#arrest | ‘കലാക്ഷേത്ര’യിൽ വീണ്ടും അറസ്റ്റ്; ലൈംഗികാതിക്രമ പരാതിയിൽ മലയാളി അധ്യാപകൻ പിടിയിൽ

#arrest | ‘കലാക്ഷേത്ര’യിൽ വീണ്ടും അറസ്റ്റ്; ലൈംഗികാതിക്രമ പരാതിയിൽ മലയാളി അധ്യാപകൻ പിടിയിൽ
Apr 23, 2024 07:46 PM | By Athira V

ചെന്നൈ: ( www.truevisionnews.com ) ചെന്നൈയിലെ 'കലാക്ഷേത്രയിൽ' വീണ്ടും അറസ്റ്റ്. ലൈംഗിക അതിക്രമ പരാതിയിൽ മലയാളി അധ്യാപകനാണ് പിടിയിലായത്. അധ്യാപകൻ ഷീജിത്ത് ‌ കൃഷ്ണ (54) ആണ് അറസ്റ്റിൽ ആയത്.

2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിലാണ് നടപടി. വിദേശത്തുള്ള യുവതി ഓൺലൈൻ വഴിയാണ് ഹൈക്കോടതിക്ക് പരാതി നൽകിയത്.

കോടതി നിർദേശപ്രകാരം അടയാർ വനിത പൊലീസ് സെൽ ആണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് കേസെടുത്ത പൊലീസ് അധ്യാപകനെ പിടികൂടുകയായിരുന്നു.

കഴിഞ്ഞവര്‍ഷം ചെന്നൈ കലാക്ഷേത്രയിലെ രുഗ്മിണി ദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ മലയാളി അധ്യാപകനും പീഡന കേസില്‍ അറസ്റ്റിലായിരുന്നു. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കോളേജിലെ മുന്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് നടപടി.

2023 ഏപ്രിലിലായിരുന്നു ഈ അറസ്റ്റ്. ഈ സംഭവത്തിനുശേഷമാണിപ്പോള്‍ വീണ്ടും സമാനമായ പരാതിയില്‍ കലാക്ഷേത്രയിലെ മറ്റൊരു അധ്യാപകൻ കൂടി അറസ്റ്റിലാകുന്നത്. കഴിഞ്ഞ വര്‍ഷം ക്യാമ്പസിലെ നാല് അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചിരുന്നു.

90ഓളം വിദ്യാര്‍ത്ഥികളാണ് അധ്യാപകര്‍ക്കെതിരെ പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചിരുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അധ്യാപകര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് അന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.

#another #arrest #chennai #kalakshetra #malayali #teacher #arrested #sexual #assault #complaint

Next TV

Related Stories
#ShashiTharoor | സമീപ വർഷങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കീഴിലുള്ള മുസ്‌ലിംകളുടെ അനുഭവം അത്ര നല്ലതല്ല - ശശി തരൂർ

May 3, 2024 10:58 PM

#ShashiTharoor | സമീപ വർഷങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കീഴിലുള്ള മുസ്‌ലിംകളുടെ അനുഭവം അത്ര നല്ലതല്ല - ശശി തരൂർ

ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി രാഹുൽ ഗാന്ധി...

Read More >>
#CVAnanda Bose | ബംഗാൾ ഗവർണർക്കെതിരെ യുവതിയുടെ പരാതി; കെട്ടിച്ചമച്ചതെന്ന് ഗവർണർ

May 3, 2024 10:51 PM

#CVAnanda Bose | ബംഗാൾ ഗവർണർക്കെതിരെ യുവതിയുടെ പരാതി; കെട്ടിച്ചമച്ചതെന്ന് ഗവർണർ

ആരോപണത്തിനു പിന്നിൽ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യയാണെന്നും ഗവർണർ ആരോപിച്ചു. മന്ത്രിയെ സംസ്ഥാനത്തെ രാജ്ഭവനിൽ പ്രവേശിക്കുന്നതിൽ നിന്നു ഗവർണർ...

Read More >>
#ArvindKejriwal | ലോക്സഭാ തിരഞ്ഞെടുപ്പ്: കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് സുപ്രീം കോടതി പരിഗണിച്ചേക്കും

May 3, 2024 08:27 PM

#ArvindKejriwal | ലോക്സഭാ തിരഞ്ഞെടുപ്പ്: കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് സുപ്രീം കോടതി പരിഗണിച്ചേക്കും

ഇതേ കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ എഎപി നേതാവാണ് കേജ്‌രിവാൾ. കേജ്‌രിവാളിനെ അറസ്റ്റുചെയ്യുന്നതിനാവശ്യമായ തെളിവുകൾ ഇഡിയുടെ പക്കലില്ലെന്ന്...

Read More >>
#highcourt |ഭാര്യയ്‌ക്കൊപ്പമുള്ള പുരുഷന്റെ ഏതുതരം ലൈംഗിക ബന്ധവും ബലാത്സംഗമല്ല: മധ്യപ്രദേശ് ഹെെക്കോടതി

May 3, 2024 08:16 PM

#highcourt |ഭാര്യയ്‌ക്കൊപ്പമുള്ള പുരുഷന്റെ ഏതുതരം ലൈംഗിക ബന്ധവും ബലാത്സംഗമല്ല: മധ്യപ്രദേശ് ഹെെക്കോടതി

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യയുടെ സമ്മതം അപ്രസക്തമാണെന്നും കോടതി ചൂണ്ടികാട്ടി....

Read More >>
#death |ട്രാക്കില്‍ റീല്‍ ചിത്രീകരണം; പാഞ്ഞെത്തിയ ട്രെയിനിടിച്ച് 20കാരിക്ക് ദാരുണാന്ത്യം

May 3, 2024 07:29 PM

#death |ട്രാക്കില്‍ റീല്‍ ചിത്രീകരണം; പാഞ്ഞെത്തിയ ട്രെയിനിടിച്ച് 20കാരിക്ക് ദാരുണാന്ത്യം

വൈശാലിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പൊലീസ്...

Read More >>
#stabbed | ചോറ്റുപാത്രം തട്ടിപ്പറിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മുഖത്ത് ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് സഹപാഠി

May 3, 2024 02:10 PM

#stabbed | ചോറ്റുപാത്രം തട്ടിപ്പറിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മുഖത്ത് ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് സഹപാഠി

വീഡിയോയിൽ കാണുന്നവരെല്ലാം പ്രായപൂർത്തി ആകാത്തവരായതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ...

Read More >>
Top Stories