#arrest | സംസാരിക്കുന്നതിനിടെ എൺപതുകാരിയുടെ കൈയിലെ വള ഊരിയെടുത്ത് ഓടി രക്ഷപ്പെട്ടു; സ്ത്രീ പിടിയിൽ

#arrest | സംസാരിക്കുന്നതിനിടെ എൺപതുകാരിയുടെ കൈയിലെ വള ഊരിയെടുത്ത് ഓടി രക്ഷപ്പെട്ടു; സ്ത്രീ പിടിയിൽ
Apr 28, 2024 05:11 PM | By Athira V

അമ്പലപ്പുഴ: ( www.truevisionnews.com  ) ‌എൺപതുകാരിയുടെ കൈയിൽ നിന്നു വള ഊരിയെടുത്തതിനു ശേഷം ഓടിരക്ഷപ്പെട്ട സ്ത്രീയെ സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ പൊലീസ് പിടികൂടി.

അമ്പലപ്പുഴ കാക്കാഴം പുതുവൽ രാധാമണി (49) ആണ് പിടിയിലായത്. ഇവരുടെ പരിസരവാസിയായ മൂത്താംപറമ്പ് ബീമയുടെ ഒരു പവന്റെ വളയാണ് മോഷ്ടിച്ചത്.

വ്യാഴാഴ്ച രാവിലെ കാക്കാഴം പള്ളിക്കാവ് ഭഗവതീ ക്ഷേത്രത്തിന്റെ കാവിനു സമീപത്തു വെച്ചായിരുന്നു സംഭവം. ബീമയെ വിളിച്ചുവരുത്തി സംസാരിച്ചുകൊണ്ടിരുന്ന പ്രതി പെട്ടെന്ന് കൈയിൽക്കിടന്ന വള ഊരിയെടുത്ത് ഓടുകയായിരുന്നു.

ക്ഷേത്രത്തിലെ സി സി ടി വി യിൽ ഓടുന്ന ദൃശ്യം പതിഞ്ഞു. ബീമയുടെ പരാതിയെ തുടർന്ന് അമ്പലപ്പുഴ പൊലീസ് സി സി ടി വി പരിശോധിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച വള അമ്പലപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവെച്ചു പണം വാങ്ങിയിരുന്നു. പൊലീസ് ഇത് കണ്ടെടുത്തു.

#talking #grabbed #bangle #80 #year #olds #hand #ran #away #woman #arrested

Next TV

Related Stories
#VDSatheesan | 'ഹരിഹരന്‍റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സി.പി.എം ജില്ലാ സെക്രട്ടറി, എന്ത് വിലകൊടുത്തും പ്രതിരോധിക്കും' - വി ഡി സതീശൻ

May 13, 2024 01:30 PM

#VDSatheesan | 'ഹരിഹരന്‍റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സി.പി.എം ജില്ലാ സെക്രട്ടറി, എന്ത് വിലകൊടുത്തും പ്രതിരോധിക്കും' - വി ഡി സതീശൻ

'മാപ്പ് പറയലിൽ തീരില്ല' എന്ന സി.പി.എം ജില്ലാസെക്രട്ടറി പി.മോഹനന്‍റെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമാണ്.അതുകൊണ്ട് തന്നെ ഹരിഹരന്‍റെ വീട്...

Read More >>
#death |പുത്തൂരിൽ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

May 13, 2024 01:29 PM

#death |പുത്തൂരിൽ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ്...

Read More >>
#drivingtest |പ്രതിഷേധത്തിനിടെ പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ്; എംവിഡി ഉദ്യോഗസ്ഥന്‍റെ മകളടക്കം ടെസ്റ്റിൽ പരാജയപ്പെട്ടു

May 13, 2024 01:17 PM

#drivingtest |പ്രതിഷേധത്തിനിടെ പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ്; എംവിഡി ഉദ്യോഗസ്ഥന്‍റെ മകളടക്കം ടെസ്റ്റിൽ പരാജയപ്പെട്ടു

പരാജയപ്പെട്ടു. സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി സംയുക്ത സമരസമിതി സെക്രട്ടറിയേറ്റിലേക്ക് മാർച്ച്...

Read More >>
#bomb |യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം

May 13, 2024 01:09 PM

#bomb |യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം

വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ കൂ​വ​പ്പാ​റ വാ​ട്ട​ർ ടാ​ങ്കി​ന​ടു​ത്ത് റോ​ഡി​ലാ​ണ് യു​വാ​വി​ന് നേ​രെ പെ​ട്രോ​ൾ...

Read More >>
#CBSEPlusTwoResult | സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 86.98

May 13, 2024 12:58 PM

#CBSEPlusTwoResult | സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 86.98

പത്താം ക്ലാസ് പരീക്ഷാഫലം വൈകിട്ട് പ്രഖ്യാപിച്ചേക്കും. cbseresults.nic.in,cbse.gov.in എന്ന സൈറ്റിലും ഡിജിലോക്കറിലും ഫലം...

Read More >>
Top Stories