#ElectionCommission | പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗം: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി, വീഡിയോ ഹാജരാക്കാൻ നിര്‍ദ്ദേശം

#ElectionCommission | പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗം: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി, വീഡിയോ ഹാജരാക്കാൻ നിര്‍ദ്ദേശം
Apr 23, 2024 10:41 AM | By VIPIN P V

ദില്ലി : (truevisionnews.com) പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി.

പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ ബൻസ്വാര ഇലക്ട്രൽ ഓഫീസറോട് ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നൽകാനും നിർദേശിച്ചിട്ടുണ്ട്.

കോൺഗ്രസ്, സിപിഎം അടക്കം പ്രതിപക്ഷ പാർട്ടികൾ പരാമർശത്തിനെതിരെ പരാതി നൽകുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളാരംഭിച്ചത്.

ഇന്നലെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിദ്വേഷ പ്രസംഗത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമാണെന്നും, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മോദിയെ വിലക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു.

വിദ്വേഷ പ്രസംഗത്തിനെതിരെ പ്രചാരണത്തിനും കോൺഗ്രസ് തുടക്കമിട്ടു. പ്രധാനമന്ത്രി ആക്ഷേപമുന്നയിച്ച പ്രകടനപത്രിക കോൺഗ്രസ് സ്ഥാനാര്‍ത്ഥികൾ കൂട്ടത്തോടെ പ്രധാനമന്ത്രിക്കയച്ചു.

വിദ്വേഷ പ്രസംഗത്തിനെതിരെ ഒപ്പ് ശേഖരണവും തുടങ്ങി. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകാനാണ് നീക്കം. കൂടിക്കാഴ്ചയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ സമയം തേടിയിട്ടുണ്ട്.

എന്നാൽ കത്തിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പ്രതികരിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രസംഗമാണ് വലിയ വിവാദത്തിലായത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓര്‍മ്മപ്പെടുത്തുവെന്നവകാശപ്പെട്ടായിരുന്നു മോദിയുടെ വാക്കുകൾ.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കും, കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും.

അമ്മമാരുടെയും,സഹോദരിമാരുടേയും സ്വര്‍ണ്ണത്തിന്‍റെ കണക്കെടുപ്പ് നടത്തി അത് മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി പറഞ്ഞു.

ജാതി സെന്‍സസിനൊപ്പം സാമ്പത്തിക സാമൂഹിക സെന്‍സസും നടത്തുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പ്രഖ്യാപനമാണ് പ്രധാനമന്ത്രി വളച്ചൊടിച്ചതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ അടുത്ത ഘട്ടം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മോദി നടത്തിയ പരാമര്‍ശം ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.

#PrimeMinister #ontroversial #Speech: #ElectionCommission #started #action, #directed #produce #video

Next TV

Related Stories
#ShashiTharoor | സമീപ വർഷങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കീഴിലുള്ള മുസ്‌ലിംകളുടെ അനുഭവം അത്ര നല്ലതല്ല - ശശി തരൂർ

May 3, 2024 10:58 PM

#ShashiTharoor | സമീപ വർഷങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കീഴിലുള്ള മുസ്‌ലിംകളുടെ അനുഭവം അത്ര നല്ലതല്ല - ശശി തരൂർ

ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി രാഹുൽ ഗാന്ധി...

Read More >>
#CVAnanda Bose | ബംഗാൾ ഗവർണർക്കെതിരെ യുവതിയുടെ പരാതി; കെട്ടിച്ചമച്ചതെന്ന് ഗവർണർ

May 3, 2024 10:51 PM

#CVAnanda Bose | ബംഗാൾ ഗവർണർക്കെതിരെ യുവതിയുടെ പരാതി; കെട്ടിച്ചമച്ചതെന്ന് ഗവർണർ

ആരോപണത്തിനു പിന്നിൽ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യയാണെന്നും ഗവർണർ ആരോപിച്ചു. മന്ത്രിയെ സംസ്ഥാനത്തെ രാജ്ഭവനിൽ പ്രവേശിക്കുന്നതിൽ നിന്നു ഗവർണർ...

Read More >>
#ArvindKejriwal | ലോക്സഭാ തിരഞ്ഞെടുപ്പ്: കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് സുപ്രീം കോടതി പരിഗണിച്ചേക്കും

May 3, 2024 08:27 PM

#ArvindKejriwal | ലോക്സഭാ തിരഞ്ഞെടുപ്പ്: കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് സുപ്രീം കോടതി പരിഗണിച്ചേക്കും

ഇതേ കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ എഎപി നേതാവാണ് കേജ്‌രിവാൾ. കേജ്‌രിവാളിനെ അറസ്റ്റുചെയ്യുന്നതിനാവശ്യമായ തെളിവുകൾ ഇഡിയുടെ പക്കലില്ലെന്ന്...

Read More >>
#highcourt |ഭാര്യയ്‌ക്കൊപ്പമുള്ള പുരുഷന്റെ ഏതുതരം ലൈംഗിക ബന്ധവും ബലാത്സംഗമല്ല: മധ്യപ്രദേശ് ഹെെക്കോടതി

May 3, 2024 08:16 PM

#highcourt |ഭാര്യയ്‌ക്കൊപ്പമുള്ള പുരുഷന്റെ ഏതുതരം ലൈംഗിക ബന്ധവും ബലാത്സംഗമല്ല: മധ്യപ്രദേശ് ഹെെക്കോടതി

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യയുടെ സമ്മതം അപ്രസക്തമാണെന്നും കോടതി ചൂണ്ടികാട്ടി....

Read More >>
#death |ട്രാക്കില്‍ റീല്‍ ചിത്രീകരണം; പാഞ്ഞെത്തിയ ട്രെയിനിടിച്ച് 20കാരിക്ക് ദാരുണാന്ത്യം

May 3, 2024 07:29 PM

#death |ട്രാക്കില്‍ റീല്‍ ചിത്രീകരണം; പാഞ്ഞെത്തിയ ട്രെയിനിടിച്ച് 20കാരിക്ക് ദാരുണാന്ത്യം

വൈശാലിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പൊലീസ്...

Read More >>
#stabbed | ചോറ്റുപാത്രം തട്ടിപ്പറിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മുഖത്ത് ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് സഹപാഠി

May 3, 2024 02:10 PM

#stabbed | ചോറ്റുപാത്രം തട്ടിപ്പറിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മുഖത്ത് ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് സഹപാഠി

വീഡിയോയിൽ കാണുന്നവരെല്ലാം പ്രായപൂർത്തി ആകാത്തവരായതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ...

Read More >>
Top Stories