#rosammamurder | കൊലയ്ക്ക് പിന്നിൽ മൂന്ന് കാരണങ്ങൾ; സഹോദരിയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്, ഇന്ന് തെളിവെടുപ്പ്

#rosammamurder | കൊലയ്ക്ക് പിന്നിൽ മൂന്ന് കാരണങ്ങൾ; സഹോദരിയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്, ഇന്ന് തെളിവെടുപ്പ്
Apr 23, 2024 07:48 AM | By Athira V

ആലപ്പുഴ: ( www.truevisionnews.com  )  ആലപ്പുഴ മാരാരിക്കുളത്ത് അറുപതുകാരിയെ സഹോദരന്‍ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് . കേസിലെ പ്രതി ബെന്നിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും.

കൊല്ലപ്പെട്ട റോസമ്മയുടെ കെവശം ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും തെളിവെടുപ്പിന് ഒപ്പം പൊലീസ് അന്വേഷിക്കും.

58കാരിയായ റോസമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ സഹോദരന്‍ ബെന്നി (63) പൊലീസിന്റെ പിടിയിലായിരുന്നു. റോസമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

സഹോദരിയെ കൊന്നതിന് കാരണമായി മൂന്ന് കാരണങ്ങളാണ് ബെന്നി പൊലിസിനോട് പറഞ്ഞത്. 60-ാം വയസില്‍ കല്യാണം കഴിക്കുന്നത് സംബന്ധിച്ച തര്‍ക്കവും ഇതര മതസ്ഥനെ വിവാഹം ചെയ്യുന്നതിലെ എതിര്‍പ്പും ബെന്നിയുടെ മരിച്ചു പോയ ഭാര്യയെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചതുമാണ് കൊലയ്ക്ക് കാരണം എന്നാണ് മൊഴി.

വ്യാഴാഴ്ച രാത്രി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊല നടത്തിയതെന്നും മൊഴിയിലുണ്ട്. റോസമ്മ പുനര്‍വിവാഹത്തിനായി മോതിരവും താലിയും മറ്റും തയാറാക്കി വെച്ചിരുന്നു. സഹോദരനൊപ്പം താമസിച്ചിരുന്ന റോസമ്മയെ 17 മുതലാണ് കാണാതായത്. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടയില്‍ ബെന്നി കൊലപാതക വിവരം വെളിപ്പെടുത്തുകയായിരുന്നു.

അബദ്ധത്തില്‍ കൊലപ്പെടുത്തിയതാണെന്നായിരുന്നു മൊഴി. അയല്‍വാസിയായ പൊതുപ്രവര്‍ത്തകയോടാണ് ആദ്യം വിവരം പറഞ്ഞത്. ഇവരുടെ നിര്‍ദേശം അനുസരിച്ച് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് റോസമ്മയുടെ ആദ്യ ഭര്‍ത്താവ് മരിച്ചിരുന്നു. തുടര്‍ന്ന് സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്.

#alappuzha #rosamma #murder #case

Next TV

Related Stories
#founddead| വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

May 3, 2024 10:28 PM

#founddead| വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

ഹൈദ്രോസ് ആക്രിപെറുക്കി വിറ്റാണ് ജീവിക്കുന്നത്....

Read More >>
#drowned | ദമ്പതിമാരും ബന്ധുവും ഉൾപ്പടെ മൂന്ന് പേർ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

May 3, 2024 10:28 PM

#drowned | ദമ്പതിമാരും ബന്ധുവും ഉൾപ്പടെ മൂന്ന് പേർ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

സജീന കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സജീനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സബീറും സുമയ്യയും...

Read More >>
#missing | കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

May 3, 2024 10:14 PM

#missing | കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

കൂട്ടുകാർ ബഹളം വെച്ചതിനേ തുടർന്ന് നാട്ടുകാർ ഓടിക്കൂടി തിരച്ചിൽ നടത്തിയെങ്കിലും അശ്വിനെ...

Read More >>
#drivingtest | സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം; സർക്കുലർ നാളെ ഇറങ്ങും

May 3, 2024 09:57 PM

#drivingtest | സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം; സർക്കുലർ നാളെ ഇറങ്ങും

പ്രതിദിന ലൈസൻസ് 40 ആക്കും. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ മാറ്റാൻ 6 മാസത്തെ സാവകാശം നൽകും തുടങ്ങിയവയാണ്...

Read More >>
#snake |പേനയെടുക്കാന്‍ മേശവലിപ്പില്‍ കയ്യിട്ടു; കിട്ടിയത് പെരുമ്പാമ്പിന്‍ കുഞ്ഞിനെ

May 3, 2024 09:52 PM

#snake |പേനയെടുക്കാന്‍ മേശവലിപ്പില്‍ കയ്യിട്ടു; കിട്ടിയത് പെരുമ്പാമ്പിന്‍ കുഞ്ഞിനെ

പേനയെടുക്കുന്നതിനായി മേശവലിപ്പില്‍ നോക്കുന്നതിനിടെയാണ് പെരുമ്പാമ്പിന്റെ കുഞ്ഞിനെ...

Read More >>
#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

May 3, 2024 09:52 PM

#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

ജങ്ഷനിലെ ഫ്രൂട്ട്സ് വ്യാപാരി ആയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമതി പന്തളം യൂണിറ്റ് സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം, സെൻട്രൽ ട്രാവൻകൂർ മർച്ചൻറ്...

Read More >>
Top Stories