#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ
Apr 25, 2024 12:13 PM | By Susmitha Surendran

(truevisionnews.com)   ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിക്കാത്തതിന് യുവതി ബ്യൂട്ടീഷ്യൻ്റെ കാർ കത്തിച്ചു. ചിക്കാഗോയിൽ നിന്നുള്ള മാർസെല്ല ഓർ എന്ന ബ്യൂട്ടീഷന്റെ ബിഎംഡബ്ല്യു കാർ ആണ് ഇടപാടുകാരിൽ ഒരാൾ അപ്പോയിൻമെന്റ് ലഭിക്കാത്തതിനെ തുടർന്ന് കത്തിച്ചത്.

സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ മാർസെല്ല ഓർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. വീഡിയോ ദൃശ്യങ്ങളിൽ ഹൂഡി ധരിച്ച ഒരു സ്ത്രീ വാഹനത്തിനു ചുറ്റും നടന്നുകൊണ്ട് അതിന് മുകളിൽ ഒരു ദ്രാവകം ഒഴിക്കുന്നതും ശേഷം തീ ഇടുന്നതും കാണാം.

നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ കാർ കത്തുന്നതാണ് കാണുന്നത്. കാർ കത്തിയമർന്നു എന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. ഓർ ക്ലയൻ്റുമായി നടത്തിയ ടെക്സ്റ്റ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ഇതിൽ ഒരു മാസത്തോളം കാത്തിരുന്നിട്ടും തനിക്ക് അപ്പോയിൻമെന്റ് ലഭിക്കാത്തതിൽ അവർ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, താൻ അനുവദിച്ചു നൽകിയ സമയത്ത് യുവതി എത്തിയില്ലെന്നും പിന്നീട് രണ്ടുദിവസങ്ങൾക്കുശേഷം വീണ്ടും തന്നോട് സമയം ആവശ്യപ്പെട്ട് വിളിക്കുകയും ആയിരുന്നു എന്നാണ് മാർസെല്ല ഓർ പറയുന്നത്.

https://www.instagram.com/p/C59uIfrOjXr/?utm_source=ig_embed&utm_campaign=loading

പക്ഷേ മുൻകൂട്ടിയുള്ള ബുക്കിങ്ങുകൾ അവശേഷിക്കുന്നതിനാൽ തനിക്ക് യുവതിക്ക് സമയം അനുവദിച്ചു നൽകാൻ സാധിക്കാതെ വന്നു എന്നും മാർസെല്ല ഓർ കൂട്ടിച്ചേർത്തു. ഏതായാലും ഇത് പിന്നീട് നാടകീയമായ സംഭവവികാസങ്ങളിലേക്ക് വഴി മാറുകയായിരുന്നു.

മാർസെല്ല ഓർ തൻ്റെ നഷ്ടപ്പെട്ട കാറിനായി ഇപ്പോൾ ഒരു ഗോ ഫണ്ട് മീ കാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്. 50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപ) സമാഹരിക്കുക എന്നതാണ് ലക്ഷ്യം, ഇതുവരെ 71 സംഭാവനകളിൽ നിന്ന് 1,560 ഡോളർ (ഏകദേശം 1 ലക്ഷം രൂപ) അവൾ ശേഖരിച്ചു കഴിഞ്ഞു.

#Woman #burns #beautician's #car #not #getting #eyelash #appointment

Next TV

Related Stories
#murder | അടിച്ചും തൊഴിച്ചും ഭാര്യയെ മർദ്ദിച്ചത് എട്ട് മണിക്കൂർ, ഒടുവിൽ ദാരുണാന്ത്യം; കസാഖ് മുൻമന്ത്രിയെ കുടുക്കി വീഡിയോ

May 4, 2024 07:40 PM

#murder | അടിച്ചും തൊഴിച്ചും ഭാര്യയെ മർദ്ദിച്ചത് എട്ട് മണിക്കൂർ, ഒടുവിൽ ദാരുണാന്ത്യം; കസാഖ് മുൻമന്ത്രിയെ കുടുക്കി വീഡിയോ

കസാക്കിസ്ഥാൻ സുപ്രീം കോടതിയിൽ നടന്ന വിചാരണയ്ക്കിടെ, ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ...

Read More >>
#sexuallyassault | 11-കാരന് നേരേ ലൈംഗികാതിക്രമം; വിവാഹത്തിന് മൂന്ന് മാസം ബാക്കിനില്‍ക്കെ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

May 4, 2024 05:57 PM

#sexuallyassault | 11-കാരന് നേരേ ലൈംഗികാതിക്രമം; വിവാഹത്തിന് മൂന്ന് മാസം ബാക്കിനില്‍ക്കെ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

ഒരു അവധിക്കാലത്ത് അധ്യാപികയ്ക്കൊപ്പം വിദ്യാര്‍ഥി സ്‌കീയിങ്ങിന് പോയിരുന്നു. ഈ യാത്രയ്ക്കിടെയാണ് അധ്യാപിക വിദ്യാര്‍ഥിയുടെ മൊബൈല്‍നമ്പര്‍...

Read More >>
#child | മുത്തശ്ശി പാല്‍പ്പൊടിയില്‍ വൈന്‍ കലക്കി കുഞ്ഞിന് നല്‍കി; നാല് മാസം പ്രായമായ കുഞ്ഞ് കോമയില്‍

May 4, 2024 04:42 PM

#child | മുത്തശ്ശി പാല്‍പ്പൊടിയില്‍ വൈന്‍ കലക്കി കുഞ്ഞിന് നല്‍കി; നാല് മാസം പ്രായമായ കുഞ്ഞ് കോമയില്‍

മുത്തശ്ശി വൈന്‍ കലക്കിയ പാല്‍പ്പൊടി കുഞ്ഞിന് കുടിക്കാന്‍ കൊടുത്തപ്പോള്‍ അല്പം കുടിച്ച ശേഷം കുഞ്ഞ് വീണ്ടും കുടിക്കാന്‍ വിസമ്മതിച്ചെന്നും...

Read More >>
#founddead | യുവ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

May 3, 2024 08:37 PM

#founddead | യുവ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി 47 മത്സരങ്ങളില്‍ നിന്ന് 70 വിക്കറ്റുകള്‍...

Read More >>
#died | കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

May 3, 2024 02:23 PM

#died | കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

റോക് ഫിഷിങിനായി പോയ ഇരുവരും രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതോടെ കുടുംബം പൊലീസില്‍...

Read More >>
#fire | പൊലീസ് പരിശീലന കേന്ദ്രത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട് അജ്ഞാതൻ

May 3, 2024 02:04 PM

#fire | പൊലീസ് പരിശീലന കേന്ദ്രത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട് അജ്ഞാതൻ

അഗ്നിബാധ സംബന്ധിച്ച കേസുകളിലെ പ്രതികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ജനുവരിയിലും പോർട്ട്ലാന്ഡിൽ സമാനമായ രീതിയിൽ...

Read More >>
Top Stories