2.0 യുടെ റിലീസ് ഡേറ്റ് പുറത്തുവിട്ടു;10,000ല്‍പരം സ്‌ക്രീനുകളിലാണ് ചിത്രം എത്തുന്നത്

ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 2.0 യുടെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. നവംബര്‍ 29ന് ചിത്രം തീയേറ്ററുകളിലെത്തും. വളരെ മുമ്പ് തന്നെ റിലീസ് പ്രഖ്യാപിച്ചിരുന്ന ബ്രഹ്മാണ്ഡചിത്രത്തിന്റെ വിഫ്എക്സ് വര്‍ക്കുകള്‍ നീണ്ടു പോയത് കൊണ്ടാണ് കാലതാമസമുണ്ടായത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കുന്നത്. 10,000ല്‍ പരം സ്‌ക്രീനുകളിലായി തമിഴ്,ഹിന്ദി, തെലുഗ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. വിദേശ രാജ്യങ്ങളില്‍ പിന്നീടായിരിക്കും റിലീസ്.

മുഴുനീള 3ഡി ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തുന്നത്. കാലക്ക് ശേഷം വീണ്ടും ഒരു രജനികാന്ത് ചിത്രം ഈ വര്‍ഷം തന്നെ റിലീസിനായി ഒരുങ്ങുന്നു എന്ന ആവേശത്തിലാണ് ആരാധകര്‍. ശങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളി താരങ്ങളായ കലാഭവന്‍ ഷാജോന്‍, റിയാസ് ഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

എ. ആര്‍ റഹ്മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വര്‍ക്കുകള്‍ ആന്റണിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സാബു സിറിലാണ് ആര്‍ട്ട് ഡയറക്ടര്‍. ലൈക്കാ പ്രൊഡക്ഷന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസര്‍ വൈകാതെ തന്നെ പുറത്തിറങ്ങും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം