#arrest |'പീഡനക്കേസില്‍ നിന്ന് ഒഴിവാകാന്‍ വിവാഹം'; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരില്‍ മുങ്ങി; ഒടുവില്‍ പിടിയില്‍

#arrest |'പീഡനക്കേസില്‍ നിന്ന് ഒഴിവാകാന്‍ വിവാഹം'; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരില്‍ മുങ്ങി; ഒടുവില്‍ പിടിയില്‍
Apr 18, 2024 08:04 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   പാറശാലയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.

പാറശ്ശാല ചെറുവാരക്കോണം കിണറ്റുമുക്ക് കല്ലുവിള വീട്ടില്‍ ശ്രുതീഷ് (28) ആണ് പിടിയിലായത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്: 'ജിംനേഷ്യത്തില്‍ വച്ച് പരിചയപ്പെട്ട നിയമ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ശ്രുതീഷ് പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു.

ഇതിന് ശേഷം മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയം നടത്തി. ഇത് അറിഞ്ഞ നിയമ വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കി. ഇതോടെ കേസില്‍ നിന്നു ഒഴിവാകുന്നതിനു വേണ്ടി നിശ്ചയിച്ച വിവാഹം ഒഴിവാക്കി, വിദ്യാര്‍ത്ഥിനിയെ സമീപത്തെ ഒരു ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹം ചെയ്തു.

രണ്ടാഴ്ചയോളം കൂടെ താമസിച്ച ശേഷം ജോലിക്കെന്ന പേരില്‍ ശ്രുതീഷ് തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.' ഇയാള്‍ തിരിച്ചെത്താതായതോടെ കബളിപ്പിക്കപ്പെട്ടുയെന്ന് മനസിലായതോടെയാണ് പെണ്‍കുട്ടി പാറശാല പൊലീസില്‍ പരാതി നല്‍കിയത്.

ഇതോടെ ഒളിവിലായിരുന്ന ശ്രുതീഷിനെ തമിഴ്‌നാട്ടില്‍ നിന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്യത്തിലുളള സംഘം പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

#youngman #arrested #complaint #cheating #law #student #marrying #him.

Next TV

Related Stories
#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

May 1, 2024 10:51 PM

#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

ലഹരി കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും ഉപഭോക്താക്കളും ചെറുകിട വില്‍പനക്കാരുമാണ്. പൊലീസ് അന്വേഷണവും ഇവരില്‍...

Read More >>
#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

May 1, 2024 09:49 PM

#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...

Read More >>
#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

May 1, 2024 09:29 PM

#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് ബൈക്കില്‍ പോവുന്നതിനിടെയായിരുന്നു മർദ്ദനം....

Read More >>
#ICUtorturecase | ഐസിയു പീഡനക്കേസ്: സമരം ചെയ്ത അതിജീവിത കുഴഞ്ഞുവീണു

May 1, 2024 08:59 PM

#ICUtorturecase | ഐസിയു പീഡനക്കേസ്: സമരം ചെയ്ത അതിജീവിത കുഴഞ്ഞുവീണു

സമരത്തിനിടെ കടുത്ത ചൂടിനെ തുടർന്ന് രണ്ടാം തവണയാണ് അതിജീവിതയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ...

Read More >>
#EPJayarajan  |   ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജൻ

May 1, 2024 08:45 PM

#EPJayarajan | ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജൻ

നേരത്തെ ഇരുവര്‍ക്കുമെതിരെ ഇപി, വക്കീല്‍ നോട്ടീസ്...

Read More >>
Top Stories