#theft | വീട് കുത്തിത്തുറന്ന് മോഷണം: ഒരു ലക്ഷത്തോളം രൂപയും അഞ്ച് പവൻ സ്വർണവും കവർന്നു, അന്വേഷണം

#theft | വീട് കുത്തിത്തുറന്ന് മോഷണം: ഒരു ലക്ഷത്തോളം രൂപയും അഞ്ച് പവൻ സ്വർണവും കവർന്നു, അന്വേഷണം
Apr 28, 2024 06:38 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരം പാറശാലയിൽ വീട് കുത്തിത്തുറന്ന് മോഷണം.

പരശുവയ്ക്കൽ സ്വദേശി സന്തോഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയും അഞ്ച് പവൻ സ്വർണവുമാണ് മോഷണം പോയത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് സന്തോഷും കുടുംബവും ബന്ധുവീട്ടിലേക്ക് പോയത്. ഇന്ന് രാവിലെ തിരിച്ചെത്തി.

വീടിന്റെ മുൻവാതിൽ തുറന്ന് അകത്തെത്തിയപ്പോഴാണ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ വലിച്ച് നിലത്തേക്ക് ഇട്ട നിലയിൽ കണ്ടത്.

തുടർന്ന് പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയും അഞ്ചു പവന്റെ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായി മനസിലാക്കിയത്.

മോഷ്ടാവ് എങ്ങനെ അകത്തേക്ക് പ്രവേശിച്ചു എന്ന കാര്യത്തിൽ ആദ്യം വ്യക്തതയില്ലായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് വീടിന്റെ പുരകുവശത്തെ ജനൽ കമ്പി വളച്ച നിലയിൽ കണ്ടത്.

ജനലിലെ രണ്ട് കമ്പികൾ കൈകൊണ്ട് വളച്ച നിലയിലായിരുന്നു. ഇതുവഴിയാകാം മോഷ്ടാക്കൾ അകത്തു പ്രവേശിച്ചതെന്നാണ് പൊലീസിന്റെയും നിഗമനം.

പാറശ്ശാല പൊലീസും വിരലടയാള വിദഗ്ദരും സന്തോഷിന്റെ വീട്ടിലെത്തി പരിശോധന നടത്തി. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ഉൾപ്പെടെ ശേഖരിച്ചാണ് അന്വേഷണം.

#Burglary: #lakh #rupees #five #gold #stolen, #investigation

Next TV

Related Stories
#KSHariharan | വടകര അശ്ലീല വീഡിയോ വിവാദം: കെകെ ശൈലജക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ്

May 11, 2024 11:02 PM

#KSHariharan | വടകര അശ്ലീല വീഡിയോ വിവാദം: കെകെ ശൈലജക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ്

ജനകീയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ പങ്കുവെച്ച് കടുത്ത വിമര്‍ശനവുമായി പി.വി. അന്‍വര്‍ എം.എല്‍.എ....

Read More >>
#accident |കാർ രണ്ട് വാഹനങ്ങളിടിച്ച് അപകടം; ഒരു മരണം, 10 പേർക്ക് പരുക്ക്

May 11, 2024 10:10 PM

#accident |കാർ രണ്ട് വാഹനങ്ങളിടിച്ച് അപകടം; ഒരു മരണം, 10 പേർക്ക് പരുക്ക്

യുവാക്കളുടെ വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ...

Read More >>
#GoldSmuggling | രണ്ട് കോടി രൂപയുടെ സ്വർണവുമായി കാർ യാത്രക്കാരൻ പിടിയിൽ

May 11, 2024 09:56 PM

#GoldSmuggling | രണ്ട് കോടി രൂപയുടെ സ്വർണവുമായി കാർ യാത്രക്കാരൻ പിടിയിൽ

എന്നാൽ വിമാനത്താവളത്തിൽ വച്ച് ഇയാളെ കണ്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി വിശദമായി പരിശോധിച്ചു. 20 സ്വർണ കട്ടികാണ് പ്രതിയിൽ നിനിന്...

Read More >>
 #ganja |കഞ്ചാവുമായി യുവാക്കള്‍ പൊലീസിന്റെ പിടിയില്‍

May 11, 2024 09:25 PM

#ganja |കഞ്ചാവുമായി യുവാക്കള്‍ പൊലീസിന്റെ പിടിയില്‍

പെരിക്കല്ലൂര്‍കടവില്‍ നിന്ന് ശനിയാഴ്ച രാവിലെയാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു....

Read More >>
#ShafiParampil |  വര്‍ഗീയത പറഞ്ഞ് ജയിക്കുന്നതിലും ഇഷ്ടം നൂറ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ - ഷാഫി പറമ്പില്‍

May 11, 2024 09:10 PM

#ShafiParampil | വര്‍ഗീയത പറഞ്ഞ് ജയിക്കുന്നതിലും ഇഷ്ടം നൂറ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ - ഷാഫി പറമ്പില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഷാഫി പറമ്പിലിനെതിരായി ഉയര്‍ന്നുവന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ കോഴിക്കോട് വടകരയില്‍ യു.ഡി.എഫ്. നടത്തിയ...

Read More >>
#arrest |തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി;  ഒരാൾ പിടിയിൽ

May 11, 2024 09:03 PM

#arrest |തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; ഒരാൾ പിടിയിൽ

സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് ഭീഷണിപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക...

Read More >>
Top Stories