പട്ടാമ്പി: (truevisionnews.com) പരുതൂർ കരുവാൻപടി നാനാർച്ചിക്കുളത്തിൽ നാലാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു.
ചെറുകുടങ്ങാട് തോട്ടുങ്ങൽ ഉമയിൽ മുസ്തഫയുടെ മകൻ മുഹമ്മദ് നിഹാൽ (10) ആണ് മരിച്ചത്. വ്യാഴം വൈകിട്ട് അഞ്ചിനാണ് അപകടം.
സഹോദരനും കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു. കുളികഴിഞ്ഞ ശേഷം കാണാത്തതിനാൽ നിഹാൽ വീട്ടിൽ പോയതാകുമെന്ന് സഹോദരൻ കരുതി.
എന്നാൽ നിഹാൽ വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് കുളത്തിൽ നടത്തിയ തിരച്ചിലിലാണ് രാത്രി ഏഴോടെ കുട്ടിയെ കണ്ടെത്തിയത്.
ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ചെമ്പുലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഉമ്മ: റസിയ. സഹോദരൻ സിനാദ്.
#year-#old #boy #drowned #bathing #pool #friends