#foreclosur|വീട് ജപ്തിക്കിടെ ഗൃഹനാഥ ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്തി

#foreclosur|വീട് ജപ്തിക്കിടെ ഗൃഹനാഥ ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്തി
Apr 20, 2024 07:25 AM | By Meghababu

 നെടുങ്കണ്ടം : (truevisionnews.com)വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള ബാങ്ക് നടപടിക്കിടെ ഗൃഹനാഥ ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്തി.

80 ശതമാനത്തോളം പൊള്ളലേറ്റ നെടുങ്കണ്ടം ആശാരിക്കണ്ടം ആനിക്കുന്നേൽ ഷീബ ദിലീപിനെ (49) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നെടുങ്കണ്ടം എസ്ഐ ബിനോയ് ഏബ്രഹാം (52), വനിതാ സിവിൽ പൊലീസ് ഓഫിസർ ടി.അമ്പിളി (35) എന്നിവർക്കു പൊള്ളലേറ്റു. 40% പൊള്ളലേറ്റ അമ്പിളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനോയ്‌ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു സംഭവം. തൊടുപുഴ സിജെഎം കോടതിവിധിയെത്തുടർന്നാണു സ്വകാര്യ ബാങ്ക് ജീവനക്കാർ പൊലീസ് അകമ്പടിയോടെ ഷീബയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനെത്തിയത്. വീട്ടിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ചാണു ഷീബ സ്വയം തീകൊളുത്തിയതെന്നു പൊലീസ് പറഞ്ഞു.

ഷീബയും കുടുംബവും താമസിക്കുന്ന വീടും 13 സെന്റ് സ്ഥലവും പണയപ്പെടുത്തി മുൻ ഉടമ വായ്പയെടുത്തിരുന്നു. ഈ തുകയിൽ 15 ലക്ഷം രൂപ അടയ്ക്കാമെന്ന വ്യവസ്ഥയിലാണു ഷീബയും കുടുംബവും സ്ഥലം വാങ്ങിയത്.

വായ്പ അടച്ചുതീർക്കുന്നതു സംബന്ധിച്ച ഒത്തുതീർപ്പു ശ്രമങ്ങൾ നടക്കുന്നതിനിടെയാണു ബാങ്ക് അധികൃതർ കോടതിയെ സമീപിച്ചു ജപ്തിക്കുള്ള ഉത്തരവു സമ്പാദിച്ചതെന്നാണു സൂചന.

#foreclosur #house #householder #poured #petrol #body #fire

Next TV

Related Stories
#babydeath |കുഞ്ഞിനെ കൊലപ്പെടുത്തിയത് ഫ്ലാറ്റിലെ താമസക്കാരി തന്നെ?ഫ്ലാറ്റിൽ രക്തക്കറ, നിർണായക സൂചന

May 3, 2024 11:54 AM

#babydeath |കുഞ്ഞിനെ കൊലപ്പെടുത്തിയത് ഫ്ലാറ്റിലെ താമസക്കാരി തന്നെ?ഫ്ലാറ്റിൽ രക്തക്കറ, നിർണായക സൂചന

കുഞ്ഞിനെ വലിച്ചെറിയാൻ ഉപയോ​ഗിച്ച കൊറിയർ കവറിലെ മേൽവിലാസം സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്....

Read More >>
#babydeath |'ഒരു പാവ വന്ന് വീണ പോലെയാണ് തോന്നിയത്, പിന്നെയാണ് കുഞ്ഞാണെന്ന് മനസ്സിലായത്'; നടുക്കം മാറാതെ നാട്

May 3, 2024 11:49 AM

#babydeath |'ഒരു പാവ വന്ന് വീണ പോലെയാണ് തോന്നിയത്, പിന്നെയാണ് കുഞ്ഞാണെന്ന് മനസ്സിലായത്'; നടുക്കം മാറാതെ നാട്

ആശവർക്കർമാർക്ക് ​ഗർഭിണികളുടേയും ജനിച്ച കുഞ്ഞുങ്ങളുടേയും വിവരം അറിയാൻ...

Read More >>
#babydeath | ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍; മൂന്ന് പേരെ കേന്ദ്രീകരിച്ച് അന്വേഷണം

May 3, 2024 11:42 AM

#babydeath | ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍; മൂന്ന് പേരെ കേന്ദ്രീകരിച്ച് അന്വേഷണം

ഒരു ദിവസം പ്രായമായ ആൺകുഞ്ഞിന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ നടുറോഡില്‍ ശുചീകരണ തൊഴിലാളികളും സമീപവാസികളും കണ്ടത്. തുടര്‍ന്നാണ് സിസിടിവി ദൃശ്യം...

Read More >>
#goldrate | സ്വർണവില കുറഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി

May 3, 2024 11:23 AM

#goldrate | സ്വർണവില കുറഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52600...

Read More >>
#holiday | ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത

May 3, 2024 11:19 AM

#holiday | ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത

സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും അടച്ചിടാൻ ദുരന്തനിവാരണ അതോറിറ്റി നിർദേശ...

Read More >>
Top Stories