#marjosephpamplani |പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയ വിഷം ചീറ്റാന്‍ അനുവദിക്കരുത് - മാര്‍ ജോസഫ് പാംപ്ലാനി

#marjosephpamplani |പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയ വിഷം ചീറ്റാന്‍ അനുവദിക്കരുത് - മാര്‍ ജോസഫ് പാംപ്ലാനി
Apr 28, 2024 12:29 PM | By Susmitha Surendran

തലശ്ശേരി: (truevisionnews.com)   ലൗ ജിഹാദിന്റെ പേരില്‍ വര്‍ഗീയതയുടെയും ഭിന്നതയുടെയും വിഷവിത്തുകള്‍ വിതയ്ക്കാന്‍ പലരും പരിശ്രമിക്കുന്നുവെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.

കണ്ണൂര്‍ ചെമ്പേരിയിലെ കെസിവൈഎം യുവജന സംഗമത്തിലാണ് ബിഷപ്പിന്റെ പ്രതികരണം. ക്രൈസ്തവ യുവതികളുടെ പേരില്‍ ആരും വര്‍ഗീയതയ്ക്ക് പരിശ്രമിക്കേണ്ടതില്ലെന്നും കാസയ്ക്ക് പരോക്ഷ വിമര്‍ശനം ഉന്നയിച്ച് അദ്ദേഹം പറഞ്ഞു.

സഭാംഗങ്ങളായ യുവതികളെ സംരക്ഷിക്കാന്‍ സമുദായത്തിന് അറിയാം. ക്രൈസ്തവ പെണ്‍കുട്ടികള്‍ പ്രണയ കുരുക്കില്‍ പെട്ടുപോയെന്ന് പ്രചരിപ്പിച്ച് അഭിമാനത്തിന് വില പറയുന്നു.

പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്. സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ ആരും ശ്രമിക്കേണ്ടെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.

ക്രൈസ്തവ യുവതികളെ ലൗ ജിഹാദില്‍പ്പെടുത്തി മതം മാറ്റുന്നുവെന്ന പ്രചരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.


#not #allow #communal #venom #spewed #name #love #trap #MarJosephPamplani

Next TV

Related Stories
#KSHariharan | വടകര അശ്ലീല വീഡിയോ വിവാദം: കെകെ ശൈലജക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ്

May 11, 2024 11:02 PM

#KSHariharan | വടകര അശ്ലീല വീഡിയോ വിവാദം: കെകെ ശൈലജക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ്

ജനകീയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ പങ്കുവെച്ച് കടുത്ത വിമര്‍ശനവുമായി പി.വി. അന്‍വര്‍ എം.എല്‍.എ....

Read More >>
#accident |കാർ രണ്ട് വാഹനങ്ങളിടിച്ച് അപകടം; ഒരു മരണം, 10 പേർക്ക് പരുക്ക്

May 11, 2024 10:10 PM

#accident |കാർ രണ്ട് വാഹനങ്ങളിടിച്ച് അപകടം; ഒരു മരണം, 10 പേർക്ക് പരുക്ക്

യുവാക്കളുടെ വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ...

Read More >>
#GoldSmuggling | രണ്ട് കോടി രൂപയുടെ സ്വർണവുമായി കാർ യാത്രക്കാരൻ പിടിയിൽ

May 11, 2024 09:56 PM

#GoldSmuggling | രണ്ട് കോടി രൂപയുടെ സ്വർണവുമായി കാർ യാത്രക്കാരൻ പിടിയിൽ

എന്നാൽ വിമാനത്താവളത്തിൽ വച്ച് ഇയാളെ കണ്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി വിശദമായി പരിശോധിച്ചു. 20 സ്വർണ കട്ടികാണ് പ്രതിയിൽ നിനിന്...

Read More >>
 #ganja |കഞ്ചാവുമായി യുവാക്കള്‍ പൊലീസിന്റെ പിടിയില്‍

May 11, 2024 09:25 PM

#ganja |കഞ്ചാവുമായി യുവാക്കള്‍ പൊലീസിന്റെ പിടിയില്‍

പെരിക്കല്ലൂര്‍കടവില്‍ നിന്ന് ശനിയാഴ്ച രാവിലെയാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു....

Read More >>
#ShafiParampil |  വര്‍ഗീയത പറഞ്ഞ് ജയിക്കുന്നതിലും ഇഷ്ടം നൂറ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ - ഷാഫി പറമ്പില്‍

May 11, 2024 09:10 PM

#ShafiParampil | വര്‍ഗീയത പറഞ്ഞ് ജയിക്കുന്നതിലും ഇഷ്ടം നൂറ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ - ഷാഫി പറമ്പില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഷാഫി പറമ്പിലിനെതിരായി ഉയര്‍ന്നുവന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ കോഴിക്കോട് വടകരയില്‍ യു.ഡി.എഫ്. നടത്തിയ...

Read More >>
#arrest |തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി;  ഒരാൾ പിടിയിൽ

May 11, 2024 09:03 PM

#arrest |തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; ഒരാൾ പിടിയിൽ

സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് ഭീഷണിപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക...

Read More >>
Top Stories