

Read More >>
#VDSatheesan  |സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശനം : മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

May 21, 2024 10:34 PM

#VDSatheesan |സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശനം : മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്...

Read More >>
Top Stories