#MDMA | എംഡിഎംഎയുമായി യുവാവ് പിടിയിൽ; ‘മയക്കുമരുന്ന് എത്തിച്ചത് ഐടി ജീവനക്കാർക്കു വേണ്ടി

#MDMA | എംഡിഎംഎയുമായി യുവാവ് പിടിയിൽ; ‘മയക്കുമരുന്ന് എത്തിച്ചത് ഐടി ജീവനക്കാർക്കു വേണ്ടി
Apr 20, 2024 10:41 AM | By VIPIN P V

കൊച്ചി: (truevisionnews.com) കാക്കനാട് കൊല്ലംകുടി മുഗൾ ഭാഗത്തുനിന്നും എംഡിഎംഎയുമായി യുവാവിനെ കൊച്ചി സിറ്റി പൊലീസ് പിടികൂടി.

ചേർത്തല പട്ടണക്കാട് ഗോകുലം വീട്ടിൽ ഗോകുൽ ജി.ബി (28)യാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 37.19 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്.സുദർശന്റെ നിർദേശപ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും തൃക്കാക്കര പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് ഗോകുൽ പിടിയിലായത്.

കാക്കനാട്, ഇൻഫോപാർക്ക് ഭാഗത്തെ ഐടി മേഖലയിൽ ജോലിചെയ്തു വരുന്നവർക്കിടയിൽ വിൽപന നടത്തുന്നതിനു വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചത് എന്ന് പ്രതി പറഞ്ഞു.

ബെംഗളുരുവിൽ നിന്നും മയക്കുമരുന്ന് കേരളത്തിൽ എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഗോകുൽ.

ഇയാളുടെ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

#Youth #arrested #MDMA; #drugs #delivered #IT #employees

Next TV

Related Stories
#yellowalert | ഉഷ്ണതരംഗത്തിന് സാധ്യത; കോഴിക്കോടും പാലക്കാടും ഇന്ന് യെല്ലോ അലെർട്ട്

May 3, 2024 01:59 PM

#yellowalert | ഉഷ്ണതരംഗത്തിന് സാധ്യത; കോഴിക്കോടും പാലക്കാടും ഇന്ന് യെല്ലോ അലെർട്ട്

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മെയ് മൂന്നു മുതൽ ഏഴുവരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക്...

Read More >>
#arrest |യുവാവിനെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം കവർന്നു; അഞ്ചുപേർ കു​റ്റ്യാ​ടി പോലീസ് പിടിയിൽ

May 3, 2024 01:38 PM

#arrest |യുവാവിനെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം കവർന്നു; അഞ്ചുപേർ കു​റ്റ്യാ​ടി പോലീസ് പിടിയിൽ

പ​ണം പി​ടി​ച്ചു​പ​റി​ച്ച ശേ​ഷം ഇ​യാ​ളെ വീ​ടി​ന്റെ ര​ണ്ടു​കി​ലോ​മീ​റ്റ​ർ അ​ക​ലെ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച്​ ഇ​വ​ർ...

Read More >>
#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡില്‍; അമ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ്, യുവതി പീഡനത്തിന് ഇരയായെന്ന് സംശയം

May 3, 2024 01:27 PM

#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡില്‍; അമ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ്, യുവതി പീഡനത്തിന് ഇരയായെന്ന് സംശയം

യുവതി ബലാത്സംഗത്തിന് ഇരയായി എന്ന സംശയം അന്വേഷിക്കുന്നുവെന്നും അദ്ദേഹം...

Read More >>
#rapeattempt |പതിനാലുകാരിയെ  പീഡിപ്പിക്കാൻ ശ്രമം; തലശ്ശേരി സ്റ്റേഡിയം കെയർടേക്കർ അറസ്റ്റിൽ

May 3, 2024 01:20 PM

#rapeattempt |പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം; തലശ്ശേരി സ്റ്റേഡിയം കെയർടേക്കർ അറസ്റ്റിൽ

ഇയാൾക്ക് എതിരെ മുൻപും ഇത്തരത്തിൽ പരാതികൾ ഉണ്ടായിരുന്നു....

Read More >>
#Clash | കോഴിക്കോട് കൊയിലാണ്ടിയില്‍ നടുറോഡില്‍ സ്വകാര്യ ബസ് - ലോറി ജീവനക്കാർ തമ്മില്‍ കയ്യാങ്കളി

May 3, 2024 01:20 PM

#Clash | കോഴിക്കോട് കൊയിലാണ്ടിയില്‍ നടുറോഡില്‍ സ്വകാര്യ ബസ് - ലോറി ജീവനക്കാർ തമ്മില്‍ കയ്യാങ്കളി

ബസ്സിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് തര്‍ക്കം തുടങ്ങിയത്. ലോറിയുടെ ക്ലീനറെയാണ് ആദ്യം...

Read More >>
#babydeath |കൊറിയർ കവറിലെ അഡ്രസ് തുമ്പായി; കുഞ്ഞിനെ കൊലപ്പെടുത്തിയവരിലേക്ക് പൊലീസെത്തി

May 3, 2024 01:17 PM

#babydeath |കൊറിയർ കവറിലെ അഡ്രസ് തുമ്പായി; കുഞ്ഞിനെ കൊലപ്പെടുത്തിയവരിലേക്ക് പൊലീസെത്തി

ഇതിലുണ്ടായിരുന്ന ഫ്ലാറ്റ് മേൽവിലാസം കൃത്യമായി പൊലീസിനെ...

Read More >>
Top Stories