#NehaHiremathmurder | നേഹ ഹിരേമത്തിന്റെ കൊലപാതകം: 'ലൗ ജിഹാദ്' ആരോപണവുമായി ബിജെപി, കർണാടകയിൽ രാഷ്ട്രീയപ്പോര്

#NehaHiremathmurder | നേഹ ഹിരേമത്തിന്റെ കൊലപാതകം: 'ലൗ ജിഹാദ്' ആരോപണവുമായി ബിജെപി, കർണാടകയിൽ രാഷ്ട്രീയപ്പോര്
Apr 20, 2024 04:42 PM | By VIPIN P V

ബെം​ഗളൂരു: (truevisionnews.com) കോൺ​ഗ്രസ് നേതാവിന്റെ മകളെ കോളേജിൽ കൊലപ്പെടുത്തിയ സംഭവത്തിൽ കർണാടകയിൽ രാഷ്ട്രീയ പോര്. ഹുബ്ബള്ളിയിലാണ് നേഹ ഹിരേമത് എന്ന വിദ്യാർഥിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തിയത്.

പ്രണയാഭ്യാർഥന നിരസിച്ചതിനെ തുടർന്നാണ് ഫയാസ് ഖോണ്ടുനായക് എന്ന സഹപാഠി കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചിരുന്നു. 23കാരിയായ നേഹ ഹിരേമത്ത് മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു.

അടുപ്പത്തിലായിരുന്നെന്നും നേഹ പിന്മാറിയതാണ് കൊലക്ക് കാരണമെന്നും പ്രതി ഫയാസ് ഖോണ്ടുനായിക് പറഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവം രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ് കർണാടകയിൽ.

സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയുടെ ഉദാഹരണമാണ് കൊലപാതകമെന്നും സംഭവത്തിന് പിന്നിൽ ലൗ ജിഹാദ് വശമുണ്ടെന്നും പ്രതിപക്ഷമായ ബിജെപി ആരോപിച്ചു.

എന്നാൽ, സംഭവം ക്രിമിനൽ പ്രവർത്തനമാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തെന്നും രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നുമാണ് കോൺ​ഗ്രസ് നിലപാട്.

കോൺഗ്രസ് ഭരണത്തിന് കീഴിൽ ക്രമസമാധാന നില പൂർണമായും തകർന്നിരിക്കുന്നുവെന്നും ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

എന്നാൽ വിഷയത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. പെൺകുട്ടിയുടെ പിതാവും കുറ്റകൃത്യത്തെ ‘ലവ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ചതോടെ കോൺ​ഗ്രസ് പ്രതിസന്ധിയിലായി.

മകളെ കുടുക്കാൻ പ്രതി പദ്ധതിയിട്ടിരുന്നതായി കോൺഗ്രസ് കോർപ്പറേറ്ററായ നിരഞ്ജൻ ഹിരേമത്ത് ആരോപിച്ചു. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുംകോൺഗ്രസ് സർക്കാരിനെതിരെ വിമർശനവുമായി രം​ഗത്തെത്തി.

#NehaHiremathmurder: #BJP, #Karnataka #political #battle #allegations #lovejihad

Next TV

Related Stories
#stabbed | ചോറ്റുപാത്രം തട്ടിപ്പറിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മുഖത്ത് ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് സഹപാഠി

May 3, 2024 02:10 PM

#stabbed | ചോറ്റുപാത്രം തട്ടിപ്പറിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മുഖത്ത് ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് സഹപാഠി

വീഡിയോയിൽ കാണുന്നവരെല്ലാം പ്രായപൂർത്തി ആകാത്തവരായതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ...

Read More >>
#death | ട്രെയിനിൽ ശുചിമുറിയിലേക്കുപോയ ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു

May 3, 2024 11:12 AM

#death | ട്രെയിനിൽ ശുചിമുറിയിലേക്കുപോയ ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു

വിരുദാചലത്തിനു സമീപമായിരുന്നു അപകടം. ശുചിമുറിയിലേക്കുപോയ യുവതി പുറത്തേക്കു...

Read More >>
#death | മുംബൈ ആശുപത്രിയില്‍ മൊബൈല്‍ ഫോണ്‍ ടോര്‍ച്ച് ഉപയോഗിച്ച് പ്രസവ ശസ്ത്രക്രിയ; അമ്മയും കുഞ്ഞും മരിച്ചു

May 3, 2024 08:21 AM

#death | മുംബൈ ആശുപത്രിയില്‍ മൊബൈല്‍ ഫോണ്‍ ടോര്‍ച്ച് ഉപയോഗിച്ച് പ്രസവ ശസ്ത്രക്രിയ; അമ്മയും കുഞ്ഞും മരിച്ചു

ഭിന്നശേഷിക്കാരനായ ഖുസ്രുദ്ദീൻ അൻസാരിയുടെ 26 കാരിയായ ഭാര്യ സാഹിദൂനെ പ്രസവത്തിനായിട്ടാണ് സുഷമ സ്വരാജ് മെറ്റേണിറ്റി ഹോമിൽ പ്രവേശിപ്പിച്ചത്....

Read More >>
#rahulgandhi  | ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ്; രാഹുല്‍ റായ്ബറേലിയില്‍, കിഷോരിലാല്‍ അമേഠിയില്‍

May 3, 2024 08:06 AM

#rahulgandhi | ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ്; രാഹുല്‍ റായ്ബറേലിയില്‍, കിഷോരിലാല്‍ അമേഠിയില്‍

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അമേഠിയിലും റായ്ബറേലിയിലും സസ്പെന്‍സ്...

Read More >>
#deliverydeath |മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയയെന്ന് ആരോപണം, ​യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

May 2, 2024 09:49 PM

#deliverydeath |മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയയെന്ന് ആരോപണം, ​യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഡോക്ടർമാർ സെൽഫോൺ ടോർച്ച് ഉപയോഗിച്ചാണ് സിസേറിയൻ നടത്തിയതെന്ന് കുടുംബം...

Read More >>
Top Stories