#temperature |കേരളത്തിൽ വോട്ടെടുപ്പ് കൊടും ചൂടിൽ: പാലക്കാട് ഉഷ്ണതരംഗ സാധ്യത, 11 ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

#temperature |കേരളത്തിൽ വോട്ടെടുപ്പ് കൊടും ചൂടിൽ: പാലക്കാട് ഉഷ്ണതരംഗ സാധ്യത, 11 ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
Apr 24, 2024 02:43 PM | By Susmitha Surendran

തിരുവനന്തപുരം:  (truevisionnews.com)    സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ താപനില കുത്തനെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ഇതുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ ഏപ്രിൽ 26 വരെ പാലക്കാട് ജില്ലയിൽ ഉഷ്‌ണ തരംഗത്തിന് സാധ്യതയുണ്ടെന്നും 11 ജില്ലകളിൽ താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജനങ്ങളോട് അത്യാവശ്യ കാര്യത്തിനല്ലാതെ വെയിലത്ത് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പിൽ ആവശ്യപ്പെടുന്നു. ഏപ്രിൽ 24 മുതൽ 28 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയായിരിക്കും.

കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയുമായിരിക്കും. സാധാരണയെക്കാൾ 2 - 4 °C കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 24 മുതൽ 28 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിലാണ് ഏപ്രിൽ 24 മുതൽ 26 വരെ ഉഷ്‌ണതരംഗത്തിന് സാധ്യതയുള്ളത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

#Election #heatsup #Kerala #Palakkad #heatwave #likely #high #temperature #warning #11 #districts

Next TV

Related Stories
#theft | വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​ക്കി​ട​ക്ക​വെ കി​ട​പ്പു​മു​റി​യി​ൽ​നി​ന്ന് 11 പ​വ​ൻ ക​വ​ർ​ന്നു

May 6, 2024 11:38 AM

#theft | വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​ക്കി​ട​ക്ക​വെ കി​ട​പ്പു​മു​റി​യി​ൽ​നി​ന്ന് 11 പ​വ​ൻ ക​വ​ർ​ന്നു

ഇ​രു​മ്പു ഗ്രി​ല്ലി​ന്റെ ശ​ബ്ദം കേ​ട്ടു നോ​ക്കി​യ​പ്പോ​ൾ മോ​ഷ്ടാ​വ്...

Read More >>
#rationshop | ഉഷ്ണ തരംഗം: റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു

May 6, 2024 11:24 AM

#rationshop | ഉഷ്ണ തരംഗം: റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു

അതേസമയം ഈ മാസത്തെ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണവും ഇന്ന് ആരംഭിക്കും. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം മൂന്ന് വരെ...

Read More >>
#Masappadicase | മാസപ്പടിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

May 6, 2024 11:18 AM

#Masappadicase | മാസപ്പടിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

തുടർന്നു കേസ് വിധി പറയാൻ മാറ്റ‍ുകയായിരുന്നു. തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ഖനനത്തിനു സിഎംആർഎൽ ഭൂമി വാങ്ങിയെങ്കിലും ഖനനാനുമതി...

Read More >>
#kmuraleedharan | കോൺഗ്രസിന്‍റെ കാര്യം പദ്മജ നോക്കണ്ട, സംഘടനസംവിധാനത്തിന്‍റെ ദൗർബല്യം എല്ലായിടത്തുമുണ്ടെന്ന് കെ.മുരളീധരന്‍

May 6, 2024 11:00 AM

#kmuraleedharan | കോൺഗ്രസിന്‍റെ കാര്യം പദ്മജ നോക്കണ്ട, സംഘടനസംവിധാനത്തിന്‍റെ ദൗർബല്യം എല്ലായിടത്തുമുണ്ടെന്ന് കെ.മുരളീധരന്‍

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തും മുൻ അനുഭവം വച്ച് പ്രവർത്തനം...

Read More >>
#rescue | വേർപിരിയേണ്ടിവരുമെന്ന ഭയം; മാഹി ബൈപ്പാസിൽനിന്ന് പുഴയില്‍ ചാടിയ പെണ്‍കുട്ടികള്‍ അപകടനില തരണംചെയ്തു

May 6, 2024 10:52 AM

#rescue | വേർപിരിയേണ്ടിവരുമെന്ന ഭയം; മാഹി ബൈപ്പാസിൽനിന്ന് പുഴയില്‍ ചാടിയ പെണ്‍കുട്ടികള്‍ അപകടനില തരണംചെയ്തു

ഒരു പെണ്‍കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണെങ്കിലും അപകടനില...

Read More >>
#accident |കൊച്ചിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഇരുമ്പ് ഗോവണി തകർന്നു: ഒരു തൊഴിലാളി മരിച്ചു

May 6, 2024 10:50 AM

#accident |കൊച്ചിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഇരുമ്പ് ഗോവണി തകർന്നു: ഒരു തൊഴിലാളി മരിച്ചു

നാലാമനെ രക്ഷപ്പെടുത്താനുള്ള ശ്രമം അഗ്നിശമന സേനയുടെ നേതൃത്വത്തിൽ...

Read More >>
Top Stories