#rain | ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യും; കൊടുംചൂടിനിടെ നേരിയ ആശ്വാസമായി കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്

#rain | ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യും; കൊടുംചൂടിനിടെ നേരിയ ആശ്വാസമായി കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്
Apr 30, 2024 03:43 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കേരളത്തിൽ പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. അതിനിടെ നേരിയ ആശ്വാസമാവുകയാണ് എല്ലാ ജില്ലകളിലും ഇന്ന് മഴ പെയ്യുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.

നേരിയ മഴ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെ മെയ് ഒന്നിന് 12 ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.

മെയ് 2ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.

മെയ് മൂന്നിന് 12 ജില്ലകളിൽ മഴ പെയ്യുമന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യതയുള്ളത്.

മെയ് നാലിനും ഇതേ 12 ജില്ലകളിൽ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

ഉഷ്ണതരംഗ മുന്നറിയിപ്പ് കൂടുതൽ ജില്ലകളിൽ

അതിനിടെ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകൾക്ക് പിന്നാലെ ആലപ്പുഴയിലും കോഴിക്കോട്ടുമാണ് ഉഷ്ണ തരംഗ മുന്നറിയിപ്പുള്ളത്.

പാലക്കാട് ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ആലപ്പുഴയിൽ രാത്രി താപനില ഉയരുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.

സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.

2024 ഏപ്രിൽ 30 മുതൽ മെയ് 04 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി വരെയും കൊല്ലം, കോഴിക്കോട് ജില്ലകളിൽ

ഉയർന്ന താപനില 39 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും, തിരുവനന്തപുരം, എറണാകുളം, കാസറഗോഡ്, മലപ്പുറം ജില്ലകളിൽ

ഉയർന്ന താപനില 37 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

#rain #istricts #today;#weather #department #announcement #slight #relief #during #scorching #heat

Next TV

Related Stories
#death |  മഴയില്‍ കുതിര്‍ന്ന് വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

May 21, 2024 11:46 AM

#death | മഴയില്‍ കുതിര്‍ന്ന് വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അപകടം മനസിലാക്കാതെ ഇന്ന് രാവിലെ ഇവിടെ സൂക്ഷിച്ചിരുന്ന വിറകെടുക്കാനെത്തിയതാണ് ശ്രീകല. ഈ സമയത്താണ് അപകടം...

Read More >>
#KSudhakaran | ഹൈക്കോടതി അവസാനത്തെ കോടതിയല്ല: കെ.സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കണമെന്ന് ഇപിജയരാജന്‍

May 21, 2024 11:45 AM

#KSudhakaran | ഹൈക്കോടതി അവസാനത്തെ കോടതിയല്ല: കെ.സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കണമെന്ന് ഇപിജയരാജന്‍

പിണറായി വിജയനായിരുന്നു അവരുടെ ലക്ഷ്യം. പ്രതികളെ വാടകക്കെടുത്ത് സുധാകരനും സംഘവും ആസൂത്രിതമായി ചെയ്ത...

Read More >>
#FoodPoison | ചപ്പാത്തി കഴിച്ച് രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയിൽ; ഹോട്ടൽ അടച്ചുപൂട്ടി

May 21, 2024 11:31 AM

#FoodPoison | ചപ്പാത്തി കഴിച്ച് രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയിൽ; ഹോട്ടൽ അടച്ചുപൂട്ടി

ഭക്ഷ്യ വിഷബാധയുണ്ടാവാനിടയായ ഇടച്ചിറയിലെ ഹോട്ടൽ റാഹത്ത് പത്തിരിക്കട...

Read More >>
#TreatmentFailure | ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

May 21, 2024 11:23 AM

#TreatmentFailure | ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

അതേസമയം കുഞ്ഞിന്‍റെ മരണകാരണം അറിയാനുള്ള നിര്‍ണായകമായ പത്തോളജിക്കൽ ഓട്ടോപ്സി ഇന്ന്...

Read More >>
#goldrate | സ്വർണവില വീണു; റെക്കോർഡ് വിലയിൽ നിന്നും താഴേക്ക്

May 21, 2024 11:07 AM

#goldrate | സ്വർണവില വീണു; റെക്കോർഡ് വിലയിൽ നിന്നും താഴേക്ക്

ഇന്ന് കേരള വിപണിയിൽ വില കുറഞ്ഞതോടു കൂടി വില 55 000 ത്തിന്...

Read More >>
#Accident | കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടിടങ്ങളിലായി ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു

May 21, 2024 11:06 AM

#Accident | കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടിടങ്ങളിലായി ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു

മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് കാര്‍, രണ്ട് ബൈക്ക്, ഒരു ഓട്ടോറിക്ഷ എന്നിവയാണ്...

Read More >>
Top Stories