‘മെസി കടുത്ത നിരാശയിലാണ്’ടീമിലെ സീനിയര്‍ താരം ഹാവിയര്‍ മഷറാനോ പറയുന്നു

ലോകകപ്പില്‍ ജീവന്മരണ പോരാട്ടത്തിന്റെ വക്കില്‍ നില്‍ക്കുന്ന അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസി കടുത്ത നിരാശയിലെന്ന് ടീമിലെ സീനിയര്‍ താരം ഹാവിയര്‍ മഷറാനോ. കഴിഞ്ഞ ലോകകപ്പിനെ അപേക്ഷിച്ച് ഇത്തവണ അതി ദയനീയമായ പ്രകടനമാണ് അര്‍ജന്റീനിയന്‍ ടീം കളിക്കളത്തില്‍ നടത്തുന്നത്. ആദ്യ മത്സരത്തില്‍ ഐസ്ലന്റിനോട് മുന്നിട്ടു നിന്ന ശേഷം സമനില വഴങ്ങിയ അര്‍ജന്റീന രണ്ടാം മത്സരത്തില്‍ ഒന്നു പൊരുതാന്‍ പോലുമാകാതെ കീഴടങ്ങുകയായിരുന്നു.

ഇതോടെ ശക്തരായ നൈജീരിയക്കെതിരായ അവസാന മത്സരത്തില്‍ ജയം നേടിയില്ലെങ്കില്‍ അര്‍ജന്റീന ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തേക്കുള്ള വഴി കാണും. രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണ് അര്‍ജന്റീന സ്വന്തമാക്കിയിരിക്കുന്നത്.

രണ്ടു മത്സരങ്ങളില്‍ നിന്നും ഒരു ഗോളോ അസിസ്റ്റോ സ്വന്തമാക്കാന്‍ മെസിക്കു കഴിഞ്ഞിട്ടില്ലായിരുന്നു. എന്നാല്‍ അതിലുപരിയായി അര്‍ജന്റീനയുടെ കഴിഞ്ഞ മത്സരത്തിലെ ദയനീയ പ്രകടനമാണ് താരത്തെ നിരാശനാക്കിയതെന്നാണ് മഷറാനോ വെളിപ്പെടുത്തിയത്.

മത്സരത്തില്‍ മെസിയിലേക്കു പന്തെത്തിക്കുന്നതില്‍ അര്‍ജന്റീനിയന്‍ മധ്യനിര പൂര്‍ണമായി പരാജയപ്പെട്ടപ്പോള്‍ പലപ്പോഴും കാഴ്ചക്കാരന്റെ വേഷമായിരുന്നു മെസിക്ക്. ക്രൊയേഷ്യയെ പോലൊരു മികച്ച ടീമിനെതിരെ സ്വതവേ പ്രതിരോധത്തില്‍ ദുര്‍ബലരായ അര്‍ജന്റീന മൂന്നു പ്രതിരോധ താരങ്ങളെ വച്ച് കളിപ്പിച്ച സാംപോളിയുടെ തന്ത്രങ്ങള്‍ക്കെതിരെയും കടുത്ത വിമര്‍ശനം പല ഭാഗത്തു നിന്നും ഉയരുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം