#arrest | ഏഴ് വയസുകാരനെ മർദ്ദിച്ച സംഭവം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

#arrest | ഏഴ് വയസുകാരനെ മർദ്ദിച്ച സംഭവം; രണ്ടാനച്ഛന്‍ അറസ്റ്റില്‍
Apr 19, 2024 08:01 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) ഏഴ് വയസുകാരന് ക്രൂരമർദനമേറ്റെന്ന പരാതിയിൽ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഫോർട്ട്‌ പൊലീസാണ് ഇയാളുടെ അറസ്റ്റ് രേഖപെടുത്തിയത്.

സംഭവത്തിൽ കുട്ടിയുടെ അമ്മയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആറ്റുകാൽ സ്വദേശിയായ ഏഴ് വയസുകാരനാണ് ക്രൂര മർദനത്തിന് ഇരയായത്.

കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിക്കുകയും ശേഷം മുളക് പുരട്ടുകയും ചെയ്തതായാണ് പരാതി. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ജുവനയിൽ ജസ്റ്റിസ് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ആറ് മസമായി കുട്ടിയെ രണ്ടാനച്ഛൻ നിരന്തരം മർദിക്കുന്നുണ്ട്. കുട്ടിയുടെ അടി വയറ്റിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചു കുട്ടിയെകൊണ്ട് പച്ചമുളക് തീറ്റിച്ചു. ചിരിച്ചതിന് ബെൽറ്റുകൊണ്ടും ചങ്ങല കൊണ്ടും മർദിച്ചു.

കൂടാതെ കുട്ടിയുടെ കാല് മുണ്ട് കൊണ്ട് കെട്ടി ഫാനിൽ തലകീഴായി കെട്ടിത്തൂക്കി എന്നും പൊലീസ് പറഞ്ഞു. കുട്ടിയെ ഉപദ്രവിക്കുമ്പോൾ അമ്മ തടഞ്ഞില്ല എന്നും ആരോപണം ഉണ്ട്.

ഇതേ തുടർന്നാണ് കുട്ടിയുടെ അമ്മയെ കസ്റ്റഡിയിൽ എടുത്തത്. അമ്മയുടെ പങ്ക് അന്വേഷിച്ചു വരികയാണെന്നും ഇതിൽ വ്യക്തത വന്നശേഷമാകും ഇവർക്കെതിരെയുള്ള നടപടിയെന്നും പൊലീസ് വ്യക്തമാക്കി.

#seven #year #old #boy #beaten #up #stepfather #arrested

Next TV

Related Stories
#case |കാറിൻ്റെ ഡോറിലിരുന്ന് അഭ്യാസ പ്രകടനം; യുവാക്കൾക്കെതിരെ കേസ്

May 2, 2024 05:48 PM

#case |കാറിൻ്റെ ഡോറിലിരുന്ന് അഭ്യാസ പ്രകടനം; യുവാക്കൾക്കെതിരെ കേസ്

റോഡ് യാത്രക്കാരാണ് യുവാക്കളുടെ അപകടയാത്രയുടെ വീഡിയോ പകർത്തിയത്....

Read More >>
#theft |ദൃശ്യം ക്യാമറയിൽ; ആവടിമുക്കിലെ അഭിഭാഷകൻ്റെ വീട്ടിൽ കവർച്ച, പൊലീസ് അന്വേഷണം തുടങ്ങി

May 2, 2024 05:39 PM

#theft |ദൃശ്യം ക്യാമറയിൽ; ആവടിമുക്കിലെ അഭിഭാഷകൻ്റെ വീട്ടിൽ കവർച്ച, പൊലീസ് അന്വേഷണം തുടങ്ങി

നാദാപുരം ബാറിലെ അഭിഭാഷകൻ പാറക്കടവ് - ആവടിമുക്കിൽ താമസിക്കുന്ന അഡ്വ.അലിയുടെ വീട്ടിലാണ് മോഷണം...

Read More >>
#SiddharthDeath | സിദ്ധാർത്ഥന്റെ മരണം; സസ്‌പെൻഡ് ചെയ്ത മൂന്ന് ഉദ്യോസ്ഥരെ തിരിച്ചെടുത്തു

May 2, 2024 05:35 PM

#SiddharthDeath | സിദ്ധാർത്ഥന്റെ മരണം; സസ്‌പെൻഡ് ചെയ്ത മൂന്ന് ഉദ്യോസ്ഥരെ തിരിച്ചെടുത്തു

ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥനെ സർവകലാശാല ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ...

Read More >>
HumanRightsCommission | മേയര്‍ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

May 2, 2024 05:27 PM

HumanRightsCommission | മേയര്‍ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

യാത്രക്കാരെയും സഞ്ചരിക്കാൻ അനുവദിക്കാത്തതിനുമെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ...

Read More >>
#babycobra |മുണ്ടക്കയത്ത് 13 മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി

May 2, 2024 05:03 PM

#babycobra |മുണ്ടക്കയത്ത് 13 മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി

പിടികൂടിയ പാമ്പിൻ കുഞ്ഞുങ്ങളെ പിന്നീട് വന മേഖലയിൽ തുറന്നു വിടുമെന്ന് വനം വകുപ്പ് അധികൃതർ...

Read More >>
#rain |കനത്ത ചൂട്: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഓണ്‍ലൈനായി മാത്രം, നിര്‍ദേശം

May 2, 2024 04:57 PM

#rain |കനത്ത ചൂട്: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഓണ്‍ലൈനായി മാത്രം, നിര്‍ദേശം

മെഡിക്കല്‍ കോളേജുകളിലെയും നഴ്സിംഗ് കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും....

Read More >>
Top Stories