#foodpoisoning | മുന്തിരി ജ്യൂസ് കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; നാല് വയസ്സുകാരി ഉൾപ്പെടെ മൂന്ന് പേർ ചികിത്സയിൽ

#foodpoisoning | മുന്തിരി ജ്യൂസ് കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; നാല് വയസ്സുകാരി ഉൾപ്പെടെ മൂന്ന് പേർ ചികിത്സയിൽ
Apr 18, 2024 07:37 PM | By VIPIN P V

അലനല്ലൂർ: (truevisionnews.com) എടത്തനാട്ടുകരയിൽ മുന്തിരി ജ്യൂസ് കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നാലു വയസ്സുകാരി ഉൾപ്പെടെ മൂന്നുപേരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകൻ ഫവാസിന്റെ ഭാര്യ ഷറിൻ (23), ഇവരുടെ മകൾ ഹൈറ മറിയം (നാല്) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അലനല്ലൂരിലെ കടയിൽനിന്ന് വാങ്ങിയ മുന്തിരി ഉപയോഗിച്ച് വീട്ടിൽവെച്ച് ജ്യൂസ് ഉണ്ടാക്കി കഴിച്ച ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഛർദിച്ചുതുടങ്ങിയ ഇവർ അവശരായി കുഴഞ്ഞുവീണു. ഉടൻ സമീപത്തെ സ്വകാര്യ ഡിസ്​പെൻസറിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

#who #drink #grapejuice #get #sick; #Three #people, #including #four-#year-#old #girl, #under #treatment

Next TV

Related Stories
#ICUtorturecase | ഐസിയു പീഡനക്കേസ്: സമരം ചെയ്ത അതിജീവിത കുഴഞ്ഞുവീണു

May 1, 2024 08:59 PM

#ICUtorturecase | ഐസിയു പീഡനക്കേസ്: സമരം ചെയ്ത അതിജീവിത കുഴഞ്ഞുവീണു

സമരത്തിനിടെ കടുത്ത ചൂടിനെ തുടർന്ന് രണ്ടാം തവണയാണ് അതിജീവിതയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ...

Read More >>
#EPJayarajan  |   ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജൻ

May 1, 2024 08:45 PM

#EPJayarajan | ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജൻ

നേരത്തെ ഇരുവര്‍ക്കുമെതിരെ ഇപി, വക്കീല്‍ നോട്ടീസ്...

Read More >>
#Gangattack | ആലുവയെ നടുക്കിയ ഗുണ്ടാ ആക്രമണം; രണ്ട് പേര്‍ കൂടി പിടിയിൽ, ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു

May 1, 2024 08:21 PM

#Gangattack | ആലുവയെ നടുക്കിയ ഗുണ്ടാ ആക്രമണം; രണ്ട് പേര്‍ കൂടി പിടിയിൽ, ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു

സുലൈമാനെ ക്രൂരമായി ആക്രമിച്ചു. രാത്രി തന്നെ അന്വേഷണം തുടങ്ങിയ പൊലീസ് ഫൈസൽ ബാബു, സിറാജ്, സനീർ എന്നിവരെ രാത്രി തന്നെ...

Read More >>
#founddead |ഓട്ടോയുടെ പിൻ സീറ്റിൽ മൂക്കിൽ നിന്ന് രക്തം വാര്‍ന്ന നിലയിൽ മൃതദേഹം; വടകരയിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത

May 1, 2024 08:10 PM

#founddead |ഓട്ടോയുടെ പിൻ സീറ്റിൽ മൂക്കിൽ നിന്ന് രക്തം വാര്‍ന്ന നിലയിൽ മൃതദേഹം; വടകരയിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത

വടകര പുതിയാപ്പിൽ വാടകയ്ക്ക് താമസിക്കുന്ന ഷാനിഫ് നിസി എന്ന 27കാരനെയാണ് സ്വന്തം ഓട്ടോയിൽ മരിച്ച നിലയിൽ...

Read More >>
 #KalpattaNarayan | വടകരയിൽ നടന്നത് തീകൊണ്ടുള്ള കളി; മോദികാലത്ത് ഇസ്‌ലാമോഫോബിയ വളർത്താന്‍ ഹിന്ദു വര്‍ഗീയ പ്രവർത്തനങ്ങൾ നടക്കുന്നു-കൽപറ്റ നാരായണൻ

May 1, 2024 07:49 PM

#KalpattaNarayan | വടകരയിൽ നടന്നത് തീകൊണ്ടുള്ള കളി; മോദികാലത്ത് ഇസ്‌ലാമോഫോബിയ വളർത്താന്‍ ഹിന്ദു വര്‍ഗീയ പ്രവർത്തനങ്ങൾ നടക്കുന്നു-കൽപറ്റ നാരായണൻ

ലഘുബുദ്ധികളായ ജനങ്ങൾ അത് ആഘോഷിക്കുകയും പക്ഷപാതികളായ മാധ്യമങ്ങൾ അതു കൊണ്ടാടുകയും ചെയ്യും....

Read More >>
Top Stories