#arrest | ബീവറേജില്‍ നിന്ന് മദ്യം വാങ്ങി അമിതവിലക്ക് വില്‍പ്പന; ഒടുവില്‍ പിടിയില്‍

#arrest |  ബീവറേജില്‍ നിന്ന് മദ്യം വാങ്ങി അമിതവിലക്ക് വില്‍പ്പന; ഒടുവില്‍ പിടിയില്‍
Apr 18, 2024 09:14 PM | By Athira V

മാനന്തവാടി:( www.truevisionnews.com )  ബീവറേജ് ഷോപ്പില്‍ നിന്ന് മദ്യം വാങ്ങി അമിതവിലക്ക് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത് പതിവാക്കിയ രണ്ടുപേരെ എക്സൈസ് പിടികൂടി.

വാളാട് ഒരപ്പ് സ്വദേശികളായ വാഴേപ്പറമ്പില്‍ വി.വി. ബേബി (67), പാറക്കല്‍ വീട്ടില്‍ പി.ടി. കുര്യന്‍ (67) എന്നിവരാണ് ചിപ്പാട് നടത്തിയ വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

ബീവറേജില്‍ നിന്ന് മദ്യം വാങ്ങി ശേഖരിച്ചതിന് ശേഷം പ്രദേശവാസികള്‍ക്ക് രഹസ്യമായി എത്തിച്ചു നില്‍കുന്നതായിരുന്നു പ്രതികളുടെ രീതിയെന്ന് എക്‌സൈസ് അറിയിച്ചു.

ഇത്തരത്തില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ഒമ്പത് ലിറ്റര്‍ മദ്യവും ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ നിന്ന് കണ്ടെടുത്തു. സ്‌കൂട്ടറും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ. ജോണി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ. അനുപ്, കെ.എസ്. സനുപ്, എക്സൈസ് ഡ്രൈവര്‍ ഷിംജിത്ത് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

#two #arrested #illegal #liquor #sale #case #wayanad

Next TV

Related Stories
#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

May 1, 2024 10:51 PM

#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

ലഹരി കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും ഉപഭോക്താക്കളും ചെറുകിട വില്‍പനക്കാരുമാണ്. പൊലീസ് അന്വേഷണവും ഇവരില്‍...

Read More >>
#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

May 1, 2024 09:49 PM

#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...

Read More >>
#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

May 1, 2024 09:29 PM

#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് ബൈക്കില്‍ പോവുന്നതിനിടെയായിരുന്നു മർദ്ദനം....

Read More >>
#ICUtorturecase | ഐസിയു പീഡനക്കേസ്: സമരം ചെയ്ത അതിജീവിത കുഴഞ്ഞുവീണു

May 1, 2024 08:59 PM

#ICUtorturecase | ഐസിയു പീഡനക്കേസ്: സമരം ചെയ്ത അതിജീവിത കുഴഞ്ഞുവീണു

സമരത്തിനിടെ കടുത്ത ചൂടിനെ തുടർന്ന് രണ്ടാം തവണയാണ് അതിജീവിതയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ...

Read More >>
#EPJayarajan  |   ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജൻ

May 1, 2024 08:45 PM

#EPJayarajan | ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജൻ

നേരത്തെ ഇരുവര്‍ക്കുമെതിരെ ഇപി, വക്കീല്‍ നോട്ടീസ്...

Read More >>
Top Stories