200 രൂപയുടെ നാണയം പുറത്തിറക്കി; നാണയം ലഭിക്കാന്‍ നേരത്തെ ബുക്ക് ചെയ്യണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി 200 രൂപയുടെ നാണയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. സ്വാതന്ത്ര്യസമര സേനാനി താന്തിയാ തോപ്പിയുടെ ഇരുനൂറാം ജന്മദിനത്തോടനുബന്ധിച്ചാണ് 200 രൂപയുടെ നാണയം അടിച്ചിറക്കിയത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊല്‍ക്കൊത്ത  കമ്മട്ടമ്മാണ് നാണയം പുറത്തിറക്കിയത്. അമ്പത് ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, അഞ്ചു ശതമാനം നിക്കല്‍, അഞ്ചു ശതമാനം സിങ്ക് എന്നിവ ചേര്‍ന്ന നാണയത്തിന് 2650 രൂപയാണ് ബുക്കിങ് വില. 44 മില്ലീമീറ്റര്‍ വ്യാസമുള്ള നാണയത്തിന് 35 ഗ്രാം തൂക്കമുണ്ട്.

നാണയം ലഭിക്കണമെങ്കില്‍ നേരത്തെ ബുക്ക് ചെയ്യണം. കഴിഞ്ഞ ശനിയാഴ്ച ബുക്ക് ചെയ്തവര്‍ക്ക് നാണയം കിട്ടിതുടങ്ങിയിട്ടുണ്ട്. തൃപ്പനച്ചി എ.യു.പി സ്‌കൂള്‍ സാമൂഹികശാസ്ത്ര അധ്യാപകനായ എം.സി. അബ്ദുല്‍ അലിക്ക് നാണയം ലഭിച്ചിട്ടുണ്ട്.

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളിയായിരുന്ന രാമചന്ദ്ര പാണ്ഡുരങ്ക എന്ന താന്തിയാതോപ്പി മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് ജനിച്ചത്. നേരത്തെ 20, 25, 50, 60, 75, 100, 125, 150, 500, 1000 രൂപാ നാണയങ്ങളും റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം