#clash | കൊട്ടിക്കലാശത്തിനിടെ കല്ലേറിൽ എംഎൽഎയ്ക്ക് പരിക്ക്; കരുനാഗപ്പള്ളിയിൽ സംഘർഷം

#clash | കൊട്ടിക്കലാശത്തിനിടെ കല്ലേറിൽ എംഎൽഎയ്ക്ക് പരിക്ക്; കരുനാഗപ്പള്ളിയിൽ സംഘർഷം
Apr 24, 2024 07:16 PM | By Susmitha Surendran

കൊല്ലം: (truevisionnews.com)   തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കൊല്ലം കരുനാഗപ്പള്ളിയിൽ സംഘർഷം. സിപിഐഎം - കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എംഎൽഎ സി ആർ മഹേഷിന് പരിക്കേറ്റു.

കരുനാഗപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് മഹേഷ്. പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിലാണ് പരിക്കേറ്റത്. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

സംഘർഷത്തിൽ സിപിഐഎം സംസ്ഥാന സമിതി അംഗം സൂസൻ കോടിക്കും പരിക്കേറ്റു. കല്ലേറിലാണ് പരിക്കേറ്റത്.

പിരിഞ്ഞു പോകാത്ത പ്രവർത്തകരെ പിരിച്ചുവിടാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രവർത്തകരെ പിരിച്ചിവിടാൻ പൊലീസ് ലാത്തി വീശുകയും ടിയർഗ്യാസ് പ്രയോഗിക്കുകയും ചെയ്തു.

കൊല്ലം പത്തനാപുരത്തും യുഡിഎഫ് - എൽഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായി. ഉച്ചഭാഷിണി നിർത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.

പത്തനാപുരത്ത് പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ സംഘർഷവും നേരിയതോതിലുള്ള കൈയ്യാങ്കളിയുമുണ്ടായി. വടകരയിലും കാസർകോടും കൊട്ടിക്കലാശത്തിന് നിരോധനമേർപ്പെടുത്തിയിരുന്നു.

കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടാകുന്നത് ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതോടൊപ്പം കേന്ദ്രങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കിയിരുന്നു.

ഇവിടങ്ങളില്‍ അത്യാവേശത്തോടെയായിരുന്നു മുന്നണികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും അരങ്ങേറിയത്. നാല്‍പ്പത് ദിവസത്തോളം നീണ്ട പരസ്യപ്രചാരണത്തിനാണ് ഇന്നത്തോടെ തിരശ്ശീല വീണത്. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ജൂണ്‍ നാലിന് വോട്ടെണ്ണല്‍.

#Clashes #Karunagappally #Kollam #during #election #campaign.

Next TV

Related Stories
#Complaint | കെ.എസ്.ആർ.ടി.സി കണ്ടക്ടർ രാത്രിയി​ൽ സ്ത്രീയെയും മകളെയും വിജനമായ സ്ഥലത്ത് ഇറക്കിവിട്ടെന്ന് പരാതി ​

May 6, 2024 03:19 PM

#Complaint | കെ.എസ്.ആർ.ടി.സി കണ്ടക്ടർ രാത്രിയി​ൽ സ്ത്രീയെയും മകളെയും വിജനമായ സ്ഥലത്ത് ഇറക്കിവിട്ടെന്ന് പരാതി ​

ഡിപ്പോയുടെ ബസിലാണ് ഇവർ യാത്ര ചെയ്തിരുന്നത്.അഞ്ചാം തിയതി രാത്രിയാണ്...

Read More >>
#mmhassan |വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന്‍

May 6, 2024 03:16 PM

#mmhassan |വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന്‍

കേരളത്തില്‍ മുമ്പും സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ജനങ്ങളെ മുന്‍കൂട്ടി സമയം അറിയിച്ചാണ് വൈദ്യുതി നിയന്ത്രണം...

Read More >>
#ATTACK | കണ്ണൂരിൽ ലഹരി സംഘം വാഹനങ്ങൾ അടിച്ചു തകർത്തു; മൂന്ന് പേർക്ക് പരിക്ക്

May 6, 2024 02:58 PM

#ATTACK | കണ്ണൂരിൽ ലഹരി സംഘം വാഹനങ്ങൾ അടിച്ചു തകർത്തു; മൂന്ന് പേർക്ക് പരിക്ക്

പാറത്തോട് സ്വദേശികളായ അംബരീഷ്, ഇല്ലിമുക്ക് സ്വദേശികളായ വിനോദ്, സുമേഷ് എന്നിവർക്കാണ് ആക്രമണത്തിൽ...

Read More >>
#suicide |മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ച നിലയിൽ

May 6, 2024 02:55 PM

#suicide |മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ച നിലയിൽ

അസുഖ ബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 25 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....

Read More >>
#founddead |മലപ്പുറത്ത് യുവാവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

May 6, 2024 02:41 PM

#founddead |മലപ്പുറത്ത് യുവാവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് യുവാവിന്‍റെ മൃതദേഹം...

Read More >>
Top Stories