#rain |കനത്ത ചൂടിനിടെ മഴയെത്തുന്നു; ഇടി മിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

#rain |കനത്ത ചൂടിനിടെ മഴയെത്തുന്നു; ഇടി മിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
Apr 19, 2024 11:09 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   സംസ്ഥാനത്ത് ചിലയിടങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിലാണ് ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

അതേസമയം, അടുത്ത 3 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.

ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

– ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

#Rain #comes #during #intense #heat #Warning #thunderstorms #strong #winds

Next TV

Related Stories
#temperature |ചൂട് കൂടുന്നു; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം

May 2, 2024 01:09 PM

#temperature |ചൂട് കൂടുന്നു; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം

രാവിലെ 11 മണിമുതല്‍ വൈകുന്നേരം മൂന്ന് മണിവരെയുള്ള വെയിൽ കൊള്ളരുത് എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്....

Read More >>
#mdma |സ്‌കൂട്ടറില്‍നിന്ന് കണ്ടെടുത്തത് 616 ഗ്രാം എം.ഡി.എം.എ; കോഴിക്കോട്  രണ്ടുപേര്‍ അറസ്റ്റില്‍

May 2, 2024 01:04 PM

#mdma |സ്‌കൂട്ടറില്‍നിന്ന് കണ്ടെടുത്തത് 616 ഗ്രാം എം.ഡി.എം.എ; കോഴിക്കോട് രണ്ടുപേര്‍ അറസ്റ്റില്‍

പെട്രോള്‍ പമ്പിന് സമീപത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍നിന്ന് എം.ഡി.എം.എ....

Read More >>
#wildanimal |കണ്ണൂർ വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം, പാതി തിന്ന നിലയിൽ നായയുടെ ജഡവും കണ്ടെത്തി

May 2, 2024 12:54 PM

#wildanimal |കണ്ണൂർ വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം, പാതി തിന്ന നിലയിൽ നായയുടെ ജഡവും കണ്ടെത്തി

പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും പാതി തിന്ന നിലയിൽ നായയുടെ ജഡവും...

Read More >>
#vdsatheesan | 'മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹം, മേയറേയും എംഎല്‍എയേയും കണ്ട് വിറച്ച് പോയോ'; ചോദ്യവുമായി പ്രതിപക്ഷ നേതാവ്

May 2, 2024 12:29 PM

#vdsatheesan | 'മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹം, മേയറേയും എംഎല്‍എയേയും കണ്ട് വിറച്ച് പോയോ'; ചോദ്യവുമായി പ്രതിപക്ഷ നേതാവ്

മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവ് ബസിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മെമ്മറി കാര്‍ഡ്...

Read More >>
#AARahim | മേയർക്കെതിരേ വലിയ സൈബർ ബുള്ളിയിങ്, സച്ചിൻദേവ് ശ്രമിച്ചത് ടിക്കറ്റെടുത്ത് ഡിപ്പോയിലേക്ക് പോകാൻ - എ എ റഹീം

May 2, 2024 11:52 AM

#AARahim | മേയർക്കെതിരേ വലിയ സൈബർ ബുള്ളിയിങ്, സച്ചിൻദേവ് ശ്രമിച്ചത് ടിക്കറ്റെടുത്ത് ഡിപ്പോയിലേക്ക് പോകാൻ - എ എ റഹീം

അവര്‍ ആക്രമിക്കപ്പെടുന്നത് അവര്‍ ഇടതുപക്ഷം ആയതുകൊണ്ട് മാത്രമാണ്. അങ്ങേയറ്റം അസഭ്യവര്‍ഷമാണ് അവര്‍ക്ക് നേരെ...

Read More >>
#temperature |ഇന്നും കടുത്ത ചൂട്; ഏറ്റവും കൂടുതൽ പാലക്കാടും കൊല്ലത്തും തൃശൂരും

May 2, 2024 11:50 AM

#temperature |ഇന്നും കടുത്ത ചൂട്; ഏറ്റവും കൂടുതൽ പാലക്കാടും കൊല്ലത്തും തൃശൂരും

ഇന്നലെ പാലക്കാട് ജില്ലയിൽ രേഖപ്പെടുത്താവുന്ന ഉയർന്ന താപനില എന്ന മുന്നറിയിപ്പിൽ പറയുന്നതിനേക്കാൾ 3.7 ഡിഗ്രി സെൽഷ്യസ് കൂടുതൽ രേഖപ്പെടുത്തി....

Read More >>
Top Stories