#death | യു.കെ.യിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു; ചികിത്സയിലിരിക്കെ മരണം

#death | യു.കെ.യിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു; ചികിത്സയിലിരിക്കെ മരണം
Apr 30, 2024 03:59 PM | By VIPIN P V

ഹരിപ്പാട്: (truevisionnews.com) യു.കെ.യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ കുഴഞ്ഞുവീണ പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചു.

പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ(24)ണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ പരുമലയിലെ സ്വകാര്യ ആശുപത്രയിലാണു മരിച്ചത്. ഞായറാഴ്ച രാവിലെ 11.30-ന് ബന്ധുക്കള്‍ക്കൊപ്പം നെടുമ്പാശ്ശേരിയിലേക്കുപോയതാണ്.

രാത്രി എട്ടരയ്ക്കുള്ള വിമാനത്തിലാണ് യാത്ര നിശ്ചയിച്ചിരുന്നത്. ആലപ്പുഴയിലെത്തിയപ്പോള്‍ മുതല്‍ സൂര്യ ഛര്‍ദിച്ചിരുന്നു.

വിമാനത്താവളത്തിലെത്തിയപ്പോഴേക്കും സ്ഥിതി വഷളായെങ്കിലും യാത്രയ്ക്കുള്ള പരിശോധനകള്‍ക്കായി സൂര്യ വിമാനത്താവളത്തിലേക്കുകയറി. അതിനിടെ കുഴഞ്ഞുവീണു.

തുടര്‍ന്ന്, അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്നു രാത്രിതന്നെ പരുമലയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ബന്ധുക്കളോടു യാത്ര പറയാനിറങ്ങിയപ്പോള്‍ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കടിച്ചിരുന്നതായി സൂര്യ ഡോക്ടര്‍മാരോടു പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. എന്തെങ്കിലും തരത്തിലുള്ള അലര്‍ജി കാരണമാണോ മരണമെന്നു വ്യക്തമല്ല.

കൂടുതല്‍ വിവരം പോസ്റ്റ്മോര്‍ട്ടവും ആന്തരീകാവയവങ്ങളുടെ പരിശോധനയും നടത്തിയാലേ വ്യക്തമാകൂയെന്ന് ഹരിപ്പാട് സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ കെ. അഭിലാഷ് കുമാര്‍ പറഞ്ഞു.

മൃതദേഹം ചൊവ്വാഴ്ച ആലപ്പുഴയില്‍ പോലീസ് സര്‍ജന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും.

#Girl #collapses #airport #fly #UK; #Death #during #treatment

Next TV

Related Stories
#shameer | അവയവ കടത്ത്; ഷമീര്‍ കുടുംബത്തെ ചതിച്ചിട്ട് പോയതെന്ന് പിതാവ്, 3 വര്‍ഷം മുൻപ് അവയവ ദാനത്തിന് ശ്രമിച്ചെന്ന് ഉമ്മ

May 20, 2024 11:09 PM

#shameer | അവയവ കടത്ത്; ഷമീര്‍ കുടുംബത്തെ ചതിച്ചിട്ട് പോയതെന്ന് പിതാവ്, 3 വര്‍ഷം മുൻപ് അവയവ ദാനത്തിന് ശ്രമിച്ചെന്ന് ഉമ്മ

മൂന്ന് വര്‍ഷം മുൻപും മകൻ അവയവ ദാനത്തിന് ശ്രമിച്ചിരുന്നെന്നും തങ്ങൾ എതിര്‍ത്തതിനാലാണ് അതിൽ നിന്ന് പിന്മാറിയതെന്നും ഉമ്മ ഷാഹിനയും...

Read More >>
#bodyfound | കനാലിൽ വയോധികയുടെ മൃതദേഹം; ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി

May 20, 2024 10:45 PM

#bodyfound | കനാലിൽ വയോധികയുടെ മൃതദേഹം; ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി

പള്ളിക്കൽ ആറ്റിൽ ഒഴുകിപ്പോയ തേങ്ങയെടുക്കാൻ ചാടിയപ്പോഴാണ് അപകടമുണ്ടായതെന്നാണ്...

Read More >>
#kozhikodemedicalcollage | ‘തെറ്റ് ചെയ്തിട്ടില്ല, കുട്ടിയുടെ ഭാവിയ്ക്കുവേണ്ടിയായിരുന്നു ആ ശസ്ത്രക്രിയ’; അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ മൊഴിയെടുത്തു

May 20, 2024 10:26 PM

#kozhikodemedicalcollage | ‘തെറ്റ് ചെയ്തിട്ടില്ല, കുട്ടിയുടെ ഭാവിയ്ക്കുവേണ്ടിയായിരുന്നു ആ ശസ്ത്രക്രിയ’; അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ മൊഴിയെടുത്തു

നാവില്‍ ശസ്ത്രക്രിയ നടത്തിയ വിവരം കുട്ടിയുടെ രക്ഷിതാക്കളോട് പറയാതിരുന്നത് തെറ്റായിപ്പോയെന്നും ഡോക്ടര്‍...

Read More >>
#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

May 20, 2024 09:22 PM

#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

നാവിൽ കെട്ട് കണ്ടതിനെ തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ കുഞ്ഞിൻ്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതെന്ന വാദത്തിൽ ഡോക്ടർ ഉറച്ച്...

Read More >>
Top Stories