കടുത്തുരുത്തി: (truevisionnews.com) കെ.എസ്.ആർ.ടി.സി. ബസിൽ യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി.
കോട്ടയം അയ്മനം സ്വദേശി മോബിൻ സി.ജോർജാണ്(37) കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്.
സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: കോട്ടയത്തുനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് ഒപ്പം ഇരുന്ന് യാത്ര ചെയ്തിരുന്ന യുവതിയെ മോശം വാക്കുകളിലൂടെയും നോട്ടത്തിലൂടെയും ശല്യപ്പെടുത്താൻ തുടങ്ങി.
ആദ്യം ഇയാളെ ശകാരിച്ച യുവതിയെ പിന്നീട് യുവാവ് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ബസ് മുട്ടുചിറയിൽ എത്തിയതോടെ യുവതി ബഹളം വെച്ചു.
ഇതിനിടെ ബസിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ മറ്റ് യാത്രക്കാരും കണ്ടക്ടറും ചേർന്ന് തടഞ്ഞുവെക്കുകയായിരുന്നു. ഉടൻതന്നെ ഡ്രൈവർ ബസ് കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി കടുത്തുരുത്തി പോലീസ് അറിയിച്ചു.
#KSRTC #youngman #who #tried #physically #harm #woman #bus #arrested #police.