#MVJayarajan | ഇലക്ഷന്‍ കമ്മീഷന്‍ രാജ്യത്തിന് അപമാനം, കയ്യുംകെട്ടി നോക്കിയിരിക്കുന്നു; വിമര്‍ശനവുമായി എംവി ജയരാജന്‍

#MVJayarajan | ഇലക്ഷന്‍ കമ്മീഷന്‍ രാജ്യത്തിന് അപമാനം, കയ്യുംകെട്ടി നോക്കിയിരിക്കുന്നു; വിമര്‍ശനവുമായി എംവി ജയരാജന്‍
Apr 28, 2024 10:15 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി പ്രസിഡന്റിന് നോട്ടീസ് നല്‍കിയ സംഭവങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ച് കൊണ്ടാണ് എംവി ജയരാജന്റെ പരാമര്‍ശം.

കുറ്റം ചെയ്തയാളെ രക്ഷിക്കുകയും മറ്റൊരാള്‍ക്ക് നോട്ടീസ് നല്‍കുകയും നോട്ടീസ് ലഭിച്ചയാള്‍ കുറ്റം ആവര്‍ത്തിക്കുകയും ചെയ്താല്‍ കയ്യുംകെട്ടി നോക്കി ഇരിക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍ രാജ്യത്തിന് അപമാനമാണെന്നാണ് എംവി ജയരാജന്‍ പറഞ്ഞത്.

എം വി ജയരാജന്റെ കുറിപ്പ്: കുറുന്തോട്ടിക്കും വാതം. തെരഞ്ഞെടുപ്പ് ചട്ടം തുടര്‍ച്ചയായി ലംഘിക്കുന്ന പ്രധാനമന്ത്രിക്കെതിരെ 27 പരാതികളാണ് വിവിധ സംഘടനകളും വ്യക്തികളും ഇലക്ഷന്‍ കമ്മീഷന് നല്‍കിയത്.

മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം, സൈന്യത്തിന്റെ പേരില്‍ വോട്ട് പിടുത്തം, വിവിധ മന്ത്രാലയങ്ങളെ ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗങ്ങള്‍, ഹെലികോപ്ടറില്‍ എത്തിച്ച ദുരൂഹമായ 'കറുത്ത പെട്ടികള്‍' എന്നിവയാണ് പരാതികളില്‍ ഉള്ളത്.

ഇലക്ഷന്‍ കമ്മീഷന്‍ ആവട്ടെ മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ ബിജെപി പ്രസിഡന്റ് നദ്ദക്കാണ് നോട്ടീസ് നല്‍കിയത്. ബിജെപിയുടെ ചട്ടുകമായ ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ നോട്ടീസിന് പുല്ലുവില കല്‍പ്പിക്കുകയും വിദ്വേഷ പ്രസംഗം നദ്ദ കൂടി നടത്തുകയും ചെയ്തു.

മറ്റു പരാതികളിന്മേല്‍ ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസൊന്നും നല്‍കിയിട്ടുമില്ല. നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രസംഗം നടന്ന സ്ഥലത്തെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനാണോ കമ്മീഷന്‍ നോട്ടീസ് അയയ്ക്കുക..?

കുറ്റം ചെയ്തയാളെ രക്ഷിക്കുകയും മറ്റൊരാള്‍ക്ക് നോട്ടീസ് നല്‍കുകയും നോട്ടീസ് ലഭിച്ചയാള്‍ കുറ്റം ആവര്‍ത്തിക്കുകയും ചെയ്താല്‍ കയ്യുംകെട്ടി നോക്കി ഇരിക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍ രാജ്യത്തിന് അപമാനമാണ്.

#ElectionCommission #looked #country #hands #tied, #disgrace; #MVJayarajan #criticism

Next TV

Related Stories
#KaramanaAkhilmurder | കരമന അഖിൽ വധക്കേസ്: മുഖ്യപ്രതികളായ വിനീതും അഖിൽ അപ്പുവും പിടിയിൽ

May 12, 2024 01:26 PM

#KaramanaAkhilmurder | കരമന അഖിൽ വധക്കേസ്: മുഖ്യപ്രതികളായ വിനീതും അഖിൽ അപ്പുവും പിടിയിൽ

ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ്19കാരനായ അനന്തുവിനെ ഈ സംഘംഅതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അനന്തുവധക്കേസിലെ...

Read More >>
#death |നാടിനെ കണ്ണീരിലാഴ്ത്തി യുവാവിന്റെ മരണം

May 12, 2024 01:04 PM

#death |നാടിനെ കണ്ണീരിലാഴ്ത്തി യുവാവിന്റെ മരണം

150 മീ​റ്റ​ർ നീ​ള​വും 2.5 മീ​റ്റ​ർ വീ​തി​യും മു​ക​ൾ​ഭാ​ഗം റോ​ഡു​മാ​യ അ​ക്വ​ഡേ​റ്റി​ൽ ഇ​റ​ങ്ങി അ​തി​സാ​ഹ​സി​ക​മാ​യ തി​ര​ച്ചി​ലാ​ണ് അ​ഗ്നി​ര​ക്ഷാ...

Read More >>
#GeromicGeorge | കലക്ടറെ ചാനൽ ചർച്ചയിൽ വിമർശിച്ചു; ജോയിൻറ് കൗൺസിൽ നേതാവിന് കാരണം കാണിക്കൽ നോട്ടീസ്

May 12, 2024 12:47 PM

#GeromicGeorge | കലക്ടറെ ചാനൽ ചർച്ചയിൽ വിമർശിച്ചു; ജോയിൻറ് കൗൺസിൽ നേതാവിന് കാരണം കാണിക്കൽ നോട്ടീസ്

ഒരു തഹസിൽദാർക്ക് അവധി നിഷേധിച്ചതടക്കമുള്ള ആരോപണവും ജയചന്ദ്രൻ ചാനൽ ചർച്ചയിൽ ഉന്നയിച്ചിരുന്നു. തനിക്കെതിരായ നടപടി വൈകാരികമായ പ്രതികരണമാണെന്ന്...

Read More >>
#vdsatheesan | 'പരിപാടി കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ വിയോജിപ്പ് അറിയിച്ചു'; ഹരിഹരന്റെ പരാമര്‍ശത്തില്‍ വി ഡി സതീശന്‍

May 12, 2024 12:35 PM

#vdsatheesan | 'പരിപാടി കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ വിയോജിപ്പ് അറിയിച്ചു'; ഹരിഹരന്റെ പരാമര്‍ശത്തില്‍ വി ഡി സതീശന്‍

ഹരിഹരന്റെ പരാമര്‍ശം തെറ്റാണെന്നും ഖേദപ്രകടനം നടത്തിയ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും വി ഡി സതീശന്‍...

Read More >>
#ShafiParambil  |ന്യായീകരണത്തിനും ബാലൻസിങ്ങിനും ശ്രമിക്കില്ല; ഹരിഹരൻ്റെ പരാമർശം നൂറ് ശതമാനം അനുചിതമെന്ന് ഷാഫി പറമ്പിൽ

May 12, 2024 12:30 PM

#ShafiParambil |ന്യായീകരണത്തിനും ബാലൻസിങ്ങിനും ശ്രമിക്കില്ല; ഹരിഹരൻ്റെ പരാമർശം നൂറ് ശതമാനം അനുചിതമെന്ന് ഷാഫി പറമ്പിൽ

പരാമർശം ദൗർഭാഗ്യകര്യമാണ്. പരിപാടിക്ക് പിന്നാലെ ആർഎംപി നേതാക്കളെ വിയോജിപ്പറിയിച്ചു. ഹരിഹരൻ ഖേദം...

Read More >>
#deepanisanth |‘ഹരിഹരന്റെ അശ്ലീലപ്പറച്ചില്‍ കേട്ട് ചിരിച്ച് ഇളകി മറിയുന്ന നേതാക്കന്മാരാണ് ഏറ്റവും അശ്ലീലം’- ദീപാ നിശാന്ത്

May 12, 2024 12:20 PM

#deepanisanth |‘ഹരിഹരന്റെ അശ്ലീലപ്പറച്ചില്‍ കേട്ട് ചിരിച്ച് ഇളകി മറിയുന്ന നേതാക്കന്മാരാണ് ഏറ്റവും അശ്ലീലം’- ദീപാ നിശാന്ത്

തെളിയട്ടെ സഹസ്രലിംഗന്മാരുടെ ചെമ്പൊക്കെ തെളിയട്ടെ, കുടഞ്ഞിടെന്നും ദീപ ഫേസ്ബുക്കിൽ...

Read More >>
Top Stories