#PinarayiVijayan | മൊഴിയെടുക്കാന്‍ വിളിപ്പിച്ച് രാത്രി വൈകും വരെ ഇരുത്തുന്നു; ഇഡിക്ക് നിയമവിരുദ്ധ കാര്യം ചെയ്യാന്‍ വകുപ്പുണ്ടോ

#PinarayiVijayan | മൊഴിയെടുക്കാന്‍ വിളിപ്പിച്ച് രാത്രി വൈകും വരെ ഇരുത്തുന്നു; ഇഡിക്ക് നിയമവിരുദ്ധ കാര്യം ചെയ്യാന്‍ വകുപ്പുണ്ടോ
Apr 19, 2024 12:20 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.

ബിജെപി ഇതര പ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജൻസികൾ വലവീശിപിടിക്കുന്നു. ഒരു തെളിവിന്‍റേയും അടിസ്ഥാനത്തിൽ അല്ല ഈ നടപടി.

ബിജെപി ഇതൊരു അജണ്ട ആക്കി. ഇതാണ് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ ഇന്നത്തെ രീതി. രണ്ടു മുഖ്യമന്ത്രിമാർ ജയിലിൽ കഴിയുന്നത് ജനാധിപത്യത്തിന്‍റെ നഗ്നമായ ലംഘനമാണ്.

കേന്ദ്ര അന്വേഷണ ഏജൻസികളുടെ സമ്മർദ്ദ തന്ത്രത്തിന്‍റെ ഭാഗമായി മാപ്പുസാക്ഷികളെ ഉണ്ടാക്കി. ചിലർ സമ്മർദത്തിനു വഴങ്ങുന്നു. അഴിമതിയെ ഇല്ലാതാക്കണം എന്നതല്ല ബിജെപിയുടെ ലക്ഷ്യം.

അഴിമതിക്കാർ അല്ലാത്ത പ്രതിപക്ഷ നേതാക്കളെ പ്രയാസത്തിലാക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്‌ ഇതര നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുമ്പോൾ കോൺഗ്രസ്‌ കേന്ദ്ര അന്വേഷണ ഏജൻസികൾക്കൊപ്പമാണ്.ഇതാണ് കോൺഗ്രസ്‌ നിലപാട്. കേജരിവാൾ കേസ് ഉദാഹരണം.

കേരളത്തിന്‍റെ അനുഭവവും ഒന്നാണ്. കോൺഗ്രസിന്‍റെ പഴയ രീതിയിൽ മാറ്റം ഇല്ല. കിഫ്‌ബിക്കെതിരായ അന്വേഷണത്തിൽ കോൺഗ്രസ്‌ സ്വീകരിക്കുന്ന നിലപാട് ഉദാഹരണം.

ഇത് ആരെ സഹായിക്കാൻ ആണെന്നും പിണറായി ചോദിച്ചു. മൊഴി എടുപ്പ് എന്ന് പറഞ്ഞ് വിളിപ്പിച്ചു എത്ര സമയമാണ് ഇഡി നിർത്തിക്കുന്നത്.

ഇഡി ക്ക് ചോദിക്കാൻ ഒന്നും ഇല്ല മണിക്കൂറുകൾ ഇങ്ങനെ പോകുന്നു. പ്രധാനപ്പെട്ട വ്യക്തികളെ വിളിച്ചു വരുത്തി അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഏജൻസികൾക്ക് നിയമവിരുദ്ധ കാര്യങ്ങൾ ചെയ്യാൻ വകുപ്പുണ്ടോ?ചിലരെ രാത്രി വൈകുന്നത് വരെയാണ് ഇരുത്തുന്നത്.

സിപിഎമ്മിനെ എതിർക്കുന്ന മാധ്യമങ്ങൾക്കു നല്ല ഹരം.ജില്ലാ സെക്രട്ടറിയെ ഇഡി വിട്ടയച്ചത് രാത്രി വൈകിയാണെന്നും പിണറായി പറഞ്ഞു

#Called #testify #made #sit #late #night; #ED #department # illegal #thing?

Next TV

Related Stories
#Restrictions  | കടുത്ത ചൂട്:സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

May 2, 2024 07:28 AM

#Restrictions | കടുത്ത ചൂട്:സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ കായിക താരങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗ...

Read More >>
#accident | ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ടു പേര്‍ മരിച്ചു

May 2, 2024 06:43 AM

#accident | ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ടു പേര്‍ മരിച്ചു

എറണാകുളം ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു....

Read More >>
#rain | ചൂടിന് ആശ്വാസമായി മഴയെത്തും; സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ സാധ്യത

May 2, 2024 06:32 AM

#rain | ചൂടിന് ആശ്വാസമായി മഴയെത്തും; സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ സാധ്യത

കനത്ത ചൂട് തുടരുന്ന സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ വേനൽ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ...

Read More >>
#KSEB | ലോഡ് ഷെഡിംഗ് വരുമോ? അമിത വൈദ്യുതി ഉപഭോഗത്തെതുടര്‍ന്ന് നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, നിര്‍ണായക യോഗം ഇന്ന്

May 2, 2024 06:13 AM

#KSEB | ലോഡ് ഷെഡിംഗ് വരുമോ? അമിത വൈദ്യുതി ഉപഭോഗത്തെതുടര്‍ന്ന് നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, നിര്‍ണായക യോഗം ഇന്ന്

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണമോയെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഇന്ന് നടക്കും....

Read More >>
#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

May 1, 2024 10:51 PM

#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

ലഹരി കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും ഉപഭോക്താക്കളും ചെറുകിട വില്‍പനക്കാരുമാണ്. പൊലീസ് അന്വേഷണവും ഇവരില്‍...

Read More >>
#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

May 1, 2024 09:49 PM

#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...

Read More >>
Top Stories

GCC News