#suspended | തെരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി സ്ഥാനാര്‍ഥിയെ ആലിംഗനം ചെയ്തു; വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

#suspended | തെരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി സ്ഥാനാര്‍ഥിയെ ആലിംഗനം ചെയ്തു; വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍
Apr 23, 2024 08:30 PM | By Athira V

ഹൈദരാബാദ്: ( www.truevisionnews.com  ) ലോക്‌സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ബിജെപി സ്ഥാനാര്‍ഥിയെ ആലിംഗനം ചെയ്‌തതിന് ഹൈദരാബാദില്‍ വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതായി ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട്.

ഹൈദരാബാദ് ലോക്‌സഭ സീറ്റിലെ ബിജെപി സ്ഥാനാര്‍ഥി കോംപെല്ലാ മാധവി ലതയ്‌ക്ക് തെരഞ്ഞെടുപ്പ് റാലിക്കിടെ ഹസ്തദാനവും ആലിംഗനവും നല്‍കിയതിനാണ് സൈദാബാദ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്‌ടറായ ഉമാ ദേവിക്കെതിരെ നടപടിയുണ്ടായത്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൃത്യവിലോപം കാട്ടി എന്നതാണ് ഉമാ ദേവിക്കെതിരെ കണ്ടെത്തിയിരിക്കുന്ന കുറ്റം.

ഹൈദരാബാദില്‍ ഔദ്യോഗിക കുപ്പായത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്നതിനിടെ എഎസ്‌ഐയായ ഉമാ ദേവി ബിജെപി സ്ഥാനാര്‍ഥിയായ കോംപെല്ലാ മാധവി ലതയുടെ അടുത്തെത്തി ഹസ്‌തദാനം ചെയ്‌ത ശേഷം കെട്ടിപ്പിടിക്കുകയായിരുന്നു.

ഇതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഉമാ ദേവിക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും സിറ്റി പൊലീസ് കമ്മീഷണര്‍ കെ. ശ്രീനിവാസ റെഡ്ഢി നടപടിയെടുക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുപ്പ് സുരക്ഷയൊരുക്കാന്‍ എത്തിയ ഉദ്യോഗസ്ഥ ഇലക്ഷന്‍ പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചു എന്നാണ് കണ്ടെത്തല്‍. ആലിംഗനം ചെയ്‌ത ശേഷം ഇരുവരും ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു.

എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദിന്‍ ഒവൈസിക്കെതിരെയാണ് ഹൈദരാബാദില്‍ കോംപെല്ലാ മാധവി ലത മത്സരിക്കുന്നത്. ബിആര്‍എസിന്‍റെ ഗദ്ദം ശ്രീനിവാസ് യാദവ് ആണ് മണ്ഡലത്തിലെ മറ്റൊരു സ്ഥാനാര്‍ഥി.

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 282,186 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഒവൈസി വിജയിച്ച മണ്ഡലമാണിത്. 2004 മുതല്‍ ഒവൈസിയാണ് ഹൈദരാബാദില്‍ നിന്നുള്ള എംപി. 2004ല്‍ 100,145 വോട്ടിനും 2009ല്‍ 113,865 വോട്ടിനും 2014ല്‍ 202,454 വോട്ടിനുമാണ് അസദുദ്ദിന്‍ ഒവൈസി ഇവിടെ നിന്ന് വിജയിച്ച് പാര്‍ലമെന്‍റിലെത്തിയത്.

#hyderabad #woman #cop #umadevi #suspended #hugging #bjp #candidate #kompella #madhavilatha #during #poll #rally

Next TV

Related Stories
#ArvindKejriwal | ലോക്സഭാ തിരഞ്ഞെടുപ്പ്: കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് സുപ്രീം കോടതി പരിഗണിച്ചേക്കും

May 3, 2024 08:27 PM

#ArvindKejriwal | ലോക്സഭാ തിരഞ്ഞെടുപ്പ്: കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് സുപ്രീം കോടതി പരിഗണിച്ചേക്കും

ഇതേ കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ എഎപി നേതാവാണ് കേജ്‌രിവാൾ. കേജ്‌രിവാളിനെ അറസ്റ്റുചെയ്യുന്നതിനാവശ്യമായ തെളിവുകൾ ഇഡിയുടെ പക്കലില്ലെന്ന്...

Read More >>
#highcourt |ഭാര്യയ്‌ക്കൊപ്പമുള്ള പുരുഷന്റെ ഏതുതരം ലൈംഗിക ബന്ധവും ബലാത്സംഗമല്ല: മധ്യപ്രദേശ് ഹെെക്കോടതി

May 3, 2024 08:16 PM

#highcourt |ഭാര്യയ്‌ക്കൊപ്പമുള്ള പുരുഷന്റെ ഏതുതരം ലൈംഗിക ബന്ധവും ബലാത്സംഗമല്ല: മധ്യപ്രദേശ് ഹെെക്കോടതി

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യയുടെ സമ്മതം അപ്രസക്തമാണെന്നും കോടതി ചൂണ്ടികാട്ടി....

Read More >>
#death |ട്രാക്കില്‍ റീല്‍ ചിത്രീകരണം; പാഞ്ഞെത്തിയ ട്രെയിനിടിച്ച് 20കാരിക്ക് ദാരുണാന്ത്യം

May 3, 2024 07:29 PM

#death |ട്രാക്കില്‍ റീല്‍ ചിത്രീകരണം; പാഞ്ഞെത്തിയ ട്രെയിനിടിച്ച് 20കാരിക്ക് ദാരുണാന്ത്യം

വൈശാലിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പൊലീസ്...

Read More >>
#stabbed | ചോറ്റുപാത്രം തട്ടിപ്പറിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മുഖത്ത് ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് സഹപാഠി

May 3, 2024 02:10 PM

#stabbed | ചോറ്റുപാത്രം തട്ടിപ്പറിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മുഖത്ത് ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് സഹപാഠി

വീഡിയോയിൽ കാണുന്നവരെല്ലാം പ്രായപൂർത്തി ആകാത്തവരായതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ...

Read More >>
#death | ട്രെയിനിൽ ശുചിമുറിയിലേക്കുപോയ ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു

May 3, 2024 11:12 AM

#death | ട്രെയിനിൽ ശുചിമുറിയിലേക്കുപോയ ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു

വിരുദാചലത്തിനു സമീപമായിരുന്നു അപകടം. ശുചിമുറിയിലേക്കുപോയ യുവതി പുറത്തേക്കു...

Read More >>
Top Stories