#keralarain | കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ ഇടിമിന്നൽ മഴ! തലസ്ഥാനവും കോഴിക്കോടുമടക്കം അഞ്ച് ജില്ലകളിൽ സാധ്യത

#keralarain | കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ ഇടിമിന്നൽ മഴ! തലസ്ഥാനവും കോഴിക്കോടുമടക്കം അഞ്ച് ജില്ലകളിൽ സാധ്യത
Apr 20, 2024 09:32 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്തെ 5 ജില്ലകളിൽ വരും മണിക്കൂറിൽ ഇടിമിന്നലോടെയുള്ള മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.

രാത്രി 8 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഇന്ന് രാത്രി തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള തീരത്ത് (20-04-2024) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

20.04.2024: കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

പ്രത്യേക ജാഗ്രതാ നിർദേശം

20.04.2024: ഗോവ, കൊങ്കൺ തീരം, ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേൽ പറഞ്ഞ തീയതിയിൽ മുകളിൽ പരാമർശിക്കപ്പെട്ട പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

#today #april #20 #night #heavy #rain #expected #tvm# kozhikode #5 #districts #next #hours #thunderstorm #chance #details

Next TV

Related Stories
#founddead| വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

May 3, 2024 10:28 PM

#founddead| വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

ഹൈദ്രോസ് ആക്രിപെറുക്കി വിറ്റാണ് ജീവിക്കുന്നത്....

Read More >>
#drowned | ദമ്പതിമാരും ബന്ധുവും ഉൾപ്പടെ മൂന്ന് പേർ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

May 3, 2024 10:28 PM

#drowned | ദമ്പതിമാരും ബന്ധുവും ഉൾപ്പടെ മൂന്ന് പേർ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

സജീന കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സജീനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സബീറും സുമയ്യയും...

Read More >>
#missing | കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

May 3, 2024 10:14 PM

#missing | കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

കൂട്ടുകാർ ബഹളം വെച്ചതിനേ തുടർന്ന് നാട്ടുകാർ ഓടിക്കൂടി തിരച്ചിൽ നടത്തിയെങ്കിലും അശ്വിനെ...

Read More >>
#drivingtest | സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം; സർക്കുലർ നാളെ ഇറങ്ങും

May 3, 2024 09:57 PM

#drivingtest | സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം; സർക്കുലർ നാളെ ഇറങ്ങും

പ്രതിദിന ലൈസൻസ് 40 ആക്കും. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ മാറ്റാൻ 6 മാസത്തെ സാവകാശം നൽകും തുടങ്ങിയവയാണ്...

Read More >>
#snake |പേനയെടുക്കാന്‍ മേശവലിപ്പില്‍ കയ്യിട്ടു; കിട്ടിയത് പെരുമ്പാമ്പിന്‍ കുഞ്ഞിനെ

May 3, 2024 09:52 PM

#snake |പേനയെടുക്കാന്‍ മേശവലിപ്പില്‍ കയ്യിട്ടു; കിട്ടിയത് പെരുമ്പാമ്പിന്‍ കുഞ്ഞിനെ

പേനയെടുക്കുന്നതിനായി മേശവലിപ്പില്‍ നോക്കുന്നതിനിടെയാണ് പെരുമ്പാമ്പിന്റെ കുഞ്ഞിനെ...

Read More >>
#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

May 3, 2024 09:52 PM

#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

ജങ്ഷനിലെ ഫ്രൂട്ട്സ് വ്യാപാരി ആയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമതി പന്തളം യൂണിറ്റ് സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം, സെൻട്രൽ ട്രാവൻകൂർ മർച്ചൻറ്...

Read More >>
Top Stories