#attack | വിവാഹാലോചനയിൽ നിന്ന് പിന്മാറി, യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു; ആക്രമണത്തിൽ അഞ്ച് പേർക്ക് വെട്ടേറ്റു

#attack | വിവാഹാലോചനയിൽ നിന്ന് പിന്മാറി, യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു; ആക്രമണത്തിൽ അഞ്ച് പേർക്ക് വെട്ടേറ്റു
Apr 20, 2024 08:41 AM | By Athira V

ആലപ്പുഴ: ( www.truevisionnews.com ) വിവാഹാലോചനയിൽ നിന്ന് യുവതി പിൻമാറിയതിനെ തുടർന്ന് വീട് കയറി ആക്രമണം നടത്തി യുവാവ്. ചെന്നിത്തല കാരാഴ്മയിൽ ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. ആക്രമണത്തിൽ ഒരു കുടുംബത്തിലെ 5 പേർക്ക് വെട്ടേറ്റു.

ഇവരിൽ 2 പേരുടെ നില ​ഗുരുതരമാണ്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ, ഭാര്യ നിർമ്മല, മകൻ സുജിത്ത്, മകൾ സജിന, റാഷുദ്ദീന്റെ സഹോദരി ഭർത്താവ് ബിനു എന്നിവർക്കാണ് വെട്ടേറ്റത്.

സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് സജിന വിവാഹ ആലോചനയിൽ നിന്നും പിന്മാറി. ഇതിന്റെ വൈര്യാഗമാണ് ആക്രമണത്തിന് കാരണം.

രാത്രി 10 നു വീടിനു മുന്നിൽ നിൽക്കുകയായിരുന്ന സജിനയെ വെട്ടുകത്തി കൊണ്ട് പ്രതി വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. സജ്നയുടെ നിലവിളി കേട്ടെത്തിയ മറ്റ് നാല് പേരെയും വെട്ടി.

ഗുരുതരമായി പരിക്കേറ്റ റാഷുദ്ദീനെയും മകൾ സജിനയെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. വിദേശത്തു ജോലി ചെയ്യുന്ന സജിന ഇന്നലെ നാട്ടിൽ എത്തിയ ദിവസമാണ് ആക്രമണം നടത്തിയത്.

#murder #attempt #woman #alappuzha #refused #marriage #proposal

Next TV

Related Stories
#rain |ഇക്കുറി ഇതാദ്യം, വേനൽ മഴയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു! വരും മണിക്കൂറിൽ 5 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത

May 3, 2024 07:10 PM

#rain |ഇക്കുറി ഇതാദ്യം, വേനൽ മഴയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു! വരും മണിക്കൂറിൽ 5 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു എന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന...

Read More >>
#accident |ഇറക്കത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർക്ക് ദാരുണാന്ത്യം

May 3, 2024 07:08 PM

#accident |ഇറക്കത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർക്ക് ദാരുണാന്ത്യം

ടാങ്ക് കുടിക്ക് സമീപം ഇറക്കത്തിൽ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് അപകടം ഉണ്ടായത്....

Read More >>
#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം; കുഞ്ഞിന്‍റെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

May 3, 2024 06:06 PM

#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം; കുഞ്ഞിന്‍റെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊലപാതക്കകുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റുമാർട്ടം റിപ്പോർട്ട് കൂടി കിട്ടയശേഷമാകും...

Read More >>
#death | സൂര്യാഘാതമെന്ന് സംശയം; കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

May 3, 2024 05:48 PM

#death | സൂര്യാഘാതമെന്ന് സംശയം; കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ കോളജിലും കൊണ്ടുപോയെങ്കിലും വെള്ളിയാഴ്ച പുലർച്ചെ 3.30ന് മരിച്ചു. ഭാര്യ: ആനി. മക്കൾ: ടെസ്സി, ടിന്റു....

Read More >>
#accident | സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം, 5 പേര്‍ക്ക് പരിക്ക്

May 3, 2024 05:41 PM

#accident | സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം, 5 പേര്‍ക്ക് പരിക്ക്

അമിത വേഗത്തിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു....

Read More >>
#newbornbabydeath |പിറന്നുവീണത് ശുചിമുറിയിൽ; മാലിന്യക്കെട്ടുപോലെ വലിച്ചെറിഞ്ഞു, റോഡിൽ ചിതറിത്തെറിച്ചുപോയി ആ കുഞ്ഞുജീവൻ

May 3, 2024 05:20 PM

#newbornbabydeath |പിറന്നുവീണത് ശുചിമുറിയിൽ; മാലിന്യക്കെട്ടുപോലെ വലിച്ചെറിഞ്ഞു, റോഡിൽ ചിതറിത്തെറിച്ചുപോയി ആ കുഞ്ഞുജീവൻ

സ്വന്തം മകള്‍ ഗര്‍ഭിണിയാണെന്ന് അറിയാതെ പോയ രക്ഷാകര്‍ത്താക്കളുടെ നിസ്സഹായവസ്ഥയും ഇന്ന് പോലീസ് കമ്മിഷണര്‍ എസ്. ശ്യാംസുന്ദര്‍ മാധ്യമങ്ങള്‍ക്ക്...

Read More >>
Top Stories