#kalyasseryfakevote | കല്യാശ്ശേരി കള്ളവോട്ട്; ആറ് പേർക്കെതിരെ കേസ്, ഒന്നാം പ്രതി എൽഡിഎഫ് ബൂത്ത് ഏജന്റ്

#kalyasseryfakevote | കല്യാശ്ശേരി കള്ളവോട്ട്; ആറ് പേർക്കെതിരെ കേസ്, ഒന്നാം പ്രതി എൽഡിഎഫ് ബൂത്ത് ഏജന്റ്
Apr 19, 2024 08:27 PM | By Athira V

കണ്ണൂർ: ( www.truevisionnews.com ) കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കല്യാശ്ശേരിയിൽ കള്ള വോട്ട് നടന്നെന്ന പരാതിയിൽ ആറ് പേർക്കെതിരെ കേസ് എടുത്തു.

എൽഡിഎഫ് ബൂത്ത് ഏജന്റ് ​ഗണേശൻ, അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്. ​ഗണേശനാണ് ഒന്നാം പ്രതി. കല്യാശേരി ഉപവരണാധികാരി നൽകി നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.

92 വയസുള്ള സ്ത്രീയുടെ വോട്ട് സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ഗണേശൻ നേരിട്ട് രേഖപ്പെടുത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിനിടെ വീഴ്ച്ച വരുത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരെ കണ്ണൂർ ജില്ലാ കലക്ടർ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

ജില്ലയിൽ വ്യാപകമായി കള്ളവോട്ടു നടക്കുന്നുവെന്നാണ് കല്യാശ്ശേരി സംഭവം ചൂണ്ടിക്കാട്ടി കോൺഗ്രസ് ആരോപിക്കുന്നത്. കള്ളവോട്ട് ശീലമാക്കിയ പാർട്ടിയാണ് സിപിഐഎം എന്നും കല്യാശ്ശേരിയിൽ നടന്ന സംഭവത്തിൽ യുഡിഎഫ് പരാതി നൽകുമെന്നും കെ സുധാകരൻ പറഞ്ഞു.

ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു. തുടർ വോട്ടെടുപ്പിലും കള്ള വോട്ട് സാധ്യതയുണ്ട്. പോളിങ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടിരുന്നു.

#kalyassery #fake #vote #case #against #six #people

Next TV

Related Stories
#accident |ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മിനി ലോറി തട്ടി ഭാര്യ മരിച്ചു

May 2, 2024 07:18 PM

#accident |ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മിനി ലോറി തട്ടി ഭാര്യ മരിച്ചു

ഈ സമയം സമാന്തരമായി സഞ്ചരിച്ച മിനിലോറിയുടെ ഹുക്ക് സ്കൂട്ടറിൽ കൊളുത്തി....

Read More >>
#arrest |ഫോൺ വഴി ബന്ധം സ്ഥാപിച്ചു, യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു; ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും സംഘവും അറസ്റ്റില്‍

May 2, 2024 07:14 PM

#arrest |ഫോൺ വഴി ബന്ധം സ്ഥാപിച്ചു, യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു; ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും സംഘവും അറസ്റ്റില്‍

ഇവിടെ എത്തിയ യുവാവിനെ പ്രതികള്‍ നാലുപേരും ചേര്‍ന്ന് ചേര്‍ന്ന് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും സ്വര്‍ണ...

Read More >>
#case |കാറിൻ്റെ ഡോറിലിരുന്ന് അഭ്യാസ പ്രകടനം; യുവാക്കൾക്കെതിരെ കേസ്

May 2, 2024 05:48 PM

#case |കാറിൻ്റെ ഡോറിലിരുന്ന് അഭ്യാസ പ്രകടനം; യുവാക്കൾക്കെതിരെ കേസ്

റോഡ് യാത്രക്കാരാണ് യുവാക്കളുടെ അപകടയാത്രയുടെ വീഡിയോ പകർത്തിയത്....

Read More >>
#theft |ദൃശ്യം ക്യാമറയിൽ; ആവടിമുക്കിലെ അഭിഭാഷകൻ്റെ വീട്ടിൽ കവർച്ച, പൊലീസ് അന്വേഷണം തുടങ്ങി

May 2, 2024 05:39 PM

#theft |ദൃശ്യം ക്യാമറയിൽ; ആവടിമുക്കിലെ അഭിഭാഷകൻ്റെ വീട്ടിൽ കവർച്ച, പൊലീസ് അന്വേഷണം തുടങ്ങി

നാദാപുരം ബാറിലെ അഭിഭാഷകൻ പാറക്കടവ് - ആവടിമുക്കിൽ താമസിക്കുന്ന അഡ്വ.അലിയുടെ വീട്ടിലാണ് മോഷണം...

Read More >>
#SiddharthDeath | സിദ്ധാർത്ഥന്റെ മരണം; സസ്‌പെൻഡ് ചെയ്ത മൂന്ന് ഉദ്യോസ്ഥരെ തിരിച്ചെടുത്തു

May 2, 2024 05:35 PM

#SiddharthDeath | സിദ്ധാർത്ഥന്റെ മരണം; സസ്‌പെൻഡ് ചെയ്ത മൂന്ന് ഉദ്യോസ്ഥരെ തിരിച്ചെടുത്തു

ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥനെ സർവകലാശാല ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ...

Read More >>
HumanRightsCommission | മേയര്‍ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

May 2, 2024 05:27 PM

HumanRightsCommission | മേയര്‍ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

യാത്രക്കാരെയും സഞ്ചരിക്കാൻ അനുവദിക്കാത്തതിനുമെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ...

Read More >>
Top Stories