#arrest | ഏഴു വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിക്കുന്നത് നോക്കിനിന്നു; അമ്മയും അറസ്റ്റിൽ

#arrest | ഏഴു വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിക്കുന്നത് നോക്കിനിന്നു; അമ്മയും അറസ്റ്റിൽ
Apr 19, 2024 11:10 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മ അഞ്ജനയെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്‍പിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് കേസെടുത്തത്. കുട്ടിയെ ശിശു ക്ഷേമസമിതിയിലേക്ക് മാറ്റി.

രണ്ടാനച്ഛൻ മർദിക്കുമ്പോൾ അമ്മ നോക്കി നിന്നതായി കുട്ടി മൊഴി നൽകിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അമ്മയെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രണ്ടാനച്ഛന്‍ ആറ്റുകാല്‍ സ്വദേശി അനുവിന്റെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

രണ്ടാനച്ഛനെതിരെയും വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്‍പിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് കേസെടുത്തതിരിക്കുന്നത്. രണ്ടാനച്ഛന്‍ കഴിഞ്ഞ ഒരു വര്‍ഷമായി കു‍ഞ്ഞിനെ അടിവയറ്റിൽ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്നും ഫാനിൽ കെട്ടിത്തൂക്കിയെന്നുമാണ് പരാതി.

രണ്ടാനച്ഛന്‍റെ ബന്ധുക്കള്‍ കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ കണ്ട് സംശയം തോന്നി സംസാരിച്ചതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. പിന്നാലെ പൊലീസില്‍ പരാതി നൽകുകയായിരുന്നു.

അനു കുട്ടിയെ ഉപദ്രവിക്കുമ്പോള്‍ അമ്മ അഞ്ജന ഇത് തടഞ്ഞില്ലെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്. അജ്ഞനയെ ആദ്യ ഭർത്താവ് ഉപേക്ഷിച്ച് പോയതാണ്.

അതിന് പിന്നാലെയാണ് ബന്ധുവായ അനുവിനൊപ്പം ഒരു വർഷമായി ജീവിക്കുന്നത്. അനു മര്‍ദ്ദിക്കുന്നത് കണ്ടിട്ടുണ്ടെന്നും തന്നെയും മര്‍ദ്ദിക്കുമോ എന്ന പേടികൊണ്ടാണ് അനുവിനെ തടയാന്‍ ശ്രമിക്കാതിരുന്നതെന്നുമാണ് അമ്മ അഞ്ജന പൊലീസിന് നല്‍കിയ മൊഴി.

#7 #year #old #boy #brutally #beaten #stepfather #mother #arrested #thiruvananthapuram

Next TV

Related Stories
#Wildboarattack | മാങ്ങ പെറുക്കുന്നതിനിടെ കാട്ടുപന്നി ആക്രമണം; വയോധികന് പരിക്ക്

May 2, 2024 02:39 PM

#Wildboarattack | മാങ്ങ പെറുക്കുന്നതിനിടെ കാട്ടുപന്നി ആക്രമണം; വയോധികന് പരിക്ക്

വീടിന് സമീപത്തെ മാവിൻ ചുവട്ടിൽ മാങ്ങ പെറുക്കാൻ ചെന്ന ചന്ദ്രനുനേരെ കാട്ടുപന്നി പാഞ്ഞടുക്കുകയും...

Read More >>
#Loadshedding | സംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ

May 2, 2024 02:34 PM

#Loadshedding | സംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ

ട്രാൻസ്ഫോർമറുകളും ഫീഡർ ലൈനുകളും നവീകരിക്കാനുള്ള 4000 കോടി രൂപയുടെ വൈദ്യുതി പദ്ധതി രണ്ടുവർഷം മുമ്പ്...

Read More >>
#Holiday | ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

May 2, 2024 02:17 PM

#Holiday | ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യതൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍...

Read More >>
#SuicideCase | പണം തിരികെ ചോദിച്ച് ബാങ്കിനെ സമീപിച്ചു; ശാന്തമായാണ് സംസാരിച്ചത്, ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ല

May 2, 2024 02:09 PM

#SuicideCase | പണം തിരികെ ചോദിച്ച് ബാങ്കിനെ സമീപിച്ചു; ശാന്തമായാണ് സംസാരിച്ചത്, ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ല

മകളുടെ വിവാഹ ആവശ്യത്തിനു തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ലെന്നും ഇതേത്തുടർന്നാണു വിഷം കഴിച്ചതെന്നുമാണ് അറിയുന്നത്. രണ്ടാഴ്ച മുൻപാണ്...

Read More >>
#Accident | കോഴിക്കോട് കൊയിലാണ്ടിയിൽ നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറിയിടിച്ച് അപകടം; രണ്ട് വയസുകാരൻ മരിച്ചു; എട്ട് പേര്‍ ഗുരുതരാവസ്ഥയില്‍

May 2, 2024 01:55 PM

#Accident | കോഴിക്കോട് കൊയിലാണ്ടിയിൽ നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറിയിടിച്ച് അപകടം; രണ്ട് വയസുകാരൻ മരിച്ചു; എട്ട് പേര്‍ ഗുരുതരാവസ്ഥയില്‍

രണ്ട് സ്ത്രീകള്‍ നേരെ ലോറിക്ക് അടിയിലേക്ക് പോയെന്നും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഇവരെ വലിച്ച് പുറത്തേക്ക് എടുത്തതെന്നും ഇവര്‍...

Read More >>
#temperature |ചൂട് കൂടുന്നു; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം

May 2, 2024 01:09 PM

#temperature |ചൂട് കൂടുന്നു; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം

രാവിലെ 11 മണിമുതല്‍ വൈകുന്നേരം മൂന്ന് മണിവരെയുള്ള വെയിൽ കൊള്ളരുത് എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്....

Read More >>
Top Stories