#Drughunt | സമീപകാലത്തെ ഏറ്റവും വലിയ ലഹരിവേട്ട; 300 കോടിയുടെ രാസ ലഹരി പിടിച്ചെടുത്ത് എൻ.സി.ബി

#Drughunt | സമീപകാലത്തെ ഏറ്റവും വലിയ ലഹരിവേട്ട; 300 കോടിയുടെ രാസ ലഹരി പിടിച്ചെടുത്ത് എൻ.സി.ബി
Apr 28, 2024 07:47 AM | By VIPIN P V

അഹ്മദാബാദ്: (truevisionnews.com) ഗുജറാത്തിലും രാജസ്ഥാനിലുമായി നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ വൻ ലഹരിവേട്ട. മൂന്നിടങ്ങളിലായി നടന്ന റെയ്ഡിൽ 300 കോടി വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു.

ലഹരി സംഘത്തിലെ ഏഴുപേരെ പിടികൂടിയ പോലീസ്, മുഖ്യപ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി.

നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ സമീപ കാലത്തെ വലിയ ലഹരി വേട്ടകളിലൊന്നാണ് ഗുജറാത്തിലും രാജസ്ഥാനിലുമായി നടന്നത്.

മൂന്നിടങ്ങളിലായി നടന്ന റെയ്ഡിൽ പിടിച്ചെടുത്തത് 300 കോടി വില വരുന്ന രാസ ലഹരി. സംഭവ സ്ഥലത്തു നിന്നും ഏഴ് പ്രതികളെയും അന്വേഷണ സംഘം പിടികൂടി.

ഒളിവിലുളള ലഹരി സംഘത്തിന്റെ തലവനെ തിരിച്ചറിഞ്ഞതായാണ് സൂചന. ഓപ്പറേഷൻ പ്രയോഗ് ശാല എന്ന് പേരിട്ട ദൗത്യത്തിൽ ഭീകരവിരുദ്ധ സേനയും പങ്കാളികളായി.

രാജസ്ഥാനിലെ രണ്ടിടങ്ങളിലും ഗുജറാത്തിലെ ഒരിടത്തുമായി വലിയ ലാബുകളാണ് സംഘം സജ്ജമാക്കിയത്.

ഇവിടെ നിന്നും പൊടിയായും ദ്രാവക രൂപത്തിലും സൂക്ഷിച്ചിരുന്ന 149 കിലോ മെഫഡ്രോണ്, 50 കിലോ എഫെഡ്രിൻ, 200 ലിറ്റർ അസെറ്റോണ് എന്നിവയാണ് പിടിച്ചെടുത്തത്. ലഹരി വിതരണത്തിനായി സംഘം രാജ്യത്തുടനീളം വലിയ ശൃംഖല രൂപീകരിച്ചതായാണ് നിഗമനം.

വരും ദിവസങ്ങളിൽ പ്രതികളുടെ സാമ്പത്തിക സ്രോതസും അന്താരാഷ്ട്ര ബന്ധവും അന്വേഷിക്കും, ചോദ്യം ചെയ്തതിൽ നിന്നും സംഘത്തിന്റെ നാലാമത്തെ ലഹരി നിർമ്മാണ യൂണിറ്റിനെ കുറിച്ച് വിവരം ലഭിച്ചതായും പോലീസ് വൃത്തങ്ങൾ പറഞ്ഞു.

#biggest #manhunt #recent #times; #NCB #seizes #crore #worth #chemical #drugs

Next TV

Related Stories
#MamataBanerjee|ലൈംഗിക ആരോപണത്തിൽ എന്തുകൊണ്ട് ഗവർണർ രാജിവെക്കുന്നില്ല, വിശദീകരിക്കണം; രാജി ആവശ്യം ശക്തമാക്കി മമത ബാനർജി

May 11, 2024 04:45 PM

#MamataBanerjee|ലൈംഗിക ആരോപണത്തിൽ എന്തുകൊണ്ട് ഗവർണർ രാജിവെക്കുന്നില്ല, വിശദീകരിക്കണം; രാജി ആവശ്യം ശക്തമാക്കി മമത ബാനർജി

ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന ഗവർണർ എന്ത് കൊണ്ടാണ് ഇതുവരെയും രാജി വെക്കാത്തതെന്ന് ചോദിച്ച മമത, ഇക്കാര്യം ഗവർണർ ജനങ്ങളോട്...

Read More >>
#Sexuallyassault | വാട്ടര്‍ പ്യൂരിഫയർ സർവീസ് ചെയ്യാനെത്തി യുവതിക്ക് നേരേ ലൈംഗികാതിക്രമം; ടെക്‌നീഷ്യനായ യുവാവ് പിടിയിൽ

May 11, 2024 03:47 PM

#Sexuallyassault | വാട്ടര്‍ പ്യൂരിഫയർ സർവീസ് ചെയ്യാനെത്തി യുവതിക്ക് നേരേ ലൈംഗികാതിക്രമം; ടെക്‌നീഷ്യനായ യുവാവ് പിടിയിൽ

പോലീസ് സംഘം പ്രതി ജോലിചെയ്യുന്ന കമ്പനിയില്‍നിന്ന് ഇയാളുടെ മൊബൈല്‍നമ്പറും വിലാസവും ഉള്‍പ്പെടെ ശേഖരിച്ചു. തുടര്‍ന്ന് പ്രതിയെ തേടി...

Read More >>
#ArvindKejriwal | രാജ്യത്ത് ഏകാധിപത്യം, മോദി ശ്രമിക്കുന്നത് ഒരു രാജ്യം ഒരു നേതാവ് എന്നതിന്; പ്രധാനമന്ത്രിയെ വിമർശിച്ച് കേജ്‌രിവാൾ

May 11, 2024 02:20 PM

#ArvindKejriwal | രാജ്യത്ത് ഏകാധിപത്യം, മോദി ശ്രമിക്കുന്നത് ഒരു രാജ്യം ഒരു നേതാവ് എന്നതിന്; പ്രധാനമന്ത്രിയെ വിമർശിച്ച് കേജ്‌രിവാൾ

എൽകെ അദ്വാനിയുടെയും മുരളി മനോഹർ ജോഷിയുടെയും രാഷ്ട്രീയം അവസാനിച്ചെന്നാണ് അദ്ദേഹം...

Read More >>
#Gangrape | പതിനഞ്ചുകാരിയെ കൈയും കാലും കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീയടക്കം മൂന്നുപേർക്കെതിരെ കേസ്

May 11, 2024 01:40 PM

#Gangrape | പതിനഞ്ചുകാരിയെ കൈയും കാലും കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീയടക്കം മൂന്നുപേർക്കെതിരെ കേസ്

പീഡനത്തിനിരയായ പെൺകുട്ടി പ്രതികളായ സ്ത്രീയെയും പുരുഷന്മാരിൽ ഒരാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമത്തെ ആളെ തിരിച്ചറിയാനുള്ള...

Read More >>
#accident | നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി നി​ർ​ത്തി​യി​ട്ട ടി​പ്പ​ർ ലോ​റി​യുമായി കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

May 11, 2024 10:36 AM

#accident | നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി നി​ർ​ത്തി​യി​ട്ട ടി​പ്പ​ർ ലോ​റി​യുമായി കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

അ​ഗു​മ്പെ​യി​ൽ​നി​ന്ന് തീ​ർ​ഥ​ഹ​ള്ളി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം​വി​ട്ടാ​ണ്...

Read More >>
Top Stories