#arrest |ലിജയുടെ മരണം ശ്വാസംമുട്ടി, നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ നിര്‍ണായക മൊഴി; ഭർത്താവ് അറസ്റ്റില്‍

#arrest |ലിജയുടെ മരണം ശ്വാസംമുട്ടി, നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ നിര്‍ണായക മൊഴി; ഭർത്താവ് അറസ്റ്റില്‍
Apr 23, 2024 08:50 PM | By Susmitha Surendran

തൃശ്ശൂർ: (truevisionnews.com)  ചാലക്കുടി മേലൂർ പൂലാനിയിൽ യുവതി ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ ഭർത്താവിനെ കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.

പൂലാനി മരിയ പാലനയ്ക്ക് സമീപം കാട്ടുവിള പുത്തൻവീട്ടിൽ പ്രതീഷിന്റെ ഭാര്യ ലിജയാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.

പ്രതീഷും ലിജയും പ്രതീഷിന്റെ അമ്മയുമാണ് വീട്ടിൽ താമസം. പ്രതീഷ് സ്ഥിരമായി മദ്യപിച്ചെത്തി ലിജിയെ ഉപദ്രവിക്കാറുണ്ടായിരുന്നതായാണ് നാട്ടുകാർ പൊലീസിന് നൽകിയ മൊഴി.

ഇന്നലെ മദ്യപിച്ചെത്തിയ പ്രതീഷ്, ലിജയോട് പണമാവശ്യപ്പെട്ടു. ലിജ ചാലക്കുടിയിൽ ഒരു ഷോപ്പിൽ ജോലിക്ക് പോകുന്നുണ്ടായിരുന്നു. ഇവിടുന്ന് കിട്ടിയ വേതനം വേണമെന്ന് പറഞ്ഞാണ് ഉപദ്രവിച്ചത്.

നിലവിളി ശബ്ദം കേട്ട നാട്ടുകൾ ലിജയുടെ സഹോദരനെയും പൊലീസിനെയും വിവരമറിയിച്ചു. പ്രതീഷിന്റെ വീട്ടിൽ അഞ്ചിലേറെ നായകൾ ഉണ്ടായിരുന്നതിനാൽ നാട്ടുകാർക്ക് കയറി നോക്കാൻ ഭയമായിരുന്നു.

ലിജയുടെ സഹോദരൻ വന്ന് നോക്കുമ്പോൾ ബോധമറ്റ നിലയിൽ സഹോദരിയെ കണ്ടെത്തി. പിന്നാലെ പൊലീസെത്തി പ്രതീഷിനെ കസ്റ്റഡിയിലെടുത്തു.

ലിജയെ ഷാൾ ഉപയോഗിച്ച് പ്രതീഷ് കൊലപ്പെടുത്തിയാതാണെന്ന് പൊലീസ് അറിയിച്ചു. ക്രൂരമായി മർദ്ദിച്ചത്തിനിടയിൽ ഷാൾ കഴുത്തിൽ മുറുകി കൊലപ്പെടുത്തുകയായിരുന്നു.

ലിജയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കുന്നപ്പിള്ളി മാരേക്കാടൻ കുടുംബാംഗമാണ് ലീജ. ഏഴ് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

കുടുംബ പ്രശ്നങ്ങളെ ചൊല്ലി ഇവർക്കിടയിൽ തർക്കം പതിവായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. പ്രതീഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി.

#case #woman's #death #suffocation #Korati #police #took #her #husband #custody.

Next TV

Related Stories
#founddead| വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

May 3, 2024 10:28 PM

#founddead| വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

ഹൈദ്രോസ് ആക്രിപെറുക്കി വിറ്റാണ് ജീവിക്കുന്നത്....

Read More >>
#drowned | ദമ്പതിമാരും ബന്ധുവും ഉൾപ്പടെ മൂന്ന് പേർ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

May 3, 2024 10:28 PM

#drowned | ദമ്പതിമാരും ബന്ധുവും ഉൾപ്പടെ മൂന്ന് പേർ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

സജീന കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സജീനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സബീറും സുമയ്യയും...

Read More >>
#missing | കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

May 3, 2024 10:14 PM

#missing | കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

കൂട്ടുകാർ ബഹളം വെച്ചതിനേ തുടർന്ന് നാട്ടുകാർ ഓടിക്കൂടി തിരച്ചിൽ നടത്തിയെങ്കിലും അശ്വിനെ...

Read More >>
#drivingtest | സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം; സർക്കുലർ നാളെ ഇറങ്ങും

May 3, 2024 09:57 PM

#drivingtest | സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം; സർക്കുലർ നാളെ ഇറങ്ങും

പ്രതിദിന ലൈസൻസ് 40 ആക്കും. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ മാറ്റാൻ 6 മാസത്തെ സാവകാശം നൽകും തുടങ്ങിയവയാണ്...

Read More >>
#snake |പേനയെടുക്കാന്‍ മേശവലിപ്പില്‍ കയ്യിട്ടു; കിട്ടിയത് പെരുമ്പാമ്പിന്‍ കുഞ്ഞിനെ

May 3, 2024 09:52 PM

#snake |പേനയെടുക്കാന്‍ മേശവലിപ്പില്‍ കയ്യിട്ടു; കിട്ടിയത് പെരുമ്പാമ്പിന്‍ കുഞ്ഞിനെ

പേനയെടുക്കുന്നതിനായി മേശവലിപ്പില്‍ നോക്കുന്നതിനിടെയാണ് പെരുമ്പാമ്പിന്റെ കുഞ്ഞിനെ...

Read More >>
#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

May 3, 2024 09:52 PM

#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

ജങ്ഷനിലെ ഫ്രൂട്ട്സ് വ്യാപാരി ആയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമതി പന്തളം യൂണിറ്റ് സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം, സെൻട്രൽ ട്രാവൻകൂർ മർച്ചൻറ്...

Read More >>
Top Stories