#sexualassault | മകളുടെ സുഹൃത്തായ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ 53-കാരന് അഞ്ചുവര്‍ഷം കഠിനതടവ്

#sexualassault | മകളുടെ സുഹൃത്തായ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ 53-കാരന് അഞ്ചുവര്‍ഷം കഠിനതടവ്
Apr 30, 2024 08:40 PM | By Athira V

വടക്കാഞ്ചേരി: ( ( https://truevisionnews.com  ) )മകളുടെ സുഹൃത്തായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവ്.

ചെറുതുരുത്തി മാണിക്കത്ത് പത്മ വിഹാറില്‍ പത്മകുമാറിനെ(53)യാണ് കോടതി ശിക്ഷിച്ചത്. അഞ്ചുവര്‍ഷം കഠിനതടവിനൊപ്പം അമ്പതിനായിരം രൂപ പിഴയും അടയ്ക്കണം.

പിഴ അടയ്ക്കാത്ത പക്ഷം മൂന്നു മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി ആര്‍. മിനി വിധിച്ചു.

2022-മാര്‍ച്ച് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി കൂട്ടുകാരിയുടെ വീട്ടിലെത്തി സമയത്ത് കൂട്ടുകാരിയുടെ അച്ഛനായ പ്രതി രണ്ടു തവണ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

പ്രോസിക്യൂഷന്‍ 23 സാക്ഷികളെ വിസ്തരിച്ച് 28 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.എ. സീനത്ത് ഹാജരായി.

ചെറുതുരുത്തി പോലീസ് സ്റ്റേഷന്‍ എസ്.ഐ ആയിരുന്ന പി.ബി. ബിന്ദുലാലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സി.പി.ഒ സനല്‍കുമാര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി നിർദേശിച്ചു.

#sexualassault #minor #accused #court #sentenced #five #year #imprisonment

Next TV

Related Stories
#accident |  നിയന്ത്രണം വിട്ട കാറിടിച്ച് വയോധികന് ദാരുണാന്ത്യം

May 22, 2024 08:03 AM

#accident | നിയന്ത്രണം വിട്ട കാറിടിച്ച് വയോധികന് ദാരുണാന്ത്യം

അമിത വേഗത്തിലെത്തിയ കാർ ഇതിനു മുൻപ് മറ്റു വാഹനങ്ങളിൽ ഇടിച്ചതായും പൊലീസ്...

Read More >>
#arrested|സി.പി.എം നേതാക്കൾക്കുനേരേ സ്ഫോടകവസ്തു എറിഞ്ഞത് പ്രവർത്തകൻ; കൂട്ടുപ്രതി അറസ്റ്റിൽ, എറിഞ്ഞയാൾ ഒളിവിൽ

May 22, 2024 07:50 AM

#arrested|സി.പി.എം നേതാക്കൾക്കുനേരേ സ്ഫോടകവസ്തു എറിഞ്ഞത് പ്രവർത്തകൻ; കൂട്ടുപ്രതി അറസ്റ്റിൽ, എറിഞ്ഞയാൾ ഒളിവിൽ

മാന്തി രതീഷ് എന്നുവിളിക്കുന്ന രതീഷാണ് സ്ഫോടകവസ്തുവെറിഞ്ഞതെന്ന്‌ നേതാക്കൾ പോലീസിനു നൽകിയ മൊഴിയിൽ...

Read More >>
#dead|ക്വാറിയിലേക്ക് കാൽ തെന്നിവീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു

May 22, 2024 07:31 AM

#dead|ക്വാറിയിലേക്ക് കാൽ തെന്നിവീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു

വീടിനടുത്ത് ക്വറിക്ക് സമീപം സംസാരിച്ച് നടന്നു പോകുന്നതിനിടയിൽ മേഘജ് കാൽ വഴുതി വീഴുകയും രക്ഷിക്കാൻ ശ്രമിച്ച അഭയ് ഒപ്പം വീഴുകയുമായിരുന്നെന്ന്...

Read More >>
#meeting|സർക്കാർ ആശുപത്രികളിലെ ആവർത്തിച്ചുള്ള ചികിത്സാപ്പിഴവ്; ആരോഗ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

May 22, 2024 07:24 AM

#meeting|സർക്കാർ ആശുപത്രികളിലെ ആവർത്തിച്ചുള്ള ചികിത്സാപ്പിഴവ്; ആരോഗ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ ഓഫീസിലാണ്...

Read More >>
Top Stories