#accident | മുൻ ടയറിനടിയിൽ ബൈക്ക്, ഫുട്ബോർഡിൽ യുവാവ്, അപകടമുണ്ടാക്കിയ ലോറി കുതിച്ച് പാഞ്ഞത് കിലോമീറ്ററുകൾ

#accident | മുൻ ടയറിനടിയിൽ ബൈക്ക്, ഫുട്ബോർഡിൽ യുവാവ്, അപകടമുണ്ടാക്കിയ ലോറി കുതിച്ച് പാഞ്ഞത് കിലോമീറ്ററുകൾ
Apr 19, 2024 12:16 PM | By Susmitha Surendran

ഹൈദരബാദ്: (truevisionnews.com) ലോറി ഇടിച്ച് ഫുട്ബോർഡിൽ കുടുങ്ങിയ ബൈക്ക് യാത്രികനുമായി ലോറി കുതിച്ച് പാഞ്ഞത് കിലോമീറ്ററുകൾ.

ഹൈദരബാദിൽ ചൊവ്വാഴ്ചയാണ് സംഭവം. ചന്ദ്രയാൻഗട്ടയിലെ എൽ ബി നഗറിൽ വച്ചാണ് ബൈക്കിൽ ലോറി ഇടിക്കുന്നത്.

ബൈക്ക് ലോറിയുടെ മുൻ ടയറിൽ കുടുങ്ങിയതിന് കഷ്ടിച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ബൈക്ക് യാത്രികൻ അപകടമുണ്ടാക്കിയ ലോറി ഡ്രൈവറോട് വാഹനം നിർത്തി താഴെയിറങ്ങാൻ ഫുട്ബോർഡിൽ കയറി നിന്ന് ആവശ്യപ്പെട്ടു. എന്നാൽ ലോറി അമിത വേഗത്തിൽ മുന്നോട്ട് എടുത്ത് പോവുകയാണ് ലോറി ഡ്രൈവർ ചെയ്തത്.

യുവാവ് ഫുട്ബോർഡിൽ നിൽക്കുന്നതും മുൻ ടയറിൽ ബൈക്ക് കുരുങ്ങി കിടക്കുന്നതും പരിഗണിക്കാതെ ആയിരുന്നു ഇത്. യുവാവിനൊപ്പമുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ വാഹനങ്ങളിൽ പിന്തുടർന്നതിന് പിന്നാലെ രണ്ട് കിലോ മീറ്റർ അപ്പുറെയാണ് ലോറി നിർത്തിയത്.

ഇതിനോടകം മുൻ ടയറിലുണ്ടായിരുന്ന ബൈക്ക് റോഡിലുരഞ്ഞ് തീപ്പൊരി പാറിച്ച് തെറിച്ച് പോയിരുന്നു. മജീദ് എന്ന യുവാവാണ് ബൈക്കിലുണ്ടായിരുന്നത്.

ലോറി നിർത്തിയതിന് പിന്നാലെ നാട്ടുകാർ ഡ്രൈവറെ പൊലീസിനെ ഏൽപ്പിച്ചു. ദൃശ്യങ്ങൾ പ്രദേശവാസികളിലൊരാൾ എക്സിൽ പോസ്റ്റ് ചെയ്തതിലൂടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്ത് വരുന്നത്.

#bike #under #front #tire #youngman #footboard #lorry #caused #accident #jumped #ran #kilometers

Next TV

Related Stories
#crime |ലഹരി സംഘം പൊലീസുകാരനെ വിഷദ്രാവകം കുത്തിവച്ചു കൊന്നു

May 2, 2024 12:38 PM

#crime |ലഹരി സംഘം പൊലീസുകാരനെ വിഷദ്രാവകം കുത്തിവച്ചു കൊന്നു

മൂന്ന് ദിവസമായി ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ്...

Read More >>
#PrajwalRevanna | ലൈംഗികാതിക്രമ പരാതി: പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

May 2, 2024 12:32 PM

#PrajwalRevanna | ലൈംഗികാതിക്രമ പരാതി: പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

അവിടെ നിന്ന് ഫെഡറൽ പൊലീസ് ഉദ്യോഗസ്ഥർ തന്നെ വിമാനമാർഗം പ്രതിയെ ഇന്ത്യയിലെത്തിച്ച് തദ്ദേശീയ പൊലീസിന് കൈമാറും. ഈ നടപടി നീണ്ട് പോകാതിരിക്കാനാണ്...

Read More >>
#Vaccinedeath | മക്കളുടെ മരണത്തിന് കാരണം വാക്സിൻ; സിറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ കേസ് നൽകാനൊരുങ്ങി രക്ഷിതാക്കൾ

May 2, 2024 11:20 AM

#Vaccinedeath | മക്കളുടെ മരണത്തിന് കാരണം വാക്സിൻ; സിറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ കേസ് നൽകാനൊരുങ്ങി രക്ഷിതാക്കൾ

സമാനമായ അവസ്ഥ തന്നെയാണ് കാരുണ്യ എന്ന പെൺകുട്ടിക്കും നേരിടേണ്ടി...

Read More >>
#Covidvaccine | കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം പിന്‍വലിച്ചു

May 2, 2024 09:58 AM

#Covidvaccine | കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം പിന്‍വലിച്ചു

തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം ഇത്തരത്തില്‍ ആ സംസ്ഥാനങ്ങളിൽനല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കം...

Read More >>
#Marriage | ആചാരപരമായ ചടങ്ങുകള്‍ നടത്താതെയുള്ള ഹൈന്ദവ വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല - സുപ്രീം കോടതി

May 2, 2024 09:46 AM

#Marriage | ആചാരപരമായ ചടങ്ങുകള്‍ നടത്താതെയുള്ള ഹൈന്ദവ വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല - സുപ്രീം കോടതി

വിവാഹജീവിതത്തിലേക്ക് കടക്കുന്നതിനു മുന്‍പ് വിവാഹം എന്ന സാമൂഹ്യസ്ഥാപനത്തേക്കുറിച്ചും ഇന്ത്യന്‍ സമൂഹത്തില്‍ അത് എത്രത്തോളം പവിത്രമായ...

Read More >>
#accident | വാഹനാപകടം; വിനോദയാത്രയ്ക്ക് പോയ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

May 2, 2024 08:54 AM

#accident | വാഹനാപകടം; വിനോദയാത്രയ്ക്ക് പോയ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരിൽ...

Read More >>
Top Stories