#death |മുന്നോട്ടുനീങ്ങിയ തീവണ്ടിയില്‍ ഓടിക്കയറാന്‍ ശ്രമിച്ചു; 57-കാരിക്ക് ദാരുണാന്ത്യം

#death |മുന്നോട്ടുനീങ്ങിയ തീവണ്ടിയില്‍ ഓടിക്കയറാന്‍ ശ്രമിച്ചു;  57-കാരിക്ക് ദാരുണാന്ത്യം
Apr 28, 2024 10:01 AM | By Susmitha Surendran

പാറശ്ശാല (തിരുവനന്തപുരം): (truevisionnews.com)   റെയില്‍വേ സ്റ്റേഷനില്‍നിന്ന് മുന്നോട്ട് നീങ്ങി തുടങ്ങിയ തീവണ്ടിയില്‍ ചാടി കയറാന്‍ ശ്രമിച്ച 57-കാരി തീവണ്ടിക്കടിയില്‍പ്പെട്ട് മരിച്ചു.

പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ രാജേന്ദ്രന്‍ നായരുടെ ഭാര്യ കുമാരി ഷീബ കെ.എസ്. ആണ് മരണമടഞ്ഞത്. ഞായറാഴ്ച രാവിലെ 8.15-ഓടുകൂടി ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് അപകടം നടന്നത്.

കൊച്ചുവേളി-നാഗര്‍കോവില്‍ എക്‌സ്പ്രസ് ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴായിരുന്നു അപകടം.

യാത്രക്കാരെ കയറ്റിയിറക്കിയശേഷം തീവണ്ടി മുന്നോട്ട് നീങ്ങവേ ഇതേ തീവണ്ടിയില്‍ കയറുന്നതിനായി പ്ലാറ്റ്‌ഫോമില്‍ വൈകി എത്തിയ കുമാരി ഷീബ മുന്നോട്ടു നീങ്ങിയ തീവണ്ടിയില്‍ ചാടികയറുവാന്‍ ശ്രമിക്കവേ കാല്‍ വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു.

മരണപ്പെട്ട ഷീബയുടെ ഒരു കാല്‍ മൃതദേഹത്തില്‍ നിന്നും വേര്‍പെട്ട നിലയില്‍ ട്രാക്കിന് നടുവിലായിട്ടാണ് കണ്ടെത്തിയത്. പാറശ്ശാല പോലീസ് അനന്തര നടപടികള്‍ സ്വീകരിച്ച് വരുന്നു.

#tried #run #oncoming #train #tragicend #57yearold

Next TV

Related Stories
#accident |കാർ രണ്ട് വാഹനങ്ങളിടിച്ച് അപകടം; ഒരു മരണം, 10 പേർക്ക് പരുക്ക്

May 11, 2024 10:10 PM

#accident |കാർ രണ്ട് വാഹനങ്ങളിടിച്ച് അപകടം; ഒരു മരണം, 10 പേർക്ക് പരുക്ക്

യുവാക്കളുടെ വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ...

Read More >>
#GoldSmuggling | രണ്ട് കോടി രൂപയുടെ സ്വർണവുമായി കാർ യാത്രക്കാരൻ പിടിയിൽ

May 11, 2024 09:56 PM

#GoldSmuggling | രണ്ട് കോടി രൂപയുടെ സ്വർണവുമായി കാർ യാത്രക്കാരൻ പിടിയിൽ

എന്നാൽ വിമാനത്താവളത്തിൽ വച്ച് ഇയാളെ കണ്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി വിശദമായി പരിശോധിച്ചു. 20 സ്വർണ കട്ടികാണ് പ്രതിയിൽ നിനിന്...

Read More >>
 #ganja |കഞ്ചാവുമായി യുവാക്കള്‍ പൊലീസിന്റെ പിടിയില്‍

May 11, 2024 09:25 PM

#ganja |കഞ്ചാവുമായി യുവാക്കള്‍ പൊലീസിന്റെ പിടിയില്‍

പെരിക്കല്ലൂര്‍കടവില്‍ നിന്ന് ശനിയാഴ്ച രാവിലെയാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു....

Read More >>
#ShafiParampil |  വര്‍ഗീയത പറഞ്ഞ് ജയിക്കുന്നതിലും ഇഷ്ടം നൂറ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ - ഷാഫി പറമ്പില്‍

May 11, 2024 09:10 PM

#ShafiParampil | വര്‍ഗീയത പറഞ്ഞ് ജയിക്കുന്നതിലും ഇഷ്ടം നൂറ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ - ഷാഫി പറമ്പില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഷാഫി പറമ്പിലിനെതിരായി ഉയര്‍ന്നുവന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ കോഴിക്കോട് വടകരയില്‍ യു.ഡി.എഫ്. നടത്തിയ...

Read More >>
#arrest |തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി;  ഒരാൾ പിടിയിൽ

May 11, 2024 09:03 PM

#arrest |തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; ഒരാൾ പിടിയിൽ

സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് ഭീഷണിപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക...

Read More >>
#jiffrythangal |പത്താംതരം വിജയിച്ച എല്ലാ കുട്ടികൾക്കും ഉപരിപഠനത്തിന് സൗകര്യം നൽകണം -ജിഫ്​രി തങ്ങൾ

May 11, 2024 08:56 PM

#jiffrythangal |പത്താംതരം വിജയിച്ച എല്ലാ കുട്ടികൾക്കും ഉപരിപഠനത്തിന് സൗകര്യം നൽകണം -ജിഫ്​രി തങ്ങൾ

പ്ലസ് വൺ സീറ്റ് കുറവാണെന്നും അത് പരിഹരിക്കാനാവശ്യമായ കാര്യങ്ങൾ സർക്കാറിനോടും വിദ്യാഭ്യാസ മന്ത്രിയോടും ചോദിക്കണമെന്നും ജിഫ്​രി മുത്തുക്കോയ...

Read More >>
Top Stories