#AryaRajendran |'സൈഡ് തരാത്തതല്ല പ്രശ്നം';കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള പ്രശ്നത്തില്‍ ആര്യ രാജേന്ദ്രന്‍റെ വിശദീകരണം

#AryaRajendran  |'സൈഡ് തരാത്തതല്ല പ്രശ്നം';കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള പ്രശ്നത്തില്‍ ആര്യ രാജേന്ദ്രന്‍റെ വിശദീകരണം
Apr 29, 2024 12:07 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   തലസ്ഥാനത്ത് നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രൻ.

സൈഡ് തരാത്തതിനെ ചൊല്ലിയല്ല തര്‍ക്കമുണ്ടായതെന്നും ലൈംഗികച്ചുവയുള്ള ആംഗ്യം തങ്ങളെ നോക്കി കാണിച്ചത് ചോദിക്കാനാണ് പോയതെന്നുമാണ് ആര്യയുടെ വിശദീകരണം.

ആര്യയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവും ആര്യയുടെ സഹോദരന്‍റെ ഭാര്യയും സഞ്ചരിച്ച കാറിന് കെഎസ്ആര്‍ടിസി ബസ് സൈഡ് കൊടുക്കാതെ പോയതോടെ ഇത് ചോദ്യം ചെയ്യാൻ ഇവര്‍ ബസ് തടഞ്ഞുനിര്‍ത്തി, ഡ്രൈവറുമായി വാക്കേറ്റമുണ്ടായി എന്നാണ് ആക്ഷേപം. എന്നാല്‍ സംഭവിച്ചത് അതൊന്നുമല്ലെന്നാണ് ആര്യ രാജേന്ദ്രൻ നല്‍കുന്ന വിശദീകരണം. 

കാറില്‍ കെഎസ്ആര്‍ടിസി ബസ് തട്ടുമെന്ന നിലയില്‍ കടന്നുപോയി, ഇതിന് പിന്നാലെ താനും സഹോദരന്‍റെ ഭാര്യയും പിറകിലെ ഗ്ലാസിലൂടെ തിരിഞ്ഞുനോക്കിയപ്പോള്‍ ഡ്രൈവര്‍ ലൈംഗികച്ചുവയുള്ള ആംഗ്യം കാണിക്കുകയായിരുന്നു, ആ സംഭവം നിയമപരമായി നേരിടണമെന്ന് അപ്പോള്‍ തന്നെ തീരുമാനിച്ചു.

ശേഷം ബസ് ഓവര്‍ടേക്ക് ചെയ്ത് മറ്റ് വാഹനങ്ങളെയും തട്ടുന്ന രീതിയില്‍ മുന്നോട്ട് പോയി, പാളയത്ത് സിഗ്നലില്‍ വാഹനങ്ങള്‍ നിന്നപ്പോള്‍ തങ്ങള്‍ കാറ് സൈഡാക്കി ബസ് ഡ്രൈവറുമായി സംസാരിക്കുകയായിരുന്നുവെന്നും ആര്യ രാജേന്ദ്രൻ.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നേരത്തെയും അലക്ഷ്യമായ ഡ്രൈവിംഗിന് കേസുണ്ടെന്നും ഇദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരിക്കെ തന്നെ ഇദ്ദേഹം ലഹരിപദാര്‍ത്ഥം ഉപയോഗിച്ച് അതിന്‍റെ കവര്‍ വലിച്ചെറിഞ്ഞുവെന്നും ആര്യ പറഞ്ഞു.

പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ അല്ല, പൗരര്‍ എന്ന നിലയിലാണ് പ്രശ്നമുന്നയിക്കുന്നതെന്നും ആര്യ. മന്ത്രിയെ വിളിച്ചിരുന്നു, ഡിസിപിയെ വിളിച്ചിരുന്നു, കന്‍റോൺമെന്‍റ് പൊലീസിനെ വിളിച്ചു, വിവരങ്ങളെല്ലാം ധരിപ്പിച്ചു, കെഎസ്ആര്‍ടിസി വിജിലൻസ് ടീമിനെ സ്ഥലത്തേക്ക് പറ‍ഞ്ഞയക്കാമെന്ന് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു,

ഇതിനെല്ലാം ശേഷം മാത്രമാണ് യദു മാന്യമായി പെരുമാറിയത്, പിന്നീട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ചുവെന്നും ആര്യ രാജേന്ദ്രൻ.

#Mayor #AryaRajendran #explained #altercation #KSRTC #driver.

Next TV

Related Stories
#bridebeatencase |പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ വിദേശത്തേക്ക് കടന്നു?; ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി പൊലീസ്

May 15, 2024 11:08 AM

#bridebeatencase |പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ വിദേശത്തേക്ക് കടന്നു?; ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി പൊലീസ്

രാഹുൽ കള്ളും കഞ്ചാവും ഉപയോഗിക്കുന്നയാളാണെന്നും ഇക്കാര്യവും അന്വേഷിക്കണമെന്നും ഹരിദാസൻ...

Read More >>
#josekmani |‘ജോസ്.കെ.മാണി സിപിഐഎം അരക്കില്ലത്തിൽ വെന്തുരുകരുത്’; യുഡിഎഫിലേക്ക് ക്ഷണിച്ച് കോൺഗ്രസ് മുഖപത്രം

May 15, 2024 10:54 AM

#josekmani |‘ജോസ്.കെ.മാണി സിപിഐഎം അരക്കില്ലത്തിൽ വെന്തുരുകരുത്’; യുഡിഎഫിലേക്ക് ക്ഷണിച്ച് കോൺഗ്രസ് മുഖപത്രം

ജോസ് കെ മാണി സിപിഐഎം അരക്കില്ലത്തിൽ വെന്തുരുകരുത് എന്ന് വീക്ഷണം മുഖ പ്രസംഗം പറയുന്നു....

Read More >>
#bridebeatencase |‘പ്രതിയുടെ അമ്മ പറയുന്നത് പച്ചക്കള്ളം, മർദ്ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടു തന്നെ’; പ്രതികരിച്ച് യുവതിയുടെ പിതാവ്

May 15, 2024 09:57 AM

#bridebeatencase |‘പ്രതിയുടെ അമ്മ പറയുന്നത് പച്ചക്കള്ളം, മർദ്ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടു തന്നെ’; പ്രതികരിച്ച് യുവതിയുടെ പിതാവ്

മകളെ മർദ്ദിച്ചുവെന്ന് രാഹുൽ തന്നെ സമ്മതിച്ചിരുന്നു. രാഹുലിന്റെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നുവെന്ന്...

Read More >>
#communalwhatsappmessage |വടകരയിലെ വർഗീയ വാട്‌സാപ്പ് സന്ദേശം; കേസെടുത്തിട്ട് 20 ദിവസം, അന്വേഷണത്തില്‍ മെല്ലെപ്പോക്ക്‌

May 15, 2024 09:35 AM

#communalwhatsappmessage |വടകരയിലെ വർഗീയ വാട്‌സാപ്പ് സന്ദേശം; കേസെടുത്തിട്ട് 20 ദിവസം, അന്വേഷണത്തില്‍ മെല്ലെപ്പോക്ക്‌

വാട്‌സാപ്പ് സന്ദേശത്തിൽ വടകര പോലീസ് രജിസ്റ്റർചെയ്ത രണ്ടുകേസുകളിലും അന്വേഷണം ഇഴയുകയാണ്....

Read More >>
#bridebeatencase |പന്തീരാങ്കാവ് ഗാർഹിക പീഡനം: തര്‍ക്കം തുടങ്ങിയത് ഫോണിലെ മെസേജിനെ ചൊല്ലി, മകൻ മര്‍ദ്ദിച്ചെന്ന് അമ്മ ഉഷ

May 15, 2024 09:01 AM

#bridebeatencase |പന്തീരാങ്കാവ് ഗാർഹിക പീഡനം: തര്‍ക്കം തുടങ്ങിയത് ഫോണിലെ മെസേജിനെ ചൊല്ലി, മകൻ മര്‍ദ്ദിച്ചെന്ന് അമ്മ ഉഷ

മകൻ രാഹുൽ മര്‍ദ്ദിച്ചുവെന്നും എന്നാൽ അതിന്റെ കാരണം യുവതി ആരോപിക്കുന്നത് പോലെ സ്ത്രീധനമല്ലെന്നും രാഹുലിന്റെ അമ്മ...

Read More >>
#Birdsurvey | പക്ഷി സർവേ: ജാനകിക്കാട്ടിൽനിന്നും രണ്ട് മൂങ്ങ വർഗക്കാർ കൂടി

May 15, 2024 08:56 AM

#Birdsurvey | പക്ഷി സർവേ: ജാനകിക്കാട്ടിൽനിന്നും രണ്ട് മൂങ്ങ വർഗക്കാർ കൂടി

ജാനകിക്കാട് വന സംരക്ഷണ സമിതിയുടെയും മലബാർ നാച്ചറൽ ഹിസ്റ്ററി സോസൈറ്റിയുടെയും കോഴിക്കോഡ് ബേഡേഴ്സിന്‍റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സർവേ...

Read More >>
Top Stories