ലോകകപ്പ് യോഗ്യതാറൗണ്ട്; ബ്രീസീലിനും അര്‍ജന്‍റീനക്കും തകര്‍പ്പന്‍ ജയം

ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ബ്രീസീലിനും അര്‍ജന്‍റീനക്കും ജയം. ബ്രസീല്‍ ഉറുഗ്വായെ 4-1 ന് തകര്‍ത്തെറിഞ്ഞപ്പോൾ ചിലിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്‍റീന വിജയിച്ചു കയറിയത്.ക്യാപ്റ്റന്‍ ലയണണല്‍ മെസി 16-ാം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളിലൂടെയാണ് അര്‍ജന്‍റീന ചിലിയെ പരാജയപ്പെടുത്തിയത്.

ബ്രസീൽ- ഉറുഗ്വ മത്സരത്തിലെ ആദ്യ ഗോൾ ഉറുഗ്വയുടെ വകയായിരുന്നു. 9-ാം മിനിറ്റില്‍ ഉറുഗ്വായുടെ കവാനിയാണ്ഗോള്‍ അടിച്ചത്. പിന്നെ ഉരുഗ്വയ്ക്ക് ഗോള്‍ അടിക്കാന്‍ ഉള്ള അവസരങ്ങള്‍ എല്ലാം ബ്രസില്‍ പൂട്ടി കെട്ടിവച്ചു. പിന്നെ  നാലു ഗോളുകളിലൂടെ ബ്രസീൽ വിജയത്തിലെത്തി.  19, 52, 90 മിനിറ്റുകളില്‍ ബ്രസീലിന്റെ പൗളീഞ്ഞോ ഗോള്‍ അടിച്ചപ്പോള്‍  74-ാം മിനിറ്റില്‍ നെയ്മറും ബ്രസീലിന് വേണ്ടി ഗോള്‍ വല ഇളക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം