#vaccine |വയോധികയെ കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്; കൊവിഡ് വാക്‌സിൻ എടുത്തപ്പോഴുള്ള ആഗ്രഹമായിരുന്നുവെന്ന് പ്രതി

#vaccine |വയോധികയെ കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്; കൊവിഡ് വാക്‌സിൻ എടുത്തപ്പോഴുള്ള ആഗ്രഹമായിരുന്നുവെന്ന് പ്രതി
Apr 24, 2024 11:35 AM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com)  പത്തനംതിട്ട റാന്നിയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവെപ്പ് എടുത്ത കേസിൽ പ്രതി അറസ്റ്റിൽ.

22 കാരനായ വലഞ്ചുഴി സ്വദേശി ആകാശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കൊവിഡ് വാക്‌സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് അതേപോലെ കുത്തിവെയ്പ്പ് നൽകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.

മരുന്ന് ഇല്ലാത്ത സിറിഞ്ച് ഉപയോഗിച്ചാണ് കുത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്‌കൂട്ടറിൽ പോകവേ വഴിയരികിൽ ചിന്നമ്മയെ ആകാശ് കണ്ടു. പിന്നാലെ റാന്നിയിൽ പോയി സിറിഞ്ച് വാങ്ങി തിരികെ വരുംവഴി വീട്ടിൽ കയറി കുത്തിവെയ്പ്പ് നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

മറ്റ് ദുരൂഹതകൾ ഇല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു. വീട്ടിൽ അതിക്രമിച്ചു കയറിയതിന് പുറമെ സ്ത്രീത്വതെ അപമാനിച്ചു എന്ന വകുപ്പ് കൂടി ചുമത്തിയാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയെയാണ് കൊവിഡ് വാക്സിൻ്റെ ബൂസ്റ്റര്‍ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി കുത്തിവെപ്പ് നടത്തിയത്. വേണ്ടെന്ന് പറഞ്ഞെങ്കിലും യുവാവ് നിര്‍ബന്ധിക്കുകയായിരുന്നു.

നടുവിന് ഇരുവശത്തും കുത്തിവയ്‍പ്പെടുത്തു. ഇതിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നല്‍കി, കത്തിച്ചുകളയാൻ നിര്‍ദേശിക്കുകയായിരുന്നു. എന്നാൽ കുത്തിവയ്പിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മ നശിപ്പിച്ചിരുന്നില്ല. ഇത് പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി. അതേസമയം, 66 കാരിയായ ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.

#accused #arrested #case #mistaking #covid #vaccine #giving #injection #elderlywoman.

Next TV

Related Stories
#aryarajendran | ‍‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയില്‍

May 6, 2024 03:24 PM

#aryarajendran | ‍‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയില്‍

കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി 3 നിര്‍ദേശം...

Read More >>
#Complaint | കെ.എസ്.ആർ.ടി.സി കണ്ടക്ടർ രാത്രിയി​ൽ സ്ത്രീയെയും മകളെയും വിജനമായ സ്ഥലത്ത് ഇറക്കിവിട്ടെന്ന് പരാതി ​

May 6, 2024 03:19 PM

#Complaint | കെ.എസ്.ആർ.ടി.സി കണ്ടക്ടർ രാത്രിയി​ൽ സ്ത്രീയെയും മകളെയും വിജനമായ സ്ഥലത്ത് ഇറക്കിവിട്ടെന്ന് പരാതി ​

ഡിപ്പോയുടെ ബസിലാണ് ഇവർ യാത്ര ചെയ്തിരുന്നത്.അഞ്ചാം തിയതി രാത്രിയാണ്...

Read More >>
#mmhassan |വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന്‍

May 6, 2024 03:16 PM

#mmhassan |വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന്‍

കേരളത്തില്‍ മുമ്പും സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ജനങ്ങളെ മുന്‍കൂട്ടി സമയം അറിയിച്ചാണ് വൈദ്യുതി നിയന്ത്രണം...

Read More >>
#ATTACK | കണ്ണൂരിൽ ലഹരി സംഘം വാഹനങ്ങൾ അടിച്ചു തകർത്തു; മൂന്ന് പേർക്ക് പരിക്ക്

May 6, 2024 02:58 PM

#ATTACK | കണ്ണൂരിൽ ലഹരി സംഘം വാഹനങ്ങൾ അടിച്ചു തകർത്തു; മൂന്ന് പേർക്ക് പരിക്ക്

പാറത്തോട് സ്വദേശികളായ അംബരീഷ്, ഇല്ലിമുക്ക് സ്വദേശികളായ വിനോദ്, സുമേഷ് എന്നിവർക്കാണ് ആക്രമണത്തിൽ...

Read More >>
#suicide |മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ച നിലയിൽ

May 6, 2024 02:55 PM

#suicide |മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ച നിലയിൽ

അസുഖ ബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 25 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....

Read More >>
#founddead |മലപ്പുറത്ത് യുവാവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

May 6, 2024 02:41 PM

#founddead |മലപ്പുറത്ത് യുവാവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് യുവാവിന്‍റെ മൃതദേഹം...

Read More >>
Top Stories