#sexualasult | വിവാഹാഭ്യർഥന നിരസിച്ച 17 കാരിയെ മൂന്ന് ദിവസം ബന്ദിയാക്കി പീഡിപ്പിച്ചു; മുഖത്ത് ഇരുമ്പ് ദണ്ഡ് ചൂടാക്കി പേരെഴുതി

#sexualasult | വിവാഹാഭ്യർഥന നിരസിച്ച 17 കാരിയെ മൂന്ന് ദിവസം ബന്ദിയാക്കി പീഡിപ്പിച്ചു; മുഖത്ത് ഇരുമ്പ് ദണ്ഡ് ചൂടാക്കി പേരെഴുതി
Apr 29, 2024 12:25 PM | By Athira V

ലഖിംപൂർ ഖേരി: ( www.truevisionnews.com ) ‌ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ 17 വയസ്സുള്ള പെൺകുട്ടിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തായി പരാതി.വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് പെൺകുട്ടിയുടെ മുഖത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചെന്നും പരാതിയിൽ പറയുന്നു.

ഏപ്രിൽ 19 ന് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന പെൺകുട്ടിയെ 21 കാരനായ യുവാവ് നിർബന്ധിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് മൂന്ന് ദിവസത്തോളം ബന്ദിയാക്കി പീഡിപ്പിക്കുകയായിരുന്നു.

വിവാഹാഭ്യർഥന നിരസിച്ചതിത്തുടർന്ന് ഇരുമ്പ് കമ്പി ചൂടാക്കി മുഖത്ത് അയാളുടെ പേര് എഴുതിയെന്നും പ്രതിയുടെ അമ്മയും സഹോദരിയും ഇതിന് കൂട്ടുനിന്നെന്നും പരാതിക്കാരിയായ പെൺകുട്ടി ഇന്ത്യടുഡേയോട് പറഞ്ഞു.

താൻ നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. മൂന്ന് ദിവസത്തിന് ശേഷം ഒരുവിധത്തിലാണ് അവിടെ നിന്നും ഓടി രക്ഷപ്പെട്ട് വീട്ടിലെത്തിയതെന്നും പെൺകുട്ടി പറയുന്നു. വീട്ടിലെത്തിയ ഉടനെ നടന്ന കാര്യങ്ങളെല്ലാം വീട്ടുകാരോട് പറഞ്ഞു.

തുടർന്ന് പെൺകുട്ടിയുടെ അമ്മ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

#girl #raped #face #branded #with #iron #rod #after #rejecting #marriage #proposal

Next TV

Related Stories
#NarendraModi  |'ഞാനൊരിക്കലും ഹിന്ദുവെന്നോ മുസ്ലീമെന്നോ പറഞ്ഞിട്ടില്ല'; വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി നരേന്ദ്രമോദി

May 15, 2024 10:35 AM

#NarendraModi |'ഞാനൊരിക്കലും ഹിന്ദുവെന്നോ മുസ്ലീമെന്നോ പറഞ്ഞിട്ടില്ല'; വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി നരേന്ദ്രമോദി

ഒരാൾക്ക് പരിപാലിക്കാൻ കഴിയുന്നത്ര കുട്ടികളുണ്ടാകണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്....

Read More >>
#NarendraModi  |കൈവശം 52,920 രൂപ, കാറില്ല, വീടില്ല, ആസ്തി 3.02 കോടി; മോദിയുടെ ആസ്തി വിവരങ്ങള്‍

May 15, 2024 10:15 AM

#NarendraModi |കൈവശം 52,920 രൂപ, കാറില്ല, വീടില്ല, ആസ്തി 3.02 കോടി; മോദിയുടെ ആസ്തി വിവരങ്ങള്‍

ആകെ ആസ്തി 3.02 കോടിയാണെന്നും കൈവശം 52,920 രൂപ പണമായുണ്ടെന്നും നരേന്ദ്ര മോദി നാമനിര്‍ദേശപത്രികയിൽ...

Read More >>
#case |പങ്കാളിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു, വിസമ്മതിച്ചപ്പോൾ ദേഹോപദ്രവം; പൂജാരിക്ക് എതിരെ കേസ്

May 15, 2024 09:27 AM

#case |പങ്കാളിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു, വിസമ്മതിച്ചപ്പോൾ ദേഹോപദ്രവം; പൂജാരിക്ക് എതിരെ കേസ്

വിവാഹം കഴിക്കാമെന്ന് പൂജാരി വാഗ്ദാനം ചെയ്തതിനെ തുടർന്ന് ഇരുവരും ഒരുമിച്ച് താമസമാരംഭിച്ചു....

Read More >>
#DMK | തമിഴ്നാട്ടിൽ ബിജെപി അക്കൗണ്ട് തുറക്കില്ല, 39 സീറ്റിൽ ഇന്ത്യാ സഖ്യം ജയിക്കും; ഡിഎംകെ സർവ്വെ ഫലം

May 15, 2024 08:50 AM

#DMK | തമിഴ്നാട്ടിൽ ബിജെപി അക്കൗണ്ട് തുറക്കില്ല, 39 സീറ്റിൽ ഇന്ത്യാ സഖ്യം ജയിക്കും; ഡിഎംകെ സർവ്വെ ഫലം

ഏഴ് സീറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടമെങ്കിലും നേരിയ ഭൂരിപക്ഷത്തിന് ജയിക്കാനാകും....

Read More >>
#death |നൂഡിൽസ് കഴിച്ച ഏഴ് വയസുകാരൻ മരിച്ചു; ആറ് കുടുംബാം​ഗങ്ങൾ ​ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം

May 14, 2024 07:50 PM

#death |നൂഡിൽസ് കഴിച്ച ഏഴ് വയസുകാരൻ മരിച്ചു; ആറ് കുടുംബാം​ഗങ്ങൾ ​ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം

നൂഡിൽസ് കഴിച്ചതിന്റെ അടുത്ത ദിവസം എല്ലാവർക്കും കഠിനമായ വയറുവേദനയും അതിസാരവും...

Read More >>
Top Stories