#thrissurpooram | ആനകളുടെ ഫിറ്റ്നസ് പരിശോധിക്കാനെത്തിയ ഹൈക്കോടതി വിദഗ്ധ സംഘത്തെ ഭീഷണിപ്പെടുത്തി; പാറമേക്കാവ് ദേവസ്വത്തിനെതിരെ അമിക്കസ് ക്യൂറി

#thrissurpooram | ആനകളുടെ ഫിറ്റ്നസ് പരിശോധിക്കാനെത്തിയ ഹൈക്കോടതി വിദഗ്ധ സംഘത്തെ ഭീഷണിപ്പെടുത്തി; പാറമേക്കാവ് ദേവസ്വത്തിനെതിരെ അമിക്കസ് ക്യൂറി
Apr 23, 2024 08:23 AM | By Aparna NV

 തൃശൂർ: (truevisionnews.com) പൂരം നടത്തിപ്പിൽ പാറമേക്കാവ് ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ അമിക്കസ് ക്യൂറി റിപ്പോർട്ട്. ആനകളുടെ ഫിറ്റ്നസ് പരിശോധിക്കാനെത്തിയ ഹൈക്കോടതി വിദഗ്ധ സംഘത്തെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് ഭീഷണിപ്പെടുത്തി.

ആനകളുടെ അടുത്തുനിന്നു പാപ്പാന്മാരെ പിൻവലിച്ചതിനാൽ സംഘത്തിൻ്റെ ജീവനുതന്നെ ഭീഷണി ഉണ്ടായതായും അമിക്കസ് ക്യൂറി ടി.സി സുരേഷ് തയാറാക്കിയ റിപ്പോർട്ടിലുണ്ട്. തൃശൂർ പൂരം നടത്തിപ്പിലും ആന എഴുന്നള്ളത്തിലും ഹൈക്കോടതി ഇടപെട്ടതിനെ രൂക്ഷമായാണ് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് വിമർശിച്ചതെന്നാണ് അമിക്കസ് ക്യൂറി റിപ്പോർട്ടിലുള്ളത്.

ഹൈക്കോടതിക്ക് ഏത് ഉത്തരവ് വേണമെങ്കിലും പാസാക്കാമെന്നും അത് അനുസരിക്കില്ലെന്നും ദേവസ്വം സെക്രട്ടറി യോഗത്തിൽ പറഞ്ഞു. ഭീഷണിയുടെ ശരീരഭാഷയിലാണ് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് സംസാരിച്ചത്.

പാറമേക്കാവ് ദേവസ്വത്തിൻ്റെ ആനകളുടെ ഫിറ്റ്നസ് പരിശോധിക്കാൻ ഹൈക്കോടതി നിയോഗിച്ച സംഘം എത്തിയപ്പോൾ രാജേഷും ദേവസ്വത്തിലെ മറ്റ് ഭാരവാഹികളും അത് തടഞ്ഞുവെന്നും റിപ്പോർട്ടിലുണ്ട്.മൃഗസംരക്ഷണ വകുപ് ആനകളെ പരിശോധിച്ചതാണെന്നായിരുന്നു മറുപടി.

പാറമേക്കാവ് ദേവസ്വത്തിൻ്റെ നിസ്സഹകരണംമൂലം ഭൂരിഭാഗം ആനകളെ പരിശോധിക്കാൻ കഴിഞ്ഞില്ലെന്നും പാപ്പാൻമാരെ പിൻവലിച്ചതിനാൽ സംഘത്തിൻ്റെ ജീവൻ തന്നെ ഭീഷണിയിലായിരുന്നുവെന്ന ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ട്.

മാത്രമല്ല വർക്ക് രജിസ്റ്ററും മൂവ്മെൻ്റ് രജിസ്റ്ററുമില്ലാതെയാണ് പൂരത്തിന് ആനകളെ കൊണ്ടുവന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പാറമേക്കാവിൻ്റ 40 ആനകളെയും തിരുവമ്പാടിയുടെ 44 ആനകളെയുമാണ് പരിശോധിച്ചത്.

ഇതിൽ 28 ആനകളെ പരിമിതമായ സ്ഥലത്താണ് കെട്ടിയിട്ടതെന്നും റിപ്പോർട്ടിലുണ്ട്. അമിക്കസ് ക്യൂറി ടി.സി സുരേഷിൻ്റെ റിപ്പോർട്ട് ഹൈക്കോടതി ഉടൻ പരിശോധിച്ചേക്കും.

#amicus #curiae #Against #Paramekkavu #Devaswom

Next TV

Related Stories
#attack | വനിത റെയിൽവേ ഗാർഡിനെ ആക്രമിച്ച് മോഷ്ടാക്കൾ; പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ

May 3, 2024 08:58 PM

#attack | വനിത റെയിൽവേ ഗാർഡിനെ ആക്രമിച്ച് മോഷ്ടാക്കൾ; പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ

വലിയ മോഷണ സംഘം തന്നെ പ്രതികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നു എന്നാണ് വിവരം. വധഭീഷണി ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് സ്ഥലം മാറ്റം...

Read More >>
#newbornbabydeath |നവജാത ശിശുവിൻ്റെ കൊലപാതകം, വഴിത്തിരിവായത് ആമസോണിൻ്റെ കവർ; 'തൃശൂർ സ്വദേശിയായ നർത്തകനെതിരെ ബലാത്സംഗ കേസെടുക്കാം'

May 3, 2024 08:34 PM

#newbornbabydeath |നവജാത ശിശുവിൻ്റെ കൊലപാതകം, വഴിത്തിരിവായത് ആമസോണിൻ്റെ കവർ; 'തൃശൂർ സ്വദേശിയായ നർത്തകനെതിരെ ബലാത്സംഗ കേസെടുക്കാം'

നവജാത ശിശുവിനെ കൊലപ്പെടുത്തിയതിനാണ് 23കാരിയായ യുവതിയെക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ്...

Read More >>
#MBRajesh | പള്ളിപ്പാടത്തെ മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്; കര്‍ശന പരിശോധന തുടരുമെന്ന് മന്ത്രി

May 3, 2024 07:59 PM

#MBRajesh | പള്ളിപ്പാടത്തെ മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്; കര്‍ശന പരിശോധന തുടരുമെന്ന് മന്ത്രി

ഇതിനായി ജില്ലാ കലക്ടറും ജിയോളജിസ്റ്റും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇളവ് ലഭിച്ചാലുടന്‍ വിളിച്ചു...

Read More >>
#Rainwarning | അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ വേനൽമഴ; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

May 3, 2024 07:54 PM

#Rainwarning | അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ വേനൽമഴ; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും തീരത്ത് കിടന്ന് ഉറങ്ങരുതെന്നും...

Read More >>
#accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

May 3, 2024 07:46 PM

#accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

വ്യാഴാഴ്ച വൈകീട്ട് 7.30ന് അരീക്കൽ ജങ്ഷനിലായിരുന്നു...

Read More >>
#sunburn |കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

May 3, 2024 07:42 PM

#sunburn |കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

ആുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യാതപമേറ്റതായി ഡോക്ടർമാർ...

Read More >>
Top Stories