#MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

 #MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ
Apr 25, 2024 10:18 PM | By Aparna NV

 കോഴിക്കോട് : (truevisionnews.com) പരസ്യപ്രചാരണം അവസാനിച്ചെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ച് മണ്ഡലത്തിൽ സജീവമായി യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ.

ഗുരുവായൂർ ദർശനത്തിനു ശേഷം വ്യാഴാഴ്ച രാവിലെ ഏഴ്‌ മണിയോടെ തിരിച്ചെത്തിയ അദ്ദേഹം മണ്ഡലത്തിലെ പ്രധാനയിടങ്ങളിൽ വോട്ടർമാരെ ഒരുതവണ കൂടിനേരിൽ കാണാൻ ആണ് ശ്രമിച്ചത്.

ശബ്‌ദകോലാഹലങ്ങൾക്കു വിട നൽകിയ ദിനം  അകമ്പടി വാഹനമോ അനൗൺസ്മെന്റോ ഇല്ലാതെ മണ്ഡലത്തിന്റെ വിവിധയിടങ്ങളിൽ പ്രമുഖ വ്യക്തികളെയും പ്രചരണത്തിനിടയിൽ മരണവീടുകളുമാണ് സ്ഥാനാർഥി സന്ദർശിച്ചത്.

കൂടാതെ സഹപ്രവർത്തകർ പ്രത്യേകം കാണാൻ ആവശ്യപ്പെട്ട ആളുകളെയും സ്ഥാനാർഥി നേരിൽ കണ്ടു. രാവിലെ ബലുശ്ശേരി മണ്ഡലത്തിലെ കൂരച്ചുണ്ട് അഗതി മന്ദിരത്തിലും തുടർന്ന് കോട്ടൂർ അറബി കോളേജിലും സ്ഥാനാർഥി സന്ദർശനം നടത്തി.

പിന്നീട് കുന്ദമംഗലം മണ്ഡലത്തിലെ മാവൂർ, പെരുവയൽ തുടങ്ങി മരണ വീടുകളിലും ചാത്തമംഗലത്തും സ്ഥാനാർഥിയെത്തി. ഉച്ചയ്ക്ക് ശേഷം ചിലയിടങ്ങളിൽ വീടുകളിൽ കയറി വോട്ടഭ്യർഥിക്കാനും ഫോണിൽ ബന്ധപ്പെടാനും സമയം കണ്ടെത്തി. നേതാക്കൾക്കൊപ്പം യുഡിഎഫ് പാർലമെൻ്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും സമയം ചെലവഴിച്ചു.

വിദേശത്ത് നിന്ന് വോട്ട് ചെയ്യാനായി നാട്ടിലെത്തിയ ചിലർ പിന്തുണയറിയിച്ചു സ്ഥാനാർഥിയെ കാണാൻ എത്തി. വൈകീട്ട് കൊടുവള്ളി മണ്ഡലത്തിൽ ആയിരുന്നു. മണ്ഡലത്തിലെ പ്രധാനപ്പെട്ട നേതാക്കളെയും വ്യക്തികളെയും സ്ഥാനാർഥി നേരിൽ കണ്ടു.

മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗൃഹ സന്ദർശനവും നടത്തി.   വെള്ളി രാവിലെ ഏഴിന് വീടിന് സമീപത്തെ നെടുങ്ങോട്ടൂർ മാതൃബന്ധു വിദ്യശാല എൽപി സ്‌കൂളിൽ എംകെ രാഘവൻ വോട്ട് രേഖപ്പെടുത്തും. പോളിങ് സ്റ്റേഷനിലെ 665 ക്രമനമ്പർ വോട്ടുകാരനാണ് എംകെ രാഘവൻ.

#election #campaign #MKRaghavan #kozhikode

Next TV

Related Stories
#bodyfound | അനിലയെ കാണാതായത് വെള്ളിയാഴ്ച, ഇരുവരും സ്‌കൂളിൽ ഒപ്പം പഠിച്ചവർ; വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം

May 5, 2024 05:17 PM

#bodyfound | അനിലയെ കാണാതായത് വെള്ളിയാഴ്ച, ഇരുവരും സ്‌കൂളിൽ ഒപ്പം പഠിച്ചവർ; വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം

കൃത്യം നടത്തിയതിന് പിന്നാലെ ഇയാള്‍ ഇരൂളിലെ സ്വന്തം വീട്ടുവളപ്പില്‍ ജീവനൊടുക്കിയതാണെന്നും...

Read More >>
#SRajendran | എസ്‌ രാജേന്ദ്രനെ വീട്ടിലെത്തി സന്ദർശിച്ച് ബിജെപി സംസ്ഥാന നേതാക്കൾ

May 5, 2024 04:51 PM

#SRajendran | എസ്‌ രാജേന്ദ്രനെ വീട്ടിലെത്തി സന്ദർശിച്ച് ബിജെപി സംസ്ഥാന നേതാക്കൾ

എന്നാൽ, സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും തികച്ചും വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണെന്നുമായിരുന്നു രാജേന്ദ്രന്റെ...

Read More >>
#saved | കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായി അഞ്ചു പേർ; നാട്ടുകാർ രക്ഷപ്പെടുത്തി

May 5, 2024 04:28 PM

#saved | കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായി അഞ്ചു പേർ; നാട്ടുകാർ രക്ഷപ്പെടുത്തി

കിണറ്റിൽ വീണ തൊട്ടിയെടുക്കാൻ ഇറങ്ങിയ വീട്ടുടമ രാജുവും രക്ഷിക്കാൻ ഇറങ്ങിയ മറ്റു നാലു പേരുമാണ്...

Read More >>
#KMShaji | യുഡിഎഫ് നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാൻ സിപിഎം ശ്രമിക്കുന്നു - കെ.എം ഷാജി

May 5, 2024 04:12 PM

#KMShaji | യുഡിഎഫ് നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാൻ സിപിഎം ശ്രമിക്കുന്നു - കെ.എം ഷാജി

കള്ളക്കേസെടുക്കാൻ കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സി പി എം...

Read More >>
#accident |  സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് സാരമായ പരിക്ക്

May 5, 2024 03:55 PM

#accident | സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് സാരമായ പരിക്ക്

കാർ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ബസ് ഇടിച്ച ശേഷം 20 മീറ്ററോളം ദൂരത്തിൽ കാറിനെ...

Read More >>
#KmaRasheed | 'സെക്രട്ടറിയെ തീരുമാനിക്കാനുള്ള പ്രാപ്തി ലീഗിനു​ണ്ട്'; ഉമർ ഫൈസിക്കെതിരെ യൂത്ത് ലീഗ് നേതാവ്

May 5, 2024 03:53 PM

#KmaRasheed | 'സെക്രട്ടറിയെ തീരുമാനിക്കാനുള്ള പ്രാപ്തി ലീഗിനു​ണ്ട്'; ഉമർ ഫൈസിക്കെതിരെ യൂത്ത് ലീഗ് നേതാവ്

അതിൽ ആര് തുടരണം,ആരെ ഒഴിവാക്കണം എന്ന കാര്യത്തിൽ മുക്കം ഉമർ ഫൈസിയുടെ തിട്ടൂരം...

Read More >>
Top Stories