#founddead | വീടിനകത്ത് കണ്ടെത്തിയ മൃതദേഹം പാതി തറയിൽ തൊട്ട നിലയിൽ, ദുരൂഹതയെന്ന് നാട്ടുകാര്‍; ആളെ തിരിച്ചറിഞ്ഞു

#founddead | വീടിനകത്ത് കണ്ടെത്തിയ മൃതദേഹം പാതി തറയിൽ തൊട്ട നിലയിൽ, ദുരൂഹതയെന്ന് നാട്ടുകാര്‍; ആളെ തിരിച്ചറിഞ്ഞു
Apr 24, 2024 12:47 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com)   താമരശ്ശേരിയിൽ പണിതീരാത്ത വീടിനകത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ.

താമരശ്ശേരി അണ്ടോണ സ്വദേശി സന്ദീപിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദീപ് അടച്ചു പൂട്ടിയ വീടിനകത്ത് എങ്ങനെ എത്തിയെന്നതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

വിൽക്കാൻ വെച്ച പണിതീരാത്ത വീട് വാങ്ങാൻ താത്പര്യപ്പെട്ട് എത്തിയവരാണ് ഇന്നലെ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് സന്ദീപിന്റേതാണെന്ന് മനസിലായത്.

താമരശ്ശേരി ആനപ്പാറപൊയിലിലാണ് സംഭവം. നിര്‍മാണത്തിലിരുന്ന വീടിനകത്ത് മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ടീ ഷർട്ടും, പാന്റും, ഷൂവും ധരിച്ച് ശരീരം പാതി നിലത്ത് മുട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു.

വിൽപ്പനക്ക് വെച്ച വീട് കാണാനായി എത്തിയവരാണ് 5 മണിയോടെ മൃതദേഹം ആദ്യം കണ്ടത്. ആനപ്പാറപ്പൊയിൽ സ്വദേശി അനീഷിന്റെ വീട്ടീലാണ് മൃതദേഹം കണ്ടത്തിയത്.

നാല് വർഷത്തോളമായി പണി പൂർത്തീകരിക്കാതെ കിടക്കുന്ന വീടാണ് ഇത്. മൃതദേഹത്തിന് അടുത്ത് നിന്ന് സന്ദീപിന്റേതെന്ന് കരുതുന്ന ഫോണും കണ്ടെത്തിയിരുന്നു.

#body #found #inside #house #half #touching #floor #locals #said #mystery #Recognized #person

Next TV

Related Stories
#aryarajendran | ‍‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയില്‍

May 6, 2024 03:24 PM

#aryarajendran | ‍‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയില്‍

കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി 3 നിര്‍ദേശം...

Read More >>
#Complaint | കെ.എസ്.ആർ.ടി.സി കണ്ടക്ടർ രാത്രിയി​ൽ സ്ത്രീയെയും മകളെയും വിജനമായ സ്ഥലത്ത് ഇറക്കിവിട്ടെന്ന് പരാതി ​

May 6, 2024 03:19 PM

#Complaint | കെ.എസ്.ആർ.ടി.സി കണ്ടക്ടർ രാത്രിയി​ൽ സ്ത്രീയെയും മകളെയും വിജനമായ സ്ഥലത്ത് ഇറക്കിവിട്ടെന്ന് പരാതി ​

ഡിപ്പോയുടെ ബസിലാണ് ഇവർ യാത്ര ചെയ്തിരുന്നത്.അഞ്ചാം തിയതി രാത്രിയാണ്...

Read More >>
#mmhassan |വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന്‍

May 6, 2024 03:16 PM

#mmhassan |വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന്‍

കേരളത്തില്‍ മുമ്പും സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ജനങ്ങളെ മുന്‍കൂട്ടി സമയം അറിയിച്ചാണ് വൈദ്യുതി നിയന്ത്രണം...

Read More >>
#ATTACK | കണ്ണൂരിൽ ലഹരി സംഘം വാഹനങ്ങൾ അടിച്ചു തകർത്തു; മൂന്ന് പേർക്ക് പരിക്ക്

May 6, 2024 02:58 PM

#ATTACK | കണ്ണൂരിൽ ലഹരി സംഘം വാഹനങ്ങൾ അടിച്ചു തകർത്തു; മൂന്ന് പേർക്ക് പരിക്ക്

പാറത്തോട് സ്വദേശികളായ അംബരീഷ്, ഇല്ലിമുക്ക് സ്വദേശികളായ വിനോദ്, സുമേഷ് എന്നിവർക്കാണ് ആക്രമണത്തിൽ...

Read More >>
#suicide |മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ച നിലയിൽ

May 6, 2024 02:55 PM

#suicide |മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ച നിലയിൽ

അസുഖ ബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 25 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....

Read More >>
#founddead |മലപ്പുറത്ത് യുവാവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

May 6, 2024 02:41 PM

#founddead |മലപ്പുറത്ത് യുവാവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് യുവാവിന്‍റെ മൃതദേഹം...

Read More >>
Top Stories