എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ

തിരുവനന്തപുരം: 2017 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ . പിആര്‍ ചേംബറില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുന്നത്. ഫലം അറിയാന്‍ വിപുലമായ സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.ഫലപ്രഖ്യാപനം നടന്ന് നിമിഷങ്ങള്‍ക്കകം വിശദവിവരങ്ങള്‍ www.results.itschool.gov.in എന്ന വെബ്‌സൈറ്റില്‍ അറിയാന്‍ സാധിക്കും. ഇതുകൂടാതെ സഫലം 2017 എന്ന മൊബൈല്‍ ആപും ഫലം അറിയുന്നതിനായി സജ്ജമാക്കിയിട്ടുണ്ട്. ഐടി@സ്‌കൂളിന്റെ നേതൃത്വത്തിലാണ് ഈ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും Saphalam 2017 എന്ന് നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

ഹൈസ്‌കൂള്‍ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ക്ക് പുറമെ ഈ വര്‍ഷം പുതുതായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയ ഒന്‍പതിനായിരത്തോളം എല്‍പിയുപി സ്‌കൂളുകളിലും ഫലം അറിയാനുള്ള സംവിധാനം ഒരുക്കണമെന്ന് ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം