#sexualasult | 13 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 60 കാരൻ 45 വര്‍ഷം അഴിക്കുള്ളിൽ

#sexualasult | 13 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 60 കാരൻ 45 വര്‍ഷം അഴിക്കുള്ളിൽ
Apr 23, 2024 08:06 PM | By Athira V

തൃശൂര്‍: ( www.truevisionnews.com  )13 വയസുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 45 വര്‍ഷം തടവും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് രവിചന്ദര്‍ സി.ആര്‍. വിധി പ്രസ്താവിച്ചു.

2020 കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത 13 വയസുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വെള്ളിക്കുളങ്ങര പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ മറ്റത്തൂര്‍ സ്വദേശി രാജനെതിരെയാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 13 സാക്ഷികളെയും 24 രേഖകളും തെളിവുകളായി നല്‍കിയിരുന്നു. വെള്ളിക്കുളങ്ങര പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ഡേവിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ മിഥുനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രജനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

പോക്‌സോ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം കഠിനതടവും കൂടാതെ അഞ്ചു വര്‍ഷം തടവും 2,25,000 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കാതിരുന്നാല്‍ 15 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്.

പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും പ്രതി റിമാന്‍ഡ് കാലയളവില്‍ ജയിലില്‍ കഴിഞ്ഞ കാലയളവ് ശിക്ഷയില്‍ ഇളവ് നല്‍കുവാനും വിധിയില്‍ നിര്‍ദേശമുണ്ട്.

#60 #year #old #man #45 #years #prison #sexually #abusing #13 #year #old #girl #thrissur

Next TV

Related Stories
#founddead| വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

May 3, 2024 10:28 PM

#founddead| വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

ഹൈദ്രോസ് ആക്രിപെറുക്കി വിറ്റാണ് ജീവിക്കുന്നത്....

Read More >>
#drowned | ദമ്പതിമാരും ബന്ധുവും ഉൾപ്പടെ മൂന്ന് പേർ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

May 3, 2024 10:28 PM

#drowned | ദമ്പതിമാരും ബന്ധുവും ഉൾപ്പടെ മൂന്ന് പേർ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

സജീന കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സജീനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സബീറും സുമയ്യയും...

Read More >>
#missing | കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

May 3, 2024 10:14 PM

#missing | കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

കൂട്ടുകാർ ബഹളം വെച്ചതിനേ തുടർന്ന് നാട്ടുകാർ ഓടിക്കൂടി തിരച്ചിൽ നടത്തിയെങ്കിലും അശ്വിനെ...

Read More >>
#drivingtest | സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം; സർക്കുലർ നാളെ ഇറങ്ങും

May 3, 2024 09:57 PM

#drivingtest | സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം; സർക്കുലർ നാളെ ഇറങ്ങും

പ്രതിദിന ലൈസൻസ് 40 ആക്കും. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ മാറ്റാൻ 6 മാസത്തെ സാവകാശം നൽകും തുടങ്ങിയവയാണ്...

Read More >>
#snake |പേനയെടുക്കാന്‍ മേശവലിപ്പില്‍ കയ്യിട്ടു; കിട്ടിയത് പെരുമ്പാമ്പിന്‍ കുഞ്ഞിനെ

May 3, 2024 09:52 PM

#snake |പേനയെടുക്കാന്‍ മേശവലിപ്പില്‍ കയ്യിട്ടു; കിട്ടിയത് പെരുമ്പാമ്പിന്‍ കുഞ്ഞിനെ

പേനയെടുക്കുന്നതിനായി മേശവലിപ്പില്‍ നോക്കുന്നതിനിടെയാണ് പെരുമ്പാമ്പിന്റെ കുഞ്ഞിനെ...

Read More >>
#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

May 3, 2024 09:52 PM

#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

ജങ്ഷനിലെ ഫ്രൂട്ട്സ് വ്യാപാരി ആയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമതി പന്തളം യൂണിറ്റ് സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം, സെൻട്രൽ ട്രാവൻകൂർ മർച്ചൻറ്...

Read More >>
Top Stories