#murder | മറുനാടൻ തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം; അറസ്റ്റിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

#murder | മറുനാടൻ തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം; അറസ്റ്റിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി
Apr 28, 2024 10:36 AM | By Athira V

ആലപ്പുഴ : ( www.truevisionnews.com  ) ‌ഹരിപ്പാട് ഡാണാപ്പടിയില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ മത്സ്യവില്‍പ്പനക്കാരന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പിടിയിലായത് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതി.

ചെറുതന സ്വദേശി യദുകൃഷ്ണന്‍ (29) ആണ് പിടിയിലായത്. മാള്‍ഡ സ്വദേശി ഓംപ്രകാശ്(40) ആണ് ഇന്നലെ രാത്രി ഏഴുമണിയോടെ കുത്തേറ്റുമരിച്ചത്.

കുത്തേറ്റുവീണ ഓംപ്രകാശിനെ ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിനുമുന്‍പ് പശ്ചിമബംഗാള്‍ സ്വദേശികളായ കച്ചവടക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

ഇതേത്തുടര്‍ന്ന് പശ്ചിമബംഗാളുകാരായ നാലുപേരെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തെങ്കിലും യദുകൃഷ്ണനാണ് പ്രതിയെന്ന് ഉറപ്പാക്കിയതോടെ വിട്ടയച്ചു.

ഇയാള്‍ മത്സ്യവില്‍പ്പനക്കാരെ ഭീഷണിപ്പെടുത്തി പണംവാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കായംകുളം കേന്ദ്രീകരിച്ച് മീന്‍വില്‍പ്പന നടത്തുന്നവരുടെ തൊഴിലാളിയാണ് കൊല്ലപ്പെട്ട ഓംപ്രകാശ്.

ഇവര്‍ വൈകുന്നേരം വാഹനത്തില്‍ മീനെത്തിച്ച് വില്‍പ്പനയ്ക്കു മറുനാടന്‍ തൊഴിലാളികളെ നിയോഗിക്കും. കായംകുളം- കാര്‍ത്തികപ്പള്ളി റോഡിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം ഇങ്ങനെ മീന്‍വില്‍പ്പ നടക്കുന്നുണ്ട്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അനുമതിയില്ലാതെ നടക്കുന്ന ഈ കച്ചവടം നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

#alappuzha #haripad #migrant #worker #death #cheruthana #native #criminal #case #accused #arrested

Next TV

Related Stories
#DYFI | ശൈലജ ടീച്ചറെയും മഞ്ജു വാര്യരെയും അപമാനിച്ച ഹരിഹരനെതിരെ നിയമ നടപടി സ്വീകരിക്കണം -ഡി.വൈ.എഫ്.ഐ

May 12, 2024 10:00 AM

#DYFI | ശൈലജ ടീച്ചറെയും മഞ്ജു വാര്യരെയും അപമാനിച്ച ഹരിഹരനെതിരെ നിയമ നടപടി സ്വീകരിക്കണം -ഡി.വൈ.എഫ്.ഐ

കേരളത്തിലെ ഏറെ ബഹുമാനിക്കപ്പെടുന്ന സ്വപ്രയത്നത്താൽ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരികളെ പോലും ആർ.എം.പി - യു.ഡി.എഫ് നേതൃത്വം എത്ര മാത്രം നികൃഷ്ടമായ...

Read More >>
#PoliceCase | കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നെന്ന് ഒളിവിലുള്ള യുവാവ്; പൊലീസുകാരെ ആളറിയാതെ തടഞ്ഞ് വെട്ടിലായി നാട്ടുകാരും

May 12, 2024 09:51 AM

#PoliceCase | കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നെന്ന് ഒളിവിലുള്ള യുവാവ്; പൊലീസുകാരെ ആളറിയാതെ തടഞ്ഞ് വെട്ടിലായി നാട്ടുകാരും

വ്യാഴാഴ്ച രാത്രി പുളങ്കരയിലെ വീട്ടിൽ നിന്ന് ഷിഹാബിനെ പിടികൂടുന്നത് നാട്ടുകാർ തടഞ്ഞത് സംഘർഷത്തിന്...

Read More >>
#ViralHepatitis | വൈറൽ ഹെപ്പറ്റൈറ്റിസ് വീണ്ടും പടരുന്നു: ഒരു മരണം കൂടി; ആശങ്ക, അഞ്ച് മാസത്തിനിടെ ഏഴ് മരണം

May 12, 2024 09:40 AM

#ViralHepatitis | വൈറൽ ഹെപ്പറ്റൈറ്റിസ് വീണ്ടും പടരുന്നു: ഒരു മരണം കൂടി; ആശങ്ക, അഞ്ച് മാസത്തിനിടെ ഏഴ് മരണം

ഇതോടെ ചാലിയാർ പ്രദേശത്തെ ചികിത്സ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നിട്ടുണ്ട്. മഴ തുടങ്ങിയാൽ രോഗവ്യാപനം കൂടുതൽ...

Read More >>
#rain | സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

May 12, 2024 09:13 AM

#rain | സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ചൊവ്വാഴ്ച പത്തനംതിട്ട ജില്ലയിൽ മാത്രവും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലെർട്ട്...

Read More >>
#KaramanaAkhilmurder | കരമന അഖിൽ വധക്കേസ്: മുഖ്യപ്രതി അഖിൽ അപ്പു പിടിയിൽ, മറ്റ് മൂന്ന് പേ‍ര്‍ക്കായി തിരച്ചിൽ

May 12, 2024 09:09 AM

#KaramanaAkhilmurder | കരമന അഖിൽ വധക്കേസ്: മുഖ്യപ്രതി അഖിൽ അപ്പു പിടിയിൽ, മറ്റ് മൂന്ന് പേ‍ര്‍ക്കായി തിരച്ചിൽ

അനന്തുവധക്കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് പ്രതികൾ ജാമ്യത്തിലിറങ്ങിയത്. കൊല്ലപ്പെട്ട അനന്തുവും അഖിലിനും തമ്മിൽ ബന്ധമില്ല....

Read More >>
#FatherAbandoned | മകൻ വാടക വീട്ടിൽ ഉപേക്ഷിച്ച എഴുപതുകാരനായ പിതാവിനെ ഏറ്റെടുക്കാതെ പെൺമക്കളും, റിപ്പോർട്ട് തേടി ജില്ലാ കളക്ടർ

May 12, 2024 08:52 AM

#FatherAbandoned | മകൻ വാടക വീട്ടിൽ ഉപേക്ഷിച്ച എഴുപതുകാരനായ പിതാവിനെ ഏറ്റെടുക്കാതെ പെൺമക്കളും, റിപ്പോർട്ട് തേടി ജില്ലാ കളക്ടർ

അപകടത്തിൽപെട്ടാണ് കിടപ്പിലായതാണ്. മൂന്ന് മാസമായി മകൻ അജിത്തിനൊപ്പം വാടകവീട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ...

Read More >>
Top Stories