#rape | 'മരണം അടുത്തുകണ്ട മണിക്കൂറുകൾ', ദുരനുഭവം വിവരിക്കുന്ന വീഡിയോയുമായി അതിജീവിതയായ സ്പാനിഷ് യുവതി

#rape | 'മരണം അടുത്തുകണ്ട മണിക്കൂറുകൾ', ദുരനുഭവം വിവരിക്കുന്ന വീഡിയോയുമായി അതിജീവിതയായ സ്പാനിഷ് യുവതി
Apr 19, 2024 12:06 PM | By Susmitha Surendran

റാഞ്ചി: (truevisionnews.com) കഴിഞ്ഞമാസം ഝാര്‍ഖണ്ഡിലെ ദുംക ജില്ലയിലുള്ള ഹന്‍സ്ദിഹയില്‍ കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് യുവതി ദുരനുഭവം വിവരിച്ചുകൊണ്ട് യൂട്യൂബിൽ വീഡിയോ പങ്കുവെച്ചു.

 താമസത്തിനുള്ള ടെന്റടിക്കാൻ ഭർത്താവിനൊപ്പം സ്ഥലം അന്വേഷിക്കുന്നതിനിടെ കുറ്റവാളികളിൽ ഒരാളെ കണ്ടുമുട്ടുന്നത് അടക്കമുള്ള കാര്യങ്ങൾ 59 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഉണ്ട്. ബൈക്ക് മാർ​ഗം ബംഗ്ലാദേശില്‍നിന്ന് ബിഹാര്‍ വഴി നേപ്പാളിലേക്ക് പോകുന്നതിനിടെയായിരുന്നു ദമ്പതിമാര്‍ ആക്രമിക്കപ്പെട്ടത്.

രാത്രി താത്കാലിക ടെന്റ് നിര്‍മിച്ച് താമസിക്കാനായിരുന്നു ഹന്‍സിധ മാര്‍ക്കറ്റിനടുത്ത് വണ്ടിനിര്‍ത്തിയത്. ഭർത്താവിനൊപ്പം ടെന്റിൽ ഉറങ്ങിക്കിടക്കുമ്പോൾ ഏഴുപേരടങ്ങുന്ന സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഭർത്താവിനെ മർദിച്ച് അവശനാക്കുകയും ചെയ്തു.

ദുരന്തകഥയുടെ അവസാനമെന്നോണമാണ് വീഡിയോ പങ്കുവെയ്ക്കുന്നതെന്നും മരണത്തെ അടുത്തുകണ്ട മൂന്നുമണിക്കൂറുകളിലൂടെയാണ് തങ്ങൾ അന്ന് കടന്നുപോയതെന്നും ദമ്പതികൾ യൂ ട്യൂബ് വീഡിയോയിൽ വിവരിക്കുന്നു. അക്രമികൾ തന്നെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി മർദ്ദിക്കുകയായിരുന്നു എന്ന് യുവതിയുടെ ഭർത്താവ് വീഡിയോയിൽ പറയുന്നു.

''എന്തുചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അക്രമികളിൽനിന്ന് അവളെ രക്ഷിക്കാൻ എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. അവൾ മരിച്ചെന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ, സമീപത്തെ കുറ്റിക്കാട്ടിൽ അവളെ കണ്ടെത്തി.

ആ നിമിഷം എനിക്കുണ്ടായ സന്തോഷം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയില്ല'', അദ്ദേഹം പറഞ്ഞു. ''ചികിത്സതേടി ഒരു ആശുപത്രിയിലെത്തി.

കുറച്ച് പരിശോധനകൾക്കുശേഷം കൊതുകുകൾ നിറഞ്ഞതും പൊട്ടിയ ജനാലകൾ ഉള്ളതുമായ ഒരു മുറിയിലേക്ക് ഞങ്ങൾ എത്തി. എന്താണ് സംഭവിക്കുന്നത് എന്നോ വിഷയം പോലീസ് ​ഗൗരത്തിലെടുക്കുമോ എന്നോ ഒന്നും അറിയില്ലായിരുന്നു.

എന്തായാലും എല്ലാ കാര്യങ്ങളും റെക്കോർഡ് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. നമ്മുടെ ജീവത പദ്ധതികളിൽ മാറ്റംവരുത്താൻ പാടില്ല. നിർഭാ​ഗ്യങ്ങളെ എങ്ങനെ നേരിട്ട് മുന്നോട്ടുപോകണമെന്ന് നാം അറിഞ്ഞിരിക്കണം. ഞങ്ങളുടെ യാത്ര ഇവിടെ അവസാനിക്കില്ല, അത് തുടരും'', ദമ്പതികൾ പറയുന്നു.

#Hours #close #death #Spanish #woman #survives #video #ordeal

Next TV

Related Stories
#death |ഓൺലൈനിൽ ഓർഡർ ചെയ്തു, വീട്ടിലെത്തിയ പാഴ്സൽ പൊട്ടിത്തെറിച്ചു; രണ്ട് മരണം

May 2, 2024 05:52 PM

#death |ഓൺലൈനിൽ ഓർഡർ ചെയ്തു, വീട്ടിലെത്തിയ പാഴ്സൽ പൊട്ടിത്തെറിച്ചു; രണ്ട് മരണം

പൊള്ളലേറ്റ ഭൂമികയെ ആശുപത്രയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരിച്ചത്....

Read More >>
#abducted | പട്ടാപ്പകല്‍ 15-കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയത് യുവതി; വ്യാപക തിരച്ചില്‍

May 2, 2024 05:22 PM

#abducted | പട്ടാപ്പകല്‍ 15-കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയത് യുവതി; വ്യാപക തിരച്ചില്‍

അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാര്‍ മാധ്യമങ്ങളോട്...

Read More >>
#DeepFakeVideo | അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ; കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റില്‍

May 2, 2024 04:42 PM

#DeepFakeVideo | അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ; കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റില്‍

കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെയും എന്‍.സിപി.യുടെയും ഉള്‍പ്പെടെ വിവിധ എക്‌സ് അക്കൗണ്ടുകളില്‍ നിന്ന് വിഡിയോ നീക്കിയിരുന്നു....

Read More >>
#RahulGandhi | പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെ പീഡിപ്പിച്ചു; പ്രധാനമന്ത്രി മാപ്പ് പറയണം - രാഹുല്‍ ഗാന്ധി

May 2, 2024 04:36 PM

#RahulGandhi | പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെ പീഡിപ്പിച്ചു; പ്രധാനമന്ത്രി മാപ്പ് പറയണം - രാഹുല്‍ ഗാന്ധി

ഒട്ടേറെ സ്ത്രീകള്‍ ഉള്‍പ്പെട്ട ആയിരക്കണക്കിനു അശ്ലീല വിഡിയോകള്‍ പുറത്തു വന്നതോടെയാണ് പ്രജ്വലിനെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി...

Read More >>
#SNCLavlinCase | എസ്എൻസി ലാവ്‍ലിൻ കേസ്: ഇന്നും അന്തിമവാദം തുടങ്ങിയില്ല

May 2, 2024 03:43 PM

#SNCLavlinCase | എസ്എൻസി ലാവ്‍ലിൻ കേസ്: ഇന്നും അന്തിമവാദം തുടങ്ങിയില്ല

ഇന്നലെയും കേസ് സമയക്കുറവ് കൊണ്ട് മാറ്റിയിരുന്നു. ആകെ നാൽപത് തവണയാണ് ലാവലിനുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതിക്ക് മുന്നിൽ ലിസ്റ്റ്...

Read More >>
#fakefingers |‘വോട്ടെടുപ്പിൽ കൃത്രിമം കാണിക്കാൻ വ്യാജ വിരലുകൾ ഉപയോഗിച്ചു ​​?’ വസ്തുതാന്വേഷണ റിപ്പോർട്ട്

May 2, 2024 03:13 PM

#fakefingers |‘വോട്ടെടുപ്പിൽ കൃത്രിമം കാണിക്കാൻ വ്യാജ വിരലുകൾ ഉപയോഗിച്ചു ​​?’ വസ്തുതാന്വേഷണ റിപ്പോർട്ട്

വോട്ട് ചെയ്യാനെത്തുന്ന വോട്ടർമാരുടെ വിരലുകൾ പോളിങ് ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിക്കണമെന്ന മുന്നറിയിപ്പോടെയാണ് വിഡിയോ...

Read More >>
Top Stories