#accident | കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

#accident | കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Apr 20, 2024 03:12 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുക്കം പെരുമ്പടപ്പ് സ്വദേശി അഖിലാണ് മരിച്ചത്.

അഖില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബൈക്കില്‍ അഖിലിനോടൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കം അത്താണി പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടം നടന്നത്.

രാത്രി 11.45ഓടെയായിരുന്നു സംഭവം. എതിര്‍വശത്തേക്ക് പോകാന്‍ വളക്കുന്നതിനായി സമീപത്തെ പെട്രോള്‍ പമ്പിലേക്ക് കയറ്റിയ കാര്‍ റോഡിലേക്ക് ഇറങ്ങവെയാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.

മുക്കം ഭാഗത്തു നിന്നാണ് അഖിലും സുഹൃത്തുക്കളും ബൈക്കിൽ വന്നത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അഖിലിനും സുഹൃത്തുക്കള്‍ക്കും സാരമായി പരിക്കേറ്റിരുന്നു. ബൈക്കിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

#young #man #who #undergoing #treatment #died #accident #between #car #bike

Next TV

Related Stories
#babydeath |'ഒരു പാവ വന്ന് വീണ പോലെയാണ് തോന്നിയത്, പിന്നെയാണ് കുഞ്ഞാണെന്ന് മനസ്സിലായത്'; നടുക്കം മാറാതെ നാട്

May 3, 2024 11:49 AM

#babydeath |'ഒരു പാവ വന്ന് വീണ പോലെയാണ് തോന്നിയത്, പിന്നെയാണ് കുഞ്ഞാണെന്ന് മനസ്സിലായത്'; നടുക്കം മാറാതെ നാട്

ആശവർക്കർമാർക്ക് ​ഗർഭിണികളുടേയും ജനിച്ച കുഞ്ഞുങ്ങളുടേയും വിവരം അറിയാൻ...

Read More >>
#babydeath | ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍; മൂന്ന് പേരെ കേന്ദ്രീകരിച്ച് അന്വേഷണം

May 3, 2024 11:42 AM

#babydeath | ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍; മൂന്ന് പേരെ കേന്ദ്രീകരിച്ച് അന്വേഷണം

ഒരു ദിവസം പ്രായമായ ആൺകുഞ്ഞിന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ നടുറോഡില്‍ ശുചീകരണ തൊഴിലാളികളും സമീപവാസികളും കണ്ടത്. തുടര്‍ന്നാണ് സിസിടിവി ദൃശ്യം...

Read More >>
#goldrate | സ്വർണവില കുറഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി

May 3, 2024 11:23 AM

#goldrate | സ്വർണവില കുറഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52600...

Read More >>
#holiday | ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത

May 3, 2024 11:19 AM

#holiday | ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത

സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും അടച്ചിടാൻ ദുരന്തനിവാരണ അതോറിറ്റി നിർദേശ...

Read More >>
#drivingtest  |ഡ്രൈവിങ് പരിഷ്‌കരണത്തിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി ഹൈക്കോടതി

May 3, 2024 11:03 AM

#drivingtest |ഡ്രൈവിങ് പരിഷ്‌കരണത്തിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി ഹൈക്കോടതി

ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെയും പരിശീലകരുടെയും ആവശ്യം കോടതി തള്ളി....

Read More >>
Top Stories